അമ്പലവയലിലെ പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ആധികാരിക രേഖകള്‍ ലഭ്യമാക്കി ഡിജിറ്റല്‍ ലോക്കറില്‍ സൂക്ഷിക്കാന്‍ അവസരം ഒരുക്കുന്ന അക്ഷയ ബിഗ് ക്യാമ്പയിന് ഫോര്‍ ഡോക്യുമെന്റ് ഡിജിറ്റലൈസേഷന് ക്യാമ്പ് സമാപിച്ചു. അമ്പലവയൽ സെൻ്റ് മാർട്ടിൻ പള്ളി ഹാളിൽ നടന്ന ക്യാമ്പിൻ്റെ സമാപന ചടങ്ങ് ജില്ലാ കളക്ടർ എ.ഗീത ഉദ്ഘാടനം ചെയ്തു. അമ്പലവയൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ ഹഫ്സത്ത് അദ്ധ്യക്ഷത വഹിച്ചു.
രണ്ട് ദിവസങ്ങളി ലായി നടന്ന ക്യാമ്പിൽ 1944 പേർ വിവിധ സേവനങ്ങൾ ക്കായി റജിസ്റ്റർ ചെയ്തു. 1006 ആധാര്‍ കാര്‍ഡുകള്‍, 555 റേഷന്‍ കാര്‍ഡുകള്‍, 815 ഇലക്ഷന് ഐഡി കാര്‍ഡുകള്‍, 265 ബാങ്ക് അക്കൗണ്ട്, 55 ആരോഗ്യ ഇന്‍ഷുറന്‍സ്, എന്നിവക്ക് പുറമെ 992 മറ്റ് രേഖകൾ ഉൾപ്പെടെ 3688 ആധികാരിക രേഖകളാണ് ക്യാമ്പിലൂടെ ഉപഭോക്താക്കൾ ലഭ്യമാക്കിയത്.
ജില്ലാ ഭരണകൂടം, ജില്ലാ ഐ.ടി മിഷന്, അക്ഷയ ജില്ലാ പ്രോജക്റ്റ് ഓഫീസ്, അമ്പലവയൽ ഗ്രാമ പഞ്ചായത്ത്, പട്ടിക വര്‍ഗ്ഗ വികസന വകുപ്പ്, എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും ബാങ്കുകളുടേയും സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട്, ജനന സര്‍ട്ടിഫിക്കറ്റ്, നഷ്ടപ്പെട്ട ആരോഗ്യ ഇന്‍ഷുറന്‍സ് നൽകുന്നത് തുടങ്ങിയ രേഖകളാണ് ക്യാമ്പിലെ സേവന കൗണ്ടറുകളിലൂടെ ലഭ്യമാക്കിയത്. അക്ഷയയുടെ 38 കൗണ്ടറുകൾ ഇതിനായി ഒരുക്കിയിരുന്നു.
ചടങ്ങിൽ ക്യാമ്പിന് നേതൃത്വം നൽകിയ വിവിധ വകുപ്പുകൾക്കുള്ള പ്രശംസപത്രവും, വിവിധ രേഖകൾ ലഭ്യമായ ഗുണഭോക്താക്കൾക്കുള്ള രേഖകളും ജില്ലാ കളക്ടർ എ.ഗീത വിതരണം ചെയ്തു. അമ്പലവയൽ സെന്റ് മാർട്ടിൻ ചർച്ച് വികാർ ഫാ.ചാക്കോ മേപ്പുറത്തിനെ അമ്പലവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ ഹഫ്സത്ത് ആദരിച്ചു. അമ്പലവയൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ഷമീർ, സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അനീഷ് ബി നായർ, അമ്പലവയൽ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് ചെയർപേഴ്സൺ ഷീജ ബാബു, ഡെപ്യൂട്ടി കളക്ടർമാരായ വി.അബുബക്കർ , കെ.ദേവകി, ഫിനാൻസ് ഓഫീസർ എ .കെ ദിനേശൻ, സുൽത്താൻ ബത്തേരി ടി.ഡി.ഒ ജി. പ്രമോദ്, അമ്പലവയൽ ഗ്രാമപഞ്ചായത്ത് മെമ്പർ എം.യു ജോർജ്ജ്, വി.വി രാജൻ, സംഘാടക സമിതി ജനറൽ കൺവീനർ കെ. സന്തോഷ്കുമാർ എന്നിവർ സംസാരിച്ചു.
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...
തരിയോട്: തരിയോട് ഫൊറോന വൈദിക സമിതിയുടെ ആഭിമുഖ്യത്തിൽ ചേർന്ന ഫൊറോന വൈദിക സമ്മേളനത്തിൽ വിവിധ ജനകീയ-കാർഷിക വിഷയങ്ങൾ ഉന്നയിച്ച് മൂന്ന് പ്രമേയങ്ങൾ പാസാക്കി. പടിഞ്ഞാറത്തറ–പൂഴിത്തോട് റോഡിന്റെ നിർമ്മാണം...
കൽപ്പറ്റ: ജില്ലയില്‍ അഞ്ച് കുട്ടികള്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഏഴാം തീയതി പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലമാണ് പോസിറ്റീവായത്. അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, 11 വയസ്സുള്ള...
മാനന്തവാടി കോണ്ഗ്രിഗേഷന് ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് വിന്‍സന്റ് ഡി പോള്‍(വിന്‍സന്‍ഷ്യന്‍ സിസ്റ്റേഴ്സ്) സന്യാസിനീസമൂഹാംഗം സിസ്റ്റര്‍ ഫ്രാന്‍സിസ്ക വടശേരില്‍ എസ്സിവി(85)അന്തരിച്ചു. സംസ്കാരം നാളെ...
ഗുജറാത്തിലെ അഹമ്മദാബാദ് ഗാന്ധി നഗറിൽ വച്ചു നടന്ന ദേശീയ തല പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ (ഹെവി വെയ്റ്റ് ) രണ്ടാം സ്ഥാനം സ്ഥാനം നേടി വയനാട്...
തിരുവനന്തപുരം : സി.എം.ആർ.എൽ - എക്സാലോജിക് സാമ്പത്തിക ഇടപാടുമായി (മാസപ്പടി കേസ്) ബന്ധപ്പെട്ട് മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്...