വയോജന സംരക്ഷണം കാലഘട്ടത്തിൻ്റെ ആവശ്യമെന്ന് ടി. സിദ്ദീഖ് എം.എൽ.എ

കൽപ്പറ്റ: വയോജന സംരക്ഷണം കാലഘട്ടത്തിൻ്റെ ആവശ്യമെന്ന് ടി. സിദ്ദീഖ് എം.എൽ.എ.
വയോജന ദിനത്തോടനുബന്ധിച്ച് കേരള സീനിയർ സിറ്റിസൺസ് ഫോറം സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന വയോജന വാരാചരണം കൽപ്പറ്റയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒക്ടോബർ ഏഴ് വരെ വിവിധ പരിപാടികൾ നടക്കും.
വയോജന വാരാചരണത്തിൻ്റെ വയനാട് ജില്ലാതല ഉദ്ഘാടനം കൽപ്പറ്റ എച്ച്.ഐ. എം. യു.പി.സ്കുളിന് സമീപം എം. എൽ. എ. ടി സിദ്ദീഖ് ഉദ്ഘാടനം നിർവ്വഹിച്ചു. യുറോപ്യൻ സംസ്കാരം സ്വാധീനിച്ചതോടെ ഇന്ത്യയിലും വയോജനങ്ങളെ അവഗണിക്കുന്ന പ്രവണത വർദ്ധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
കേരള സീനിയർ സിറ്റിസൺസ് ഫോറം ജില്ലാ പ്രസിഡണ്ട് കെ.വി. മാത്യു മാസ്റ്റർ അധ്യക്ഷത വഹിച്ചു. ശുചീകരണ പ്രവർത്തനങ്ങൾ, വയോജന കുടുംബ സംഗമം, പാലിയേറ്റീവ് പ്രവർത്തനം, അവകാശ സംരക്ഷണ ദിനം, മെമ്പർഷിപ്പ് ക്യാമ്പയിൻ, മെഡിക്കൽ ക്യാമ്പ് , ആരോഗ്യ സെമിനാർ, വയോജന ശബ്ദം മാസിക പ്രചരണം തുടങ്ങിയവ വാരാചരണത്തിൻ്റെ ഭാഗമായി യൂണീറ്റുകളിൽ നടക്കും. ഒക്ടോബർ 7-ന് മീനങ്ങാടിയിൽ സമാപന സമ്മേളനം മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ഇ. വിനയൻ ഉദ്ഘാടനം ചെയ്യും. .

Leave a Reply

Your email address will not be published. Required fields are marked *

Previous post വാഹന പരിശോധനക്കിടെ പോലീസിനെ ആക്രമിച്ച യുവാവിനെ അറസ്റ്റ് ചെയ്തു .
Next post ഇടതു സർക്കാരിൻ്റെ ഇരട്ട താപ്പു നയം അവസാനിപ്പിക്കണം: കേരള എൻ.ജി.ഒ അസോസിയേഷൻ
Close

Thank you for visiting Malayalanad.in