വന്യജീവി വാരാഘോഷത്തിന് തുടക്കമായി.

മാനന്തവാടി:
വന്യജീവി വാരാഘോഷത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനം വയനാട് മാനന്തവാടി മേരി മാതാ കോളേജിൽ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഗംഗാ സിംഗ് നിർവഹിച്ചു. ഫോട്ടോ പ്രദർശനം, സൈക്കിൾ റാലി, വന ഉൽപന്നങ്ങളുടെ പ്രദർശനം എന്നിവയും ഉദ്ഘാടന പരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ചു. മാനന്തവാടി മുനിസിപ്പൽ ചെയർപേഴ്സൺ സി കെ രത്നവല്ലി അധ്യക്ഷത വഹിച്ചു. ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനകളെ തുരത്തുന്നതിനിടെ ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഹുസൈനെ ചടങ്ങിൽ അനുസ്മരിച്ചു. ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് മുഹമ്മദ് ഷബാബ് വന്യജീവി സംരക്ഷണത്തിനുള്ള പ്രതിജ്ഞ ചൊല്ലി. ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ദീപ കെ എസ്സും മറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്തു. വാരാഘോഷത്തോടനുബന്ധിച്ച് ഒക്ടോബർ എട്ട് വരെ വിപുലമായ പരിപാടികൾ വനംവകുപ്പ് ഒരുക്കിയിട്ടുണ്ട്. ഈ കാലയളവിൽ സംസ്ഥാനത്തെ എല്ലാ വന്യജീവി സങ്കേതങ്ങളിലും മൃഗശാലകളിലും പ്രവേശനം സൗജന്യമായിരിക്കും. സമാപന സമ്മേളനം ഒക്ടോബർ എട്ടിന് വൈകിട്ട് മൂന്നിന് കുമളി ഹോളിഡേ ഹോം ഓഡിറ്റോറിയത്തിൽ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *

Previous post നവരാത്രി : ബൊമ്മക്കൊലു ഒരുക്കി കേരളത്തിലെ തമിഴ് ബ്രാഹ്മണ സ്ത്രീകൾ
Next post വീരശൈവ ലിംഗായത്ത് വിഭാഗത്തിന് ജനസംഖ്യാനുപാതിക സംവരണം നൽകണം: ടി.സിദ്ദീഖ് എം.എൽ.എ.
Close

Thank you for visiting Malayalanad.in