ദ്വാരക ഫൊറോന പള്ളിയിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ആരംഭിച്ചു

. മാനന്തവാടി: ദ്വാരക സെൻ്റ് അൽഫോൻസ ഫൊറോന ദൈവാലയ തിരുനാളിന് തുടക്കം കുറിച്ചു കൊണ്ട് കൊടിയേറ്റ് കർമ്മം നടന്നു. ഒക്ടോബർ 2 മുതൽ 12 വരെയാണ് തിരുനാൾ ആഘോഷങ്ങൾ. 11, 12 തിയതികളിലാണ് പ്രധാന തിരുനാളുകൾ. തിരുനാൾനടത്തിപ്പിനായി 375 അംഗ സ്വാഗത സംഘം രൂപീകരിച്ച് ഒരുക്കങ്ങൾ പൂർത്തിയാക്കി.ഫ്രാൻസിസ് മാടപ്പള്ളിക്കുന്നേൽ, ബിനു കപ്യാരുമലയിൽ, വർക്കി നിരപ്പേൽ, ദീപുപാലത്തും തലയക്കൽ, റെനിൽ കഴുതാടിയിൽ, ഷിൽസൺ കോക്കണ്ടത്തിൽ, സ്റ്റാൻലി പുത്തൻപുരയ്ക്കൽ, ലൂയീസ് കിഴക്കേപറമ്പിൽ, ബിജു ഇരിങ്ങോളിൽ, ജോസ് കുഴികൊമ്പിൽ, ജോസ് വല്ല പ്രായിൽ, ചാക്കോ മൂങ്ങ നാനിയിൽ, ബെന്നി കിഴക്കേപറമ്പിൽ, ബിബിൻപിലാപ്പള്ളിൽ, അമൽജിത്ത് സിബി, ഷജിൽ പ്ലാച്ചേരിക്കുഴിയിൽ, ചാക്കോ കുഴി കണ്ടത്തിൽ, എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Previous post കൽപ്പറ്റ നിയോജകമണ്ഡലത്തിലെ വിവിധ പ്രവൃത്തികളുടെ അവലോകന യോഗം ചേര്‍ന്നു
Next post നവരാത്രി : ബൊമ്മക്കൊലു ഒരുക്കി കേരളത്തിലെ തമിഴ് ബ്രാഹ്മണ സ്ത്രീകൾ
Close

Thank you for visiting Malayalanad.in