മെഡൽ ജേതാവിനെ അനുമോദിച്ചു മികച്ച സേവനത്തിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ നേടിയ തൊണ്ടർനാട് പൊലീസ് സ്റ്റേഷനിലെ എ. നൗഷാദിനെ വഞ്ഞോട് എ.യു.പി സ്കൂൾ അലിഫ് ക്ലബ്ബ് അനുമോദിച്ചു. മാനന്തവാടി ഡി.വൈ.എസ്.പി ചന്ദ്രൻ എ.പി ഉദ്ഘാടനം ചെയ്തു.പി.ടി.എ.പ്രസിഡൻ്റ് മനൂപ് ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ്സ് പി.ഷെറിന, റൈഹാനത്ത്, ജുമൈല വി.പി,സ്റ്റാഫ് സെക്രട്ടറി എൻ.പി സുബൈർ എന്നിവർ സംസാരിച്ചു.