. കല്‍പ്പറ്റ: കല്‍പ്പറ്റ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ഓട്ടിസം ബാധിതര്‍ക്കുള്ള പെന്ഷന് പദ്ധതി ‘സ്പര്‍ശ്’ ഒക്ടോബര്‍ രണ്ടിന് വൈകുന്നേരം നാലിന് കല്‍പ്പറ്റയില്‍ ടി സിദ്ദിഖ് എം എല്‍ എ ഉദ്ഘാടനം ചെയ്യും. ഓട്ടിസം ബാധിതരായ 21 കുട്ടികള്‍ക്കാണ് സ്പര്‍ശം പദ്ധതിയിലൂടെ മാസം 1000 രൂപ പെന്ഷന് നല്‍കുന്നതെന്ന് സൊസൈറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പെന്ഷന് തുക നേരിട്ട് വീടുകളില്‍ എത്തിച്ചു നല്‍കും. ചാരിറ്റബിള്‍ സൊസൈറ്റി സംഘടിപ്പിച്ച ബിരിയാണി ചലഞ്ചിലൂടെയാണ് പദ്ധതിക്ക് തുടക്കത്തില്‍ ആവശ്യമായ ഫണ്ട് സ്വരൂപിച്ചത്. പരസഹായമില്ലാതെ ഏഴുന്നേല്ക്കാന് കഴിയാത്തതും സാമ്പത്തികമായി പിന്നാക്കം നില്ക്കുന്നതുമായ കുട്ടികളെയാണ് വീടുകളില്‍ നേരിട്ട് എത്തി പദ്ധതിക്കായി തിരഞ്ഞെടുത്തത്. കല്‍പ്പറ്റില്‍ നിന്നും എട്ട്, വെങ്ങപ്പള്ളിയില്‍ നിന്ന് 11, മേപ്പാടിയില്‍ നിന്ന് രണ്ടും വീതം കുട്ടികളെയാണ് തിരഞ്ഞെടുത്തത്. ഉദ്ഘാടന ചടങ്ങില്‍ കുട്ടികളുടെ രക്ഷിതാക്കള്‍ പങ്കെടുക്കും. വാര്‍ത്താ സമ്മേളനത്തില്‍ ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റ് യു കെ ഹാഷിം, വൈസ് പ്രസിഡന്റ് ഇബ്റാഹിം തെന്നാണി, ജോയിന്റ് സെക്രട്ടറിമാരായ വി വി സലീം, പി കെ അയൂബ്, ട്രഷറര്‍ പി മൂസ എന്നിവര്‍ പങ്കെടുത്തു.
കൽപ്പറ്റ:-സംസ്ഥാന സർക്കാറിന്റെ തൊഴിലാളി വിരുദ്ധ നിലപാടുകൾക്കും ജനദ്രോഹ നയങ്ങൾക്കു മെതിരെ യു ഡി ടി എഫ് നേതൃത്വത്തിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് യു ഡി ടി എഫ്...
വൈത്തിരി: സ്വന്തം ഉപയോഗത്തിനും വില്‍പ്പനക്കുമായി സൂക്ഷിച്ച മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. കോഴിക്കോട്, താമരശേരി, രാരോത്ത് വി.സി. സായൂജ്(33)നെയാണ് ലഹരി വിരുദ്ധ സ്ക്വാഡും വൈത്തിരി പോലീസും...
തിരുവനന്തപുരം : കേരള സ്റ്റേറ്റ് സ്മാള്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷനും മെട്രോ മാര്‍ട്ടും സംയുക്തമായി 2026 ജനുവരി 16 മുതല്‍ 18 വരെ എറണാകുളം അങ്കമാലി അഡ്ലക്സ് കണ്വെന്ഷന്...
- _താമരശ്ശേരി ചുരത്തിലെ ഗതാഗതകുരുക്കിന് ശാസ്ത്രീയ പരിഹാരം കാണണം_ കൽപ്പറ്റ: ഇസ്രയേൽ - അമേരിക്കൻ ഭീകരത ഫലസ്തീനികളെ കശാപ്പ് ചെയ്യുന്നത് തുടരുകയാണ്. ആയുധം പ്രയോഗിച്ചും ഭക്ഷണം നിഷേധിച്ച്...
മേപ്പാടി: ആസ്റ്റർ ഡി.എം. ഹെൽത്ത്കെയർ സ്ഥാപക ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ ചെയർമാനായ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ 2021-22 അദ്ധ്യായന വർഷത്തിൽ അനസ്തേഷ്യോളജി,...
മീനങ്ങാടി: പോലീസ് സേനയിലെ സ്തുത്യർഹമായ സേവനത്തിനു ശേഷം 2025 മെയ് 31 ന് സർവ്വീസിൽ നിന്നും വിരമിക്കുന്ന 14 പോലീസ് സേനാംഗങ്ങൾക്ക് യാത്രയയപ്പ് നൽകി. കേരളാ പോലീസ്...