വയനാട് ജില്ലാ ടെമ്പിൾ എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ തിരുനെല്ലി ക്ഷേത്ര പരിസരത്ത് ആരംഭിച്ച സഹകരണ ഈ സേവാ കേന്ദ്ര ത്തിന്റെ ഉദ്ഘാടനം സഹകരണ സംഘം അസിസ്റ്റന്റ് രജിസ്റ്റർ ജനറൽ മാനന്തവാടി ടി കെ സുരേഷ് കുമാർ ഉദ്ഘാടനം നിർവഹിച്ചു. യോഗത്തിൽ സംഘം പ്രസിഡണ്ട് ടി സന്തോഷ് കുമാർ അധ്യക്ഷതവഹിച്ചു. തിരുനെല്ലി ഗ്രാമപഞ്ചായത്ത് ആരോഗ്യം വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി എൻ ഹരീന്ദ്രൻ. എം നാരായണൻ എന്നിവർ സംസാരിച്ചു സംഘം ഓണററി സെക്രട്ടറി കെ പി അനിൽകുമാർ സ്വാഗതവും സംഘം ഡയറക്ടർ കെഎം രഘുത്തമൻ നന്ദിയും രേഖപ്പെടുത്തി