. മേപ്പാടി: ലോക ട്രോമാ ദിനാചരണത്തിന്റെ ഭാഗമായി ഡോ മൂപ്പൻസ് മെഡിക്കൽ കോളേജ് വിവിധ ആശുപത്രികളിലെ അത്യാഹിത വിഭാഗം ഡോക്ടർമാർക്കും അനുബന്ധ ജീവനക്കാർക്കുമായി ട്രോമാകോൺ 22 എന്ന പേരിൽ ഈ മേഖലയിലെ പ്രഗത്ഭരുടെ ക്ലാസ്സുകൾ ഉൾകൊള്ളിച്ചുകൊണ്ട് ഏകദിന ശില്പശാല സംഘടിപ്പിച്ചു. മെഡിക്കൽ കോളേജ് ഡീൻ ഡോ. കെ എൻ. ഗോപകുമാരൻ കർത്ത ശില്പശാല ഉദ്ഘാടനം നിർവഹിച്ചു. ന്യൂറോസർജറി വിഭാഗം മേധാവി ഡോ.എസ് ജയകുമാരന്റെ നേതൃത്വത്തിലുള്ള പ്രത്യേക ട്രോമാ ടീമിന്റെ മേൽനോട്ടത്തിൽ നടന്ന ശില്പശാലയിൽ അത്യാഹിത വിഭാഗം മേധാവി ഡോ. സർഫരാജ് ഷെയ്ഖ്, അസ്ഥിരോഗ വിഭാഗം കൺസൾട്ടൻറ് ഡോ ഷമീർ ഇസ്മായിൽ, മാക്സിലോ ഫേഷ്യൽ വിഭാഗം മേധാവി ഡോ. പ്രദീപ് പൈസാരി, ഇ എൻ ടി വിഭാഗം കൺസൾട്ടന്റ് ഡോ ജോർജ് കെ ജോർജ്, അനസ്തേഷ്യ വിഭാഗം കൺസൾട്ടന്റ് ഡോ അരുൺ അരവിന്ദ്, സർജറി വിഭാഗം കൺസൾട്ടന്റ് ഡോ ശ്രീദത്ത്, അത്യാഹിത വിഭാഗം കൺസൾട്ടന്റ് ഡോ ഷിനു ഷിൻസി, ഇ എം എസ് കോർഡിനേറ്റർ നിത്യാനന്ദ് എം എന്നിവർ ക്ളാസുകൾ നൽകി. ഒപ്പം പ്രത്യേകമായി വിഭാവനം ചെയ്ത പ്രയോഗീക പരിശീലനവും ഉണ്ടായിരുന്നു. ഹൃദ്രോഗ വിഭാഗം മേധാവി ഡോ ചെറിയാൻ അക്കരപ്പറ്റി, ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ വാസിഫ് മായൻ,എൽ ഐ സി കൽപ്പറ്റ ബ്രാഞ്ച് മാനേജർ സ്റ്റുവർട് കെ എൻ എന്നിവർ ആശംസകൾ നേർന്നു.എ ജി എം ഡോ ഷാനവാസ് പള്ളിയാൽ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...
തരിയോട്: തരിയോട് ഫൊറോന വൈദിക സമിതിയുടെ ആഭിമുഖ്യത്തിൽ ചേർന്ന ഫൊറോന വൈദിക സമ്മേളനത്തിൽ വിവിധ ജനകീയ-കാർഷിക വിഷയങ്ങൾ ഉന്നയിച്ച് മൂന്ന് പ്രമേയങ്ങൾ പാസാക്കി. പടിഞ്ഞാറത്തറ–പൂഴിത്തോട് റോഡിന്റെ നിർമ്മാണം...
കൽപ്പറ്റ: ജില്ലയില്‍ അഞ്ച് കുട്ടികള്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഏഴാം തീയതി പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലമാണ് പോസിറ്റീവായത്. അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, 11 വയസ്സുള്ള...
മാനന്തവാടി കോണ്ഗ്രിഗേഷന് ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് വിന്‍സന്റ് ഡി പോള്‍(വിന്‍സന്‍ഷ്യന്‍ സിസ്റ്റേഴ്സ്) സന്യാസിനീസമൂഹാംഗം സിസ്റ്റര്‍ ഫ്രാന്‍സിസ്ക വടശേരില്‍ എസ്സിവി(85)അന്തരിച്ചു. സംസ്കാരം നാളെ...
ഗുജറാത്തിലെ അഹമ്മദാബാദ് ഗാന്ധി നഗറിൽ വച്ചു നടന്ന ദേശീയ തല പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ (ഹെവി വെയ്റ്റ് ) രണ്ടാം സ്ഥാനം സ്ഥാനം നേടി വയനാട്...
തിരുവനന്തപുരം : സി.എം.ആർ.എൽ - എക്സാലോജിക് സാമ്പത്തിക ഇടപാടുമായി (മാസപ്പടി കേസ്) ബന്ധപ്പെട്ട് മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്...