ഇടതു സർക്കാരിൻ്റെ ഇരട്ട താപ്പു നയം അവസാനിപ്പിക്കണം: കേരള എൻ.ജി.ഒ അസോസിയേഷൻ

കൽപ്പറ്റ: ജീവനക്കാരുടെ ആനുകൂല്യ നിഷേധങ്ങൾ തുടരുന്ന ഇടതു സർക്കാരിൻ്റേത് ഇരട്ട താപ്പു നയമാണെന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ ആരോപിച്ചു. ജീവനക്കാരുടെ സാമ്പത്തിക ആനുകൂല്യങ്ങളെക്കുറിച്ച് ചോദിക്കുമ്പോൾ സാമ്പത്തിക ക്ലേശങ്ങൾ നിരത്തുന്ന സർക്കാർ ഭരണകൂടത്തിൻ്റെ ധൂർത്തിനെ ചോദ്യം ചെയ്യുമ്പോൾ സാമ്പത്തികം ഭദ്രമാണെന്ന് പറയുന്നത് ഏതർത്ഥത്തിലാണെന്ന് മനസ്സിലാകുന്നില്ല, ധൂർത്ത് അവസാനിപ്പിച്ച് പിടിച്ച് വച്ച ആനുകൂല്യങ്ങൾ വിതരണം ചെയ്യണമെന്നും ലീവ് സറണ്ടർ മരവിപ്പിച്ച നടപടി വീണ്ടും ദീർഘിപ്പിച്ച് ഉത്തരവിറക്കിയ സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കേരള എൻ.ജി.ഒ അസോസിയേഷൻ ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ പ്രകടനവും വിശദീകരണ യോഗവും നടത്തി.
ജീവനക്കാരുടെ ആനുകൂല്യ നിഷേധത്തിനെതിരെ ശബ്ദമുയർത്തേണ്ടവരാണ് സർവീസ് സംഘടനകളെന്നും എന്നാൽ ഇടതു സംഘടനകൾ ജീവനക്കാരുടെ മുന്നിൽ ന്യായീകരണങ്ങളുടെ കള്ളക്കഥകൾ മെനഞ്ഞ് നാടകം കളിച്ച് നടക്കുകയാണെന്നും സിവിൽ സ്റ്റേഷനിൽ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് ജില്ലാ പ്രസിഡണ്ട് മോബിഷ് പി തോമസ് കുറ്റപ്പെടുത്തി.
വിവിധയിടങ്ങളിൽ ജില്ലാ ട്രഷറർ കെ.ടി ഷാജി, സംസ്ഥാന കമ്മിറ്റിയംഗം ഇ.എസ് ബെന്നി, സെക്രട്ടറി സി.കെ.ജിതേഷ് തുടങ്ങിയവർ ഉദ്ഘാടനം ചെയ്തു. സജി ജോൺ, ടി.അജിത്ത്കുമാർ, സി.ജി.ഷിബു, എം.ജി.അനിൽകുമാർ, ഗ്ലോറിൻ സെക്വീര, ലൈജു ചാക്കോ, എൻ.വി.അഗസ്റ്റിൻ, എം.എ.ബൈജു, സിനീഷ് ജോസഫ്, പി.ജെ.ഷിജു, വി.ജി.ജഗദൻ, കെ.പി.പ്രതീപ തുടങ്ങിയവർ സംസാരിച്ചു. പ്രതിഷേധ പ്രകടനത്തിന് ബി.സുനിൽകുമാർ, എ.സുഭാഷ്, ബിജു ജോസഫ്, ശരത് ശശിധരൻ, വി.മുരളി, ജയേഷ് മാനന്തവാടി, പി.സെൽജി, വിദ്യ ബി.ടി, എൽസി കെ .സി, സി.കെ ബിനുകുമാർ തുടങ്ങിയവർ നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *

Previous post വയോജന സംരക്ഷണം കാലഘട്ടത്തിൻ്റെ ആവശ്യമെന്ന് ടി. സിദ്ദീഖ് എം.എൽ.എ
Next post കോവിഡ് 19 : മലയാളി നഴ്സുമാർക്ക് 25 ലക്ഷം രൂപയുടെ ഐ.എച്ച്.എൻ.എ ​ഗ്ലോബൽ ലീഡർഷിപ്പ് പുരസ്കാരം
Close

Thank you for visiting Malayalanad.in