.
കൽപ്പറ്റ: ബത്തേരി താലൂക്കിലെ വാളവയലിൽ
റേഷൻ കടക്ക് പുതിയ ലൈസൻസ് ലഭിച്ചിട്ടും നടത്താൻ അനുവദിക്കുന്നില്ലന്ന് പരാതി. മാനസിക രോഗിയായി മകനുള്ള വിധവയായ തന്നെ ഒരു കൂട്ടം ആളുകൾ ഒറ്റപ്പെടുത്തുകയാണന്നും വാളവയൽ സ്വദേശിനിയായ ജി.എസ്. ഷീജാകുമാരി കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
സംസ്ഥാന സർക്കാർ പുതിയ റേഷൻ കടക്ക് അപേക്ഷ ക്ഷണിച്ചപ്പോൾ പലരും അപേക്ഷ സമർപ്പിക്കുകയും അവസാന ലിസ്റ്റിൽ രണ്ട് പേർ ഉൾപ്പെടുകയും ചെയ്തു. പ്രായപരിധിയുടെ മാനദണ്ഡത്തിലാണ് തനിക്ക് എ.ആർ.ഡി. 109-ാം നമ്പർ കടക്ക് ലൈസൻസ് ലഭിച്ചത്. പുതിയ കടക്കായി പഴയ കടയുടെ സമീപത്ത് ഒരു ലക്ഷത്തി ഇരുപതനായിരം രൂപ മുടക്കി കെട്ടിടം നവീകരിച്ചിരുന്നു.
വിധവയായ തനിക്ക് രണ്ട് മക്കളാണ് .മക്കളിൽ ഒരാൾ അഞ്ച് വർഷമായി കണ്ണൂരിൽ ചികിത്സയിലാണ്. മകൻ്റെ ചികിത്സാർത്ഥം നാട്ടിൽ നിന്ന് താനും കുടുംബവും മാറി നിന്നിരുന്നു. ഇത് മുതലാക്കി താൻ ഈ നാട്ടുകാരിയല്ലന്ന് ആരോപിച്ചാണ് ഒരു കൂട്ടം ആളുകൾ തനിക്കെതിരെ തിരിഞ്ഞത്.
പോലീസും ഉദ്യോഗസ്ഥരുമെത്തി പരിശോധന നടത്തി പുതിയ സ്ഥലത്ത് കട ആരംഭിക്കാൻ നിർദ്ദേശം നൽകിയെങ്കിലും അതിന് സാധിച്ചില്ല. നിസ്സഹായവസ്ഥയിലായ താനിപ്പോൾ ആത്മഹത്യ യുടെ വക്കിലാണെന്നും ഷീജാകുമാരി പറഞ്ഞു.
. ദന്തചികിത്സാ മേഖലയിൽ ദന്തക്രമീകരണ ചികിത്സകൾ മാത്രമായി 'മീത്തൽ അലൈനേഴ്സ്' എന്ന ഓർത്തോഡോന്റിക്സ് ക്ലിനിക്കിന്റെ ഉദ്ഘാടനച്ചടങ്ങ് കൽപ്പറ്റയിൽ നടന്നു. കൽപ്പറ്റയിൽ 20 വർഷമായി സേവനമനുഷ്ഠിക്കുന്ന മീത്തൽ ഡെന്റൽ...
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...
കല്‍പ്പറ്റ: ചെന്നൈയില്‍ ഇന്നലെ ചേര്‍ന്ന മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പുതിയ ദേശീയ കമ്മിറ്റി പ്രഖ്യാപനമുണ്ടായപ്പോള്‍ ഏറ്റവും ആഹ്ലാദിച്ച ജില്ല വയനാടായിരുന്നു. വയനാട്ടുകാരിയായ ജയന്തി രാജന്...