അഞ്ച് വർഷമായി വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ

ബത്തേരി: അഞ്ച് വർഷമായി വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ അധ്യാപകൻ അറസ്റ്റിൽ. വയനാട് അമ്പലവയൽ കുറിഞ്ഞിലകം കുന്ന് സുരേഷ് ബാബു ആണ് അറസ്റ്റിലാത്.ഇയാൾ പത്താം ക്ലാസ് മുതൽ കുട്ടിയെ പീഡിപ്പിച്ചിരുന്നതായി പോലീസ് പറഞ്ഞു. നഗ്ന ദൃശ്യം പകർത്തി ഭീഷണിപ്പെടുത്തിയാണ് 2017 മുതൽ വിദ്യാർത്ഥിനിയെ ഉപദ്രവിച്ചത്. തലശ്ശേരിയിൽ ബിരുദ വിദ്യാർത്ഥിനിയാണ്. നാട്ടിലേക്കുള്ള യാത്രക്കിടയിലും കുട്ടി അതിക്രമം നേരിട്ടിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു.വിദ്യാർത്ഥിനിയുടെ കോളേജ് ഹോസ്റ്റലിൽ ലോക്കൽ ഗാർഡിയനാണ് പ്രതി.
വിഷാദ അവസ്ഥയിലായ കുട്ടിയോട് അധ്യാപിക അന്വേഷിച്ചപ്പോഴാണ് അഞ്ച് വർഷമായി തുടർച്ചയായിട്ടുള്ള പീഡന വിവരം പുറത്തുവന്നത്.പോക്സോ വകുപ്പുകൾ ചുമത്തിയാണ് ഇയാളെ തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post കുട്ടികൾക്കായി ജില്ലാതല ജൂനിയർ ചെസ്സ് ടൂർണ്ണമെൻറ്
Next post ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് നടത്തിയ ഹൃദയത്തിൽ നിന്നും ഹൃദയത്തിലേക്കുള്ള നടത്തം ശ്രദ്ധേയമായി
Close

Thank you for visiting Malayalanad.in