മാനന്തവാടി:
തോൽപ്പെട്ടിയിൽ അതിമാരക മയക്കുമരുന്നായ എം.ഡി.എം.എ. യുമായി രണ്ടുപേരെ എക്സൈസ് പിടികൂടി:
തോൽപ്പെട്ടി എക്‌സൈസ് ചെക്ക് പോസ്റ്റിൽ വെച്ച് മാനന്തവാടി എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ ബിൽജിത്ത്. പി.ബി. യും പാർട്ടിയും , തോൽപ്പെട്ടി ചെക്ക് പോസ്റ്റ് പാർട്ടിയും സംയുക്തമായി നടത്തിയ രാത്രികാല വാഹന പരിശോധനയിൽ KL 84 8627 നമ്പർ ബൈക്കിൽ കടത്തിക്കൊണ്ടുവരികയായിരുന്ന 3.6 ഗ്രാം മാരക മയക്കുമരുന്നായ എം.ഡി.എം.എ. യുമായി രണ്ടു പേരെ അറസ്റ്റ് ചെയ്തു. കൊണ്ടോട്ടി മുതുവല്ലൂർ സ്വദേശി കുമ്മട്ടി വീട്ടിൽ അബഷർ .കെ ( 24 ), കണ്ണൂർ മാട്ടൂൽ സ്വദേശി ബി.സി.ഹൗസിൽ ബിഷർ ഷുഹൈബ് (22) എന്നിവരാണ് അറസ്റ്റിലായത്. 10 വർഷം വരെ കഠിനതടവ് ശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റമാണിത്. മയക്കുമരുന്ന് കടത്ത് സംഘത്തിലെ മറ്റു കണ്ണികളെ കുറിച്ചുള്ള അന്വേഷണം പുരോഗമിച്ചു വരികയാണെന്ന് എക്സൈസ് അറിയിച്ചു. വാഹനപരിശോധനയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ അജേഷ് വിജയൻ , ശ്രീധരൻ, കെ.സി.അരുൺ , ഹാഷിം, പി. വിപിൻ , എം.ജി. രാജേഷ് ; എക്സൈസ് ഡ്രൈവർ അബ്‌ദുറഹീം എന്നിവർ പങ്കെടുത്തു.
. ദന്തചികിത്സാ മേഖലയിൽ ദന്തക്രമീകരണ ചികിത്സകൾ മാത്രമായി 'മീത്തൽ അലൈനേഴ്സ്' എന്ന ഓർത്തോഡോന്റിക്സ് ക്ലിനിക്കിന്റെ ഉദ്ഘാടനച്ചടങ്ങ് കൽപ്പറ്റയിൽ നടന്നു. കൽപ്പറ്റയിൽ 20 വർഷമായി സേവനമനുഷ്ഠിക്കുന്ന മീത്തൽ ഡെന്റൽ...
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...
കല്‍പ്പറ്റ: ചെന്നൈയില്‍ ഇന്നലെ ചേര്‍ന്ന മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പുതിയ ദേശീയ കമ്മിറ്റി പ്രഖ്യാപനമുണ്ടായപ്പോള്‍ ഏറ്റവും ആഹ്ലാദിച്ച ജില്ല വയനാടായിരുന്നു. വയനാട്ടുകാരിയായ ജയന്തി രാജന്...