.
തലപ്പുഴ : വയനാട് ജില്ലയിലെ ഏക എഞ്ചിനിയറിംഗ് കോളേജായ ഗവ:എഞ്ചിനീയറിംഗ് കോളേജിലെ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ സ്റ്റുഡന്റ്സ് – സ്റ്റാഫ് അസോസിയേഷൻ ചരിത്രത്തിൽ ആദ്യമായി നടത്തുന്ന ടെക്നിക്കൽ ഫെസ്റ്റിന് തുടക്കമായി .രണ്ടു ദിവസങ്ങളിലായി നടക്കുന്ന ഫെസ്റ്റ് പ്രൊഫ.ദിനേഷ് ബാബു(മുൻ HOD ,അസ്സോസിയേറ്റീവ് പ്രൊഫസർ ജി ഇ സി വയനാട് ,ജി സി ഇ കണ്ണൂർ )ഉദ്ഘാടനം ചെയ്തു.ഡോ.സജീവ്(HOD ),പ്രൊഫ.സോബിൻ ഫ്രാൻസിസ് (അസോസിയേഷൻ സ്റ്റാഫ് കോർഡിനേറ്റർ ),ശ്രീമതി ഹരിപ്രിയ (ഡിപ്പാർട്ടമെന്റ് റെപ്രസെന്ററ്റീവ്) തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.ആദ്യ ദിവസം വെബ് 3 കേരള കമ്മ്യൂണിറ്റി മീറ്റ് അപ്പ് ,ഡ്രോൺ ഷോ എന്നിവയും രണ്ടാമത്തെ ദിവസം ആർ സി കാർ ഷോയും ഒപ്പം രണ്ട് ദിവസങ്ങളിലായി നിരവധി വർക്ക്ഷൊപ്പുകളും ടെക്നിക്കൽ മത്സരങ്ങളും ,ഇലക്ട്രോണിക്സ് പ്രൊജക്റ്റ്,ബി എസ് എൻ എൽ ,ഹാം സ്റ്റേഷൻ തുടങ്ങിയവയുടെ പ്രദർശനങ്ങളും ടെക്ഫെസ്റ്റിന്റെ ഭാഗമായി സങ്കെടുപ്പിച്ചിട്ടുണ്ട്. സ്റ്റോപ്പ് ദി ക്ലോക്ക് ബാൻഡിന്റെ സംഗീത നിശയും ഫെസ്റ്റിന്റെ ഭാഗമായി അരങ്ങേറും . വ്യുഹയിൽ പങ്കെടുക്കാനും ആസ്വദിക്കാനുമായി വിവിധ കോളേജുകളിൽ നിന്നും സ്കൂളുകളിൽ നിന്നുമുള്ള നിരവധി വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും വിപുലമായ അവസരമാണ് ഒരുക്കിയിട്ടുള്ളത് .
വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ താത്കാലികമായി നിർമ്മിച്ച ഷെൽട്ടർ തകർന്നു വീണ് യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന്...
മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു....
. ദന്തചികിത്സാ മേഖലയിൽ ദന്തക്രമീകരണ ചികിത്സകൾ മാത്രമായി 'മീത്തൽ അലൈനേഴ്സ്' എന്ന ഓർത്തോഡോന്റിക്സ് ക്ലിനിക്കിന്റെ ഉദ്ഘാടനച്ചടങ്ങ് കൽപ്പറ്റയിൽ നടന്നു. കൽപ്പറ്റയിൽ 20 വർഷമായി സേവനമനുഷ്ഠിക്കുന്ന മീത്തൽ ഡെന്റൽ...
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...