ഒഴക്കോടി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം ഞായറാഴ്ച തുടങ്ങും

മാനന്തവാടി: ഒഴക്കോടി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം വിപുലമായ പരിപാടികളൊടെ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൻ അറിയിച്ചു, ഒക്ടോബർ 2 ന് വൈകുന്നേരം ആരംഭിക്കുന്ന ചടങ്ങുകൾക്ക് ക്ഷേത്രം മേൽശാന്തി പ്രേമരാജൻ എമ്പ്രാന്തിരി മുഖ്യകാർമ്മികത്വം വഹിക്കും., അഷ്ടമി നാളിൽ വിശേഷാൽ പൂജകൾക്ക് പുറമെ വൈകുന്നേരം 6.30ന് സമൂഹ ലളിത സഹസ്രനാമാർച്ചനയും, ഭക്തിഗാനസുധയും ഉണ്ടാകും.വിജയഷാൽ പൂജകൾക്കൊപ്പം അഷ്ടദ്രവ്യ ഗണപതി ഹോമം, ഗ്രന്ഥമെടുപ്പ്, എഴുത്തിനിരുത്ത്, വാഹനപൂജ, വിദ്യാഗോപാലമന്ത്രാർച്ചന, അധ്യാത്മിക പ്രഭാഷണം, അന്നദാനം എന്നിവ ഉണ്ടാകും.സംസ്ക്കാരിക സമ്മേളനം ഒ ആർ കേളു എം എൽ എ ഉദ്ഘാടനം ചെയ്യും. വാർത്താ സമ്മേളനത്തിൽ ടി പി അനന്തക്കുറുപ്പ്, പ്രവീൺ ടി രാജൻ, സന്തോഷ് കുമാർ ഇല്ലത്ത്, എം ബി സനിൽകുമാർ, സുധീഷ് ബാബു, പി സുജാത, എ കെ ആനന്ദം എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഐഡിയൽ സ്നേഹഗിരി സ്കൂൾ കലോത്സവം തുടങ്ങി
Next post സൺഡേ സ്കൂൾ മേഖലാ കലോൽസവം ; മാനന്തവാടി ,കോറോം ജേതാക്കൾ
Close

Thank you for visiting Malayalanad.in