വയനാട് ചുരത്തിൽ ലോറി താഴേക്ക് പതിച്ചു : ഡ്രൈവർക്ക് പരിക്ക് ‘

താമരശ്ശേരി ചുരം ഒമ്പതാം വളവിൽ ലോറി താഴേക്ക് പതിച്ചു. താമരശ്ശേരി ചുരം ഒമ്പതാം വളവിൽ ഗ്യാസ് സിലിണ്ടർ കയറ്റി മൈസൂരിൽ നിന്നും ചുരമിറങ്ങി വരികയായിരുന്ന ലോറി 50 മീറ്ററോളം താഴേക്ക് പതിച്ചു. ഡ്രൈവർ രവി കുമാർ തലയ്ക്ക് പരുക്കേറ്റ് വൈത്തിരി താലൂക്ക് ആശുപത്രിയിൽ പ്രവേശിച്ചു. ഹൈവേ പോലീസ്, അടിവാരം ഔട്ട് പോസ്റ്റ് പോലീസ്, കൽപ്പറ്റയിൽ രണ്ട് യൂണിറ്റ് ഫയർ ഫോഴ്സ് ചുരം സംരക്ഷണ സമിതി ജനറൽ സെക്രട്ടറി ഷൗക്കത്തിന്റെ നേതൃത്വത്തിലുള്ള സമിതി പ്രവർത്തകരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *