ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് നടത്തിയ ഹൃദയത്തിൽ നിന്നും ഹൃദയത്തിലേക്കുള്ള നടത്തം ശ്രദ്ധേയമായി

ലോക ഹൃദയദിനം
മേപ്പാടി : ലോക ഹൃദയ ദിനത്തോടാനുബന്ധിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്, ആസ്റ്റർ വളന്റീയേഴ്‌സ്, നഴ്സിംഗ് കോളേജ്, ഫാർമസി കോളേജ്, എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ വാക്കത്തോണ്‍ വിദ്യാര്‍ത്ഥികളുടെയും ജീവനക്കാരുടെയും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ‘ഓരോ ഹൃദയവും എല്ലാ ഹൃദയങ്ങള്‍ക്കുമായി ഉപയോഗപ്പെടുത്തുക’ എന്ന ഈ വര്‍ഷത്തെ ലോകഹൃദയദിന സന്ദേശവുമായാണ് വിദ്യാര്‍ത്ഥികള്‍ മേപ്പാടിയുടെ നഗരഹൃദയത്തിലൂടെ വാക്കത്തോന്‍ നടത്തിയത്. ആഗോള തലത്തിൽ ആസ്റ്റർ വളന്റീയേഴ്‌സ് സംഘടിപ്പിക്കുന്ന ഹൃദയത്തിൽ നിന്നും ഹൃദയത്തിലേക്ക് എന്ന, കുട്ടികളുടെ ഹൃദയസംരക്ഷണത്തിനുള്ള പരിപാടിയുടെ ജില്ലാതല ഉൽഘാടനം കൂടിയായിരുന്നു ഇന്ന് നടന്നത്. കുട്ടികളുടെ ഹൃദയശസ്ത്രക്രിയ അടക്കമുള്ള ചികിത്സകൾക്കായി ആസ്റ്റർ ഡി എം ഹെൽത്ത്‌ കെയർ നടത്തുന്ന ഈ പരിപാടിയിൽ പങ്കുചേരുന്ന ഓരോരുത്തരും പതിനായിരം അടി വെക്കുമ്പോൾ ആസ്റ്റർ ഡി എം ഹെൽത്ത് കെയർ 100 രൂപ മാറ്റിവെക്കും. സെപ്റ്റംബർ 28ന് ആരംഭിച്ച പ്രസ്തുത പദ്ധതി ഒക്ടോബർ 16 നാണ് അവസാനിക്കുക. heart2heart.astervolunteers.com/ എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്ത ശേഷം ഏതെങ്കിലും അപ്ലിക്കേഷൻ ഉപയോഗിച്ച് അന്നേ ദിവസത്തെ സ്റ്റെപ്പുകൾ എത്രയാണെന്ന് 8606976222 എന്ന മൊബൈൽ നമ്പറിലേക്ക് സ്ക്രീൻ ഷോട്ടുകൾ അയക്കണം. മത്സരത്തിൽ ഏറ്റവും കൂടുതൽ സ്റ്റെപ്പുകൾ വെക്കുന്ന ആദ്യത്തെ മൂന്നു പേർക്ക് ക്യാഷ് പ്രൈസ് നൽകുന്നതാണ്. മേപ്പാടി പോലീസ് സ്റ്റേഷൻ പരിസരത്തുനിന്നും ആരംഭിച്ച വാക്കത്തോൺ മേപ്പാടി സിഐ. വിപിൻ. എ. ബി ഫ്ലാഗ് ഓഫ്‌ ചെയ്തു. ഡീൻ ഡോ ഗോപകുമാരൻ കർത്താ, ഡി ജി എം സൂപ്പി കല്ലങ്കോടൻ, എ ജി എം ഡോ ഷാനവാസ്‌ പള്ളിയാൽ, ആസ്റ്റർ വളണ്ടിയർ ടീം ലീഡർ മുഹമ്മദ് ബഷീർ എന്നിവർ വാക്കത്തോണിന് നേതൃത്വം നൽകി. ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ ഹൃദ്രോഗ വിഭാഗം സ്പെഷ്യലിസ്റ് ഡോ. സന്തോഷ്‌ നാരായണന്റെ ഹൃദയദിന സന്ദേശത്തോടൊപ്പം വിദ്യാർത്ഥികളുടെ ഫ്ലാഷ് മോബും ഉണ്ടായിരുന്നു. വാക് ടു വാക് പരിപാടിയുടെ കൂടുതൽ വിവരങ്ങൾക്ക് 9744282362 ൽ വിളിക്കുക.

Leave a Reply

Your email address will not be published. Required fields are marked *

Previous post അഞ്ച് വർഷമായി വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ
Next post അമ്മിണിക്ക് സ്വന്തമായി റേഷന്‍ കാര്‍ഡ്
Close

Thank you for visiting Malayalanad.in