ജിദ്ദ കെ.എം.സി.സി.പി.പി.എ കരീം അനുസ്മരണം സംഘടിപ്പിച്ചു

ജിദ്ദ: മാനന്തവാടി മണ്ഡലം ജിദ്ദ കെഎംസിസിയുടെ ആഭിമുഖ്യത്തിൽ അന്തരിച്ച മുസ്ലിം ലീഗ് വയനാട് ജില്ലാ പ്രസിഡന്റ് പിപിഎ കരീം സാഹിബ് അനുസ്മരണവും പ്രാർത്ഥനാസദസ്സും സംഘടിപ്പിച്ചു. പാണക്കാട് സയ്യിദ് ശഹീറലി ശിഹാബ് തങ്ങൾ പ്രാർത്ഥനക്ക് നേതൃത്വം നൽകി. വയനാട് ജില്ലാ കെഎംസിസി പ്രസിഡന്റ് റസാഖ് അണക്കായി അനുസ്മരണ പ്രഭാഷണം നിർവഹിച്ചു. ഹാഫിള് അബ്ദുറസാഖ് ഫൈസി, തിരുനെല്ലി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് വി. മൊയ്തു, സയ്യിദ് ഫാസിൽ റഹ്മാൻ തങ്ങൾ, ബഷീർ ലാല, ജില്ലാ ജനറൽ സെക്രട്ടറി ശിഹാബ് തോട്ടോളി, വിവിധ കെഎംസിസി ഭാരവാഹികളായ ജാബിർ മുട്ടിൽ, നവാസ്, അലി നായ്ക്കട്ടി, ശറഫുദ്ധീൻ പൊഴുതന, നൗഷാദ് നെല്ലിയമ്പം തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായ ലത്തീഫ് വെള്ളമുണ്ട, ഷൌക്കത്ത് പനമരം, ഇർഷാദ് കുഞ്ഞോം , ജാഫർ കെവിഎച്ച്, ഇബ്രാഹിം നാലാം മൈൽ, ഷഫീഖ് കുഞ്ഞോം , മെഹബൂബ് തുടങ്ങിയവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി അബ്ദുൽഖാദർ യൂസുഫ് സ്വാഗതവും ട്രഷറർ മുഹമ്മദ് സാബിത്ത് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Previous post കോവിഡ് 19 : മലയാളി നഴ്സുമാർക്ക് 25 ലക്ഷം രൂപയുടെ ഐ.എച്ച്.എൻ.എ ​ഗ്ലോബൽ ലീഡർഷിപ്പ് പുരസ്കാരം
Next post കോടിയേരി ബാലകൃഷ്ണൻ വിടവാങ്ങി: അന്ത്യം ചെന്നൈ അപ്പോളോ ആശുപത്രിയിൽ.
Close

Thank you for visiting Malayalanad.in