കൽപ്പറ്റ: ഒളിവിൽ പോയ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ഉടൻ പിടിയിലാകുമെന്ന് പോലീസ് .ഇവർക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയതായി ജില്ലാ പോലീസ് മേധാവി ആർ.ആനന്ദ് പറഞ്ഞു. പോപ്പുലർ ഫ്രണ്ടിൻ്റെ ശക്തി കേന്ദ്രങ്ങളിൽ ഡി.വൈ.എസ്.പി. മാരുടെ നേതൃത്വത്തിൽ നിരീക്ഷണം ശക്തമാക്കി.
ഹർത്താൽ ദിനത്തിലെ അക്രമ സംഭവുമായി ബന്ധപ്പെട്ട് 116 ഇതുവരെ അറസ്റ്റിലായി. ഇവരിൽ 86 പേർ കണ്ണൂർ സെൻട്രൽ ജയിലിലാണ് ഉള്ളത്. രണ്ട് പേർ ഇപ്പോഴും ഒളിവിലാണ്. കുടാതെ മാനന്തവാടി എരുമത്തെരുവിൽ എസ്.എസ്. ടയർ ഷോപ്പിൽ നിന്ന് ആയുധങ്ങൾ കണ്ടെടുത്ത കേസിൽ കടയുടമയും ഒളിവിലാണ്. ആയുധ നിരോധന നിയമ പ്രകാരമാണ് ഇയാൾക്കെതിരെ. ഇങ്ങനെ ഒളിവിലുള്ള മൂന്ന് പ്രതികളെയും പിടികൂടുന്നതിന് പോലീസ് വല വിരിച്ച് കഴിഞ്ഞതായി ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് പറഞ്ഞു.
പോപ്പുലർ ഫ്രണ്ടിൻ്റെ ശക്തികേന്ദ്രങ്ങളിൽ പോലിസ് കാവലും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട് .അതാത് കേന്ദ്രങ്ങളിൽ ഡി.വൈ.എസ്.പി. മാർക്കാണ് ചുമതല. അക്രമ സംഭവങ്ങൾ ഉണ്ടായാൽ കർശനമായി നേരിടും. ജാഗ്രതയോടെയാണ് പോലീസ് നീക്കമെന്നും എസ്.പി. പറഞ്ഞു.
മൂലങ്കാവ് യൂണിറ്റിൽ നടന്ന ക്രിസ്തുമസ് പുതുവത്സരാഘോഷവും, ജനപ്രതിനിധികൾക്കുള്ള സ്വീകരണവും സുൽത്താൻ ബത്തേരി നഗരസഭ വൈസ് ചെയർമാൻ എം.ജി.ഇന്ദ്രജിത്ത് ഉദ്ഘാടനം ചെയ്തു.യൂണിറ്റ്,മേഖല ഡയറക്ടർ ഫാ.ബെന്നി പനച്ചിപറമ്പിൽ അധ്യക്ഷത വഹിച്ചു.ബത്തേരി...
കൊച്ചി: നാലാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന് മുന്നോടിയായി പ്രൊമോ റൺ സംഘടിപ്പിച്ചു. രാവിലെ ആറിന് രാജേന്ദ്ര മൈതാനത്ത് നിന്നാരംഭിച്ച റൺ ഫെഡറൽ ബാങ്ക് റീജണൽ ഹെഡും...
ബത്തേരി : ലെൻസ്ഫെഡ് ജില്ലാ സമ്മേളനത്തിന് തുടക്കം കുറിച്ച് കൊണ്ട് ജില്ലാ പ്രസിഡണ്ട് അറക്കൽ ഹാരിസ് പതാക ഉയർത്തി. ജില്ലാ ജോയിൻ്റ് സെക്രട്ടറി മുസ്തഫ അനുശോചന പ്രഭാഷണം...
കൽപ്പറ്റ: മെക് 7 വയനാട് ജില്ലാ മെഗാ സംഗമം കൽപ്പറ്റ എം.സി.എഫ് പബ്ലിക് സ്കൂൾ ഗ്രൗണ്ടിൽ വിപുലമായ ജനപങ്കാളിത്തത്തോടെ നടന്നു. മെക് 7 സ്ഥാപകനും ക്യാപ്റ്റനുമായ സലാഹുദ്ദീൻ...
കൊച്ചി:ജലാശയങ്ങളിൽ കുളവാഴകൾ സൃഷ്ടിക്കുന്ന പാരിസ്ഥിതിക വെല്ലുവിളികൾക്ക് പരിഹാരം കാണുന്നതിനും അവയുടെ ഫലപ്രദമായ മൂല്യവർദ്ധനവിനും വിനിയോഗത്തിനുമായുള്ള നൂതന മാർഗങ്ങൾ ചർച്ച ചെയ്യുന്നതിനുമായി കൊച്ചി ജെയിൻ സർവകലാശാലയുടെ ഫ്യൂച്ചർ കേരള...