വയനാട്ടിൽ ബസും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു.

.
മീനങ്ങാടിയിൽ
ബസ്സും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. പൂതാടി സ്വദേശി രഞ്ജിത് (45 ) ആണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. ബത്തേരിയിൽ നിന്ന് കോതമംഗലത്തേക്ക് പോവുകയായിരുന്ന കെ .എ സ് .ആ ർ .ടി .സി ബസ്സും എതിർ ദിശയിൽ വന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ച്അപകടം . കാറിലുള്ള മറ്റൊരു യാത്രക്കാരനും ഗുരുതരമായി പരിക്കേറ്റു . കെ .എ സ് .ആ ർ .ടി .സി ബസ്സിലെ ഡ്രൈവർക്കും നിരവധി യാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്. മരിച്ചയാളുടെ മൃതദേഹം ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ ആണിപ്പോൾ ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post കടുവയുടെ സാന്നിദ്ധ്യം: തിരച്ചിൽ തുടരുന്നു
Next post ഇന്ത്യൻ കോഫി ഹൗസ് പനമരത്ത് പ്രവർത്തനമാരംഭിച്ചു.
Close

Thank you for visiting Malayalanad.in