കാലിക്കറ്റ് സർവകലാശാല ബോട്ടണി വിഭാഗം നടത്തി വരുന്ന ആഗോള പ്ലാന്റ് ഫിസിയോളജി സെമിനാറിന്റെ ഭാഗമായി ലോകത്തിലെ വിവിധ സർവ്വകലാശാലയിലെ സസ്യ ശാസ്ത്രജ്ഞർ ചെറുവയൽ രാമന്റെ വീട്ടിൽ എത്തി രാമനെ ആദരിച്ചു.
ആസ്ട്രേലിയയിലെ കാസ്മാനിയ യൂണിവേഴ്സിറ്റിയിലെ പ്രൊഫ. സർജി ശബാല, ഹൻഗറിയിലെ ബയോളജിക്കൽ ഗവേഷണ നിലയത്തിലെ പ്രൊഫ. ശിൽവിയ തോത്ത്, അമേരിക്കയിലെ മെഷാചൂസ് സർവ്വകലാശാലയിലെ പ്രൊഫ. ഓം പാർകാശ് ദാങ്കർ, പഞ്ചാബിലെ അഗ്രി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഡയറക്ടർ പ്രൊഫ. അശ്വിനി പരീക് എന്നിവരും കൂടാതെ ഇന്ത്യയിലെ വിവിധ സർവ്വകലാശാലയിലെ പ്രൊഫസർമാർ, ഗവേഷകരും രാമന്റെ വീട്ടിൽ എത്തിയിരുന്നു.
രാമൻ സംരക്ഷിച്ചു പോരുന്ന അപൂർവ്വായിനം നെൽവിത്തുകൾ ഓരോന്നും ശാസ്ത്രഞർക്ക് പരിചയപെടുത്തി.പാടത്തുകൃഷി ചെയ്ത നെൽവിത്തുകൾ കാണിച്ചു കൊടുത്തു കൊണ്ട് രാമൻ ശാസ്ത്രജ്ഞരെ അത്ഭുപെടുത്തി. അപൂർവ്വായിനം നെൽവിത്തുകളുടെ ഗവേഷണ ഇനിയും കണ്ടെത്താത്ത അറിവുകൾ പുറം ലോകത്തുകൊണ്ട് വരുമെന്ന് ശാസ്ത്രജ്ഞർ രാമനോട് പറഞ്ഞു. കാലിക്കറ്റ് സർവ്വകലാശാല സസ്യശാസ്ത്ര വിഭാഗം മേധാവി പ്രൊഫ. ജോസ് ടി പുത്തൂരും തളിപ്പറമ്പ സർ സയ്യിദ് കോളേജ് ബോട്ടണി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. അബ്ദുസ്സലാമിന്റെയും നേതൃത്വത്തിലാണ് ശാസ്ത്ര സംഘം ചെറുവയൽ രാമന്റെ വീട്ടിലെത്തിയത്.
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...
തരിയോട്: തരിയോട് ഫൊറോന വൈദിക സമിതിയുടെ ആഭിമുഖ്യത്തിൽ ചേർന്ന ഫൊറോന വൈദിക സമ്മേളനത്തിൽ വിവിധ ജനകീയ-കാർഷിക വിഷയങ്ങൾ ഉന്നയിച്ച് മൂന്ന് പ്രമേയങ്ങൾ പാസാക്കി. പടിഞ്ഞാറത്തറ–പൂഴിത്തോട് റോഡിന്റെ നിർമ്മാണം...
കൽപ്പറ്റ: ജില്ലയില്‍ അഞ്ച് കുട്ടികള്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഏഴാം തീയതി പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലമാണ് പോസിറ്റീവായത്. അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, 11 വയസ്സുള്ള...
മാനന്തവാടി കോണ്ഗ്രിഗേഷന് ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് വിന്‍സന്റ് ഡി പോള്‍(വിന്‍സന്‍ഷ്യന്‍ സിസ്റ്റേഴ്സ്) സന്യാസിനീസമൂഹാംഗം സിസ്റ്റര്‍ ഫ്രാന്‍സിസ്ക വടശേരില്‍ എസ്സിവി(85)അന്തരിച്ചു. സംസ്കാരം നാളെ...
ഗുജറാത്തിലെ അഹമ്മദാബാദ് ഗാന്ധി നഗറിൽ വച്ചു നടന്ന ദേശീയ തല പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ (ഹെവി വെയ്റ്റ് ) രണ്ടാം സ്ഥാനം സ്ഥാനം നേടി വയനാട്...
തിരുവനന്തപുരം : സി.എം.ആർ.എൽ - എക്സാലോജിക് സാമ്പത്തിക ഇടപാടുമായി (മാസപ്പടി കേസ്) ബന്ധപ്പെട്ട് മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്...