കൽപ്പറ്റ : ഭരണഘടനയുടെ കാവൽക്കാരനായ ഗവർണർ നിയമം അറിയാതെ പക്വതയില്ലാതെ ഏകപക്ഷീയമായി രാജ്യം ഭരിക്കുന്ന പാർട്ടിയുടെ ഏജന്റ് ആയി മാറുകയും ജനാധിപത്യക്രമം അനുസരിച്ച് വമ്പിച്ച ഭൂരിപക്ഷത്തിൽ അധികാരത്തിൽ വന്ന ഒരു സർക്കാരിനെ അട്ടിമറിക്കുവാൻ നിരന്തരം പരിശ്രമിക്കുകയും ജനാധിപത്യത്തെയും ജനാധിപത്യ വ്യവസ്ഥിതിയിൽ തിരഞ്ഞെടുക്കപ്പെട്ട ഗവർമെന്റിനെയും വെല്ലുവിളിക്കുകയും അപമാനിക്കുകയും ചെയ്യുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കും ഐക്യ ജനാധിപത്യം മുന്നണിക്കും ഒപ്പം കേരളത്തിലെ 80 ശതമാനത്തിലധികം ജനങ്ങളാൽ വെറുക്കപ്പെട്ട ബഹുമാനപ്പെട്ട ഗവർണർ സ്വയം രാജിവെക്കുകയോ ആദരണീയായ ഇന്ത്യൻ പ്രസിഡന്റ് അദ്ദേഹത്തെ തിരിച്ചു വിളിക്കുകയോ ചെയ്യണമെന്നും ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെയും ഐക്യ ജനാധിപത്യ മുന്നണിയിലെയും നിയമസഭയിലെ 140 എംഎൽഎമാർക്കും ലോകസഭയിലെ 20 എം പി മാർക്കും ഇടതുപക്ഷ ഐക്യ ജനാധിപത്യ മുന്നണികളിലെ രാജ്യസഭയിലെ എംപിമാർക്കും സ്വീകാര്യനല്ലാത്ത ഗവർണർ സർ സിപി യെ പോലെയാണ് പെരുമാറുന്നതെന്ന് എൻസിപി സംസ്ഥാന സെക്രട്ടറി ഷാജി ചെറിയാൻ അഭിപ്രായപ്പെട്ടു.
അദ്ദേഹത്തിന്റെ പ്രവർത്തികൾ ഭരണഘടന വിരുദ്ധവും ജനാധിപത്യ പരമായി തെരഞ്ഞെടുക്കപ്പെട്ട ഗവർമെന്റ്കൾക്ക് വെല്ലുവിളിയും ജനാധിപത്യ വ്യവസ്ഥിതിക്ക് അപമാനവും ആണെന്ന് കേരളത്തിലെ സകലമാനം ജനങ്ങളാലും വിലയിരുത്തപെട്ടു കൊണ്ടിരിക്കുകയാണന്നുo അദ്ദേഹം ആരോപിച്ചു.
അങ്കമാലി: സാധാരണക്കാർക്ക് മിതമായ നിരക്കിൽ അത്യാധുനിക ശസ്ത്രക്രിയ ചികിത്സകൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ അങ്കമാലി അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റലിൽ വിവിധ വിഭാഗങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് 'മെഗാ സർജിക്കൽ ക്യാമ്പയിൻ'...
കൽപ്പറ്റ: ടെക്നിക്കൽ ഹൈസ്കൂൾ മാനന്തവാടിയുടെ നേതൃത്വത്തിൽ മൂന്നു ദിവസങ്ങളിലായി വയനാട് ജില്ലാ സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന 41 മത് സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കായികമേളയ്ക്ക് തുടക്കം കുറിച്ചു....
. കൽപ്പറ്റ: മാനന്തവാടിയിലെ മെഡിക്കല്‍ കോളജിലുണ്ടായ ചികിത്സാപിഴവുമായി ബന്ധപ്പെട്ട് വയനാട്ടില്‍ നിന്നുള്ള മന്ത്രിയെന്ന നിലയില്‍ എം എല്‍ എ എന്ന നിലയില്‍ ഒ ആര് കേളുവിന് തല്‍സ്ഥാനത്ത്...
ഒന്നാംഘട്ടമായി ഏറ്റെടുക്കുന്നത് 3.24 ഏക്കര്‍ ഭൂമി കല്‍പ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍ദുരന്തബാധിതര്‍ക്കായി കോണ്‍ഗ്രസ് പ്രഖ്യാപിച്ച നൂറുവീടുകളുടെ പദ്ധതിയുടെ ഒന്നാംഘട്ട സ്ഥലമെടുപ്പ് ജനുവരി 13-ഓടെ പൂര്‍ത്തീയാക്കുമെന്ന് ഡി സി സി...
മാനന്തവാടി: മുതിരേരി ചെറുപുഷ്പ ദേവാലയത്തിൽ ഇടവക മദ്ധ്യസ്ഥയായ വിശുദ്ധ കൊച്ചുത്രേസ്യയുടെയും, പരിശുദ്ധ മറിയത്തിൻ്റെയും, വിശുദ്ധ സെബസ്ത്യാനോസിൻ്റെയും, തിരുനാൾ ആഘോഷങ്ങള്‍ക്ക് കൊടിയേറി. ഇന്ന് വൈകുന്നേരം ഇടവക വികാരി റവ.ഫാദർ...
തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പിന് കളം ഒരുങ്ങുമ്പോൾ തൃശൂരിലെ രാഷ്ട്രീയ സമവാക്യങ്ങൾ മാറ്റിമറിക്കാൻ കോൺഗ്രസിൻ്റെ അപ്രതീക്ഷിത നീക്കം. കാലങ്ങളായി എൽഡിഎഫിന്റെ കോട്ടയായി അറിയപ്പെടുന്ന കൈപ്പമംഗലം മണ്ഡലം ഇത്തവണ പിടിച്ചെടുക്കാൻ...