പുൽപ്പള്ളി എരിയപ്പളളി ചേപ്പില താണിതെരുവ് പ ദേശങ്ങളിൽ കടുവയുടെ സാമീപ്യം കണ്ടതിനെതു ടർന്ന് വനപാലകർ തിരച്ചിൽ ആരംഭിച്ചു. ഇന്ന് രാവിലെ ഷെഡ്, താന്നിതെരുവ് റോടിൽ കടുവയെ കണ്ടതായി നാട്ടുകാർ വനപാലകരെ അറിയിച്ചിരു ന്നു. ഇന്നലെ രാത്രി പഴശ്ശിരാജ കോളേജിനടുത്തും രാത്രിയിൽ കടുവയെ കണ്ടതായി ഇരുചക്രവാഹന ക്കാർ സാക്ഷ്യപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാ നത്തിലാണ് എരിയപ്പളളി, കുന്നിൽ കടുവയുണ്ടോ എന്നറിയാൻ വനപാലകർ തിരച്ചിൽ നടത്തുന്നത്. ചെതലയം ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ അബ്ദുൾ സമദിന്റെ നേതൃത്വത്തിലാണ് തിരച്ചിൽ. തിരച്ചിലിന് മുന്നോടിയായി പുൽപ്പള്ളിയിലെ വിദ്യാലയങ്ങൾക്ക് അവധി നൽകിയിരുന്നു.