മീനങ്ങാടി ഗ്രാമ പഞ്ചായത്തില്‍ നടപ്പിലാക്കി വരുന്ന കാര്‍ബണ്‍ തുലിത (കാര്‍ബണ്‍ ന്യൂട്രൽ) പ്രവര്‍ത്തനങ്ങള്‍, സമ്പൂര്‍ണ്ണ മാലിന്യ നിര്‍മ്മാര്‍ജ്ജനം, കലാവസ്ഥാ സാക്ഷരത എന്നിവയെക്കുറിച്ച് പഠിക്കുന്നതിന് കേന്ദ്ര സംഘം മീനങ്ങാടി സന്ദർശിച്ചു. കേന്ദ്ര പഞ്ചായത്ത് രാജ് ജോയിന്റ് സെക്രട്ടറി മമ്ത വര്‍മ്മ, സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. പി.പി. ബാലന് എന്നിവരടങ്ങുന്ന സംഘമാണ് സന്ദര്‍ശനം നടത്തിയത്. ഗ്ലാസ്ഗോ പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യ 2070-ഓടെ കാര്‍ബണ്‍ തുലിതമാകുന്നതിന്റെ ഭാഗമായി മീനങ്ങാടിയില്‍ തുടക്കം കുറിച്ച കാര്‍ബണ്‍ തുലിത പ്രവര്‍ത്തനങ്ങള്‍ രാജ്യവ്യാപകമാക്കുന്നതിനെക്കുറിച്ച് പഠിയ്ക്കുകയാണ് സന്ദര്‍ശന ലക്ഷ്യം. കാര്‍ബണ്‍ തുലിത പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മീനങ്ങാടിയില്‍ നടത്തിയ ബേസ് ലൈന്‍ സര്‍വ്വേ, കാര്‍ബണ്‍ എമിഷന്‍ പ്രൊഫൈല്‍, ട്രീ ബാങ്കിംഗ്, ട്രീ മോര്ട്ട്ഗേജിംഗ് എന്നിവയും ഹരിതകര്‍മ്മ സേനയുടെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്ന സമ്പൂര്‍ണ്ണ അജൈവ മാലിന്യ ശേഖരണവും, കാലാവസ്ഥാ സാക്ഷരതാ പരിപാടിയും സംഘം വിലയിരുത്തി. മാനികാവിലെ പുണ്യവനം, ബാംബു പാര്‍ക്ക്, ജിയോ ടാഗ് ചെയ്ത മരങ്ങള്‍ എന്നിവിടങ്ങളും സന്ദര്‍ശിച്ചു. തദേശ സ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ പി. ജയരാജന്, അസിസ്റ്റന്റ് ഡയറക്ടര്‍ ബൈജു ജോസ്, എം.എസ്.എസ്.ആര്.എഫ് സീനിയര്‍ ഗവേഷകന് ഗിരിജന്‍ ഗോപി, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എ.എം. ബിജേഷ്, തണല്‍ ടെക്നിക്കല്‍ അസിസ്റ്റന്റ് അജിത്ത് ടോമി, വേള്‍ഡ് ബാംബു ഡയറക്ടര്‍ എം. ബാബുരാജ്, ജൈവവൈവിധ്യ മേഖലാ പ്രവര്ത്തകന് ഒ.വി. പവിത്രന് എന്നിവരുമായി സംഘം ചര്‍ച്ച നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ. വിനയന്, പഞ്ചായത്ത് ഭരണ സമതി അംഗങ്ങളായ കെ.പി. നുസ്രത്ത്, ബേബി വര്‍ഗീസ്, ഉഷ രാജേന്ദ്രന്, പി.വി. വേണുഗോപാല്‍, ശാരദാമണി, ടി.പി. ഷിജു, ബിന്ദു മോഹന്‍, ലിസ്സി പൗലോസ്, ശാന്തി സുനില്‍, ടി.എസ്. ജനീവ്, എ.പി. ലൗസണ്‍, ധന്യ പ്രദീപ്, ശ്രീജ സുരേഷ്, സുനിഷ മധുസുദനന്‍, ജിഷ്ണു കെ. രാജന്, അംബിക ബാലന്, ബിന്ദു മോഹനന് തുടങ്ങിയവർ പങ്കെടുത്തു.
#മിഡിൽ ഈസ്റ്റിൽ നിന്നും ഇന്ത്യ ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളിലേക്കുള്ള പണമിടപാടിന് സർക്കിളിന്റെ ഡിജിറ്റൽ ഡോളറായ USDC ഇനി മുതൽ ഉപയോഗപ്പെടുത്തും. കൊച്ചി: രാജ്യാന്തര തലത്തിൽ കറൻസി വിനിമയത്തിന്...
കല്‍പ്പറ്റ: ഇടതു സര്‍ക്കാര്‍ കഴിഞ്ഞ എട്ടര വര്‍ഷമായി തുടരുന്ന അധ്യാപക ദ്രോഹ നടപടികള്‍ അവസാനിപ്പിക്കണമെന്ന് ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ്.പി ..പി .ആലി ആവശ്യപ്പെട്ടു. പങ്കാളിത്ത പെന്ഷന് പദ്ധതി...
പാലക്കാട്.. കല്ലടിക്കോടിൽ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ലോറി ഇടിച്ചുകയറി അപകടത്തിൽ മരിച്ച നാല് വിദ്യാർത്ഥികളുടെയും പോസ്റ്റ്മോർട്ടം പൂർത്തിയായി. അപകടത്തിൽ റോഡിലൂടെ നടക്കുകയായിരുന്ന നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ഇന്ന് വൈകിട്ട്...
കല്‍പ്പറ്റ: ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസം ഇനിയും വൈകിയാല്‍ സംസ്ഥാനവ്യാപകമായി വലിയ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്. അടിയന്തരമായി സര്‍വകക്ഷിയോഗം വിളിച്ചുചേര്‍ത്ത് തുടര്‍നടപടികളിലേക്ക്...
കൽപ്പറ്റ: കേന്ദ്ര സർക്കാർ ആവിഷ്കരിച്ച മുതിർന്ന പൗരന്മാർക്കുള്ള ഇൻഷുറൻസ് പദ്ധതിയായ പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജന പദ്ധതിയിൽ ചേരാനായുള്ള വയസ്സ് 70 എന്നുള്ളത് 65 വയസ്സായി...
കോഴിക്കോട്: തൂണേരിക്കാരനായ കരാറുകാരന് ദാസന് കെ.കെ. 35 വര്‍ഷമായി ഉപയോഗിക്കുന്നത് എസിസി ഉല്‍പ്പന്നങ്ങള്‍ മാത്രം. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ഇതിനകം 500ലേറെ വീടുകള്‍ ദാസന് നിര്‍മിച്ചിട്ടുണ്ട്. 1988ല്‍...