ചുരം സംരക്ഷണ സമിതിയും ട്രാവലർ ക്ലബ്ബും കൈകോർത്ത് ശുചീകരണം നടത്തി.

ഗാന്ധി ജയന്തിദിനം സേവനവാരമായി ആചരിച്ചു. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ജൻമദിനം താമരശ്ശേരി ചുരത്തിലെ വ്യൂ പോയിന്റ് മുതൽ രണ്ടാം വളവ് വരെ 7 കിലോമീറ്ററോളം റോഡിനിരുവശത്തുമുള്ള മാലിന്യങ്ങൾ ശേഖരിച്ചു കൊണ്ട് ചുരം സംരക്ഷണ സമിതി പ്രവർത്തകരും ട്രാവലർ ക്ലബും കല്ലായ് എൻ.എസ്.എസ് സ്പെഷൽ കോളേജ് ടീമും സേവനവാരമായി ആചരിച്ചു. . എം.കെ.രാജീവ് കുമാർ (താമരശ്ശേരി ഫോറസ്റ്റ്‌ റേയ്ഞ്ച് ഓഫീസർ മാലിന്യ ശേഖരണം ഉൽഘാടനം നിർവഹിച്ചു. ട്രാവലർ ക്ലബ്ബ് അംഗങ്ങളുടെ ചുരം നടത്തം എൻ.എസ് എസ് ജില്ലാ കോർഡിനേറ്റർ ഷാഫി പുൽപ്പാറ ഫ്ലാഗ് ഓഫ് ചെയ്തു. ചുരം സംരക്ഷണ സമിതി ജനറൽ സെക്രട്ടറി ഷൗക്കത്ത് എലിക്കാട് ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു. കല്ലായ് സ്പെഷൽ കോളേജ് ടീച്ചർ ബീന, എം.ആർ.എം. വേയ്സ്റ്റ് മാനേജ്‌മെന്റ് ഷാഹിദ് കുട്ടമ്പൂർ എന്നിവർ ആശംസകളർപ്പിച്ചു. പരിപാടിയിൽ അർഷിദ് നൂറാംതോട് സ്വാഗതവും ദിൽഷാൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Previous post മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ജേതാവ് എ. നൗഷാദിനെ അനുമോദിച്ചു
Next post ലഹരിക്കെതിരെ കല്ലൂരിൽ ജാഗ്രതാ സമിതി രൂപീകരിച്ചു.
Close

Thank you for visiting Malayalanad.in