മേപ്പാടി : ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് നടപ്പിലാക്കിവരുന്ന ‘ഡി. എം ആശ്വാസ് ’ പദ്ധതിയുടെ ഭാഗമായി ശിശുരോഗ വിഭാഗത്തിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് സൗജന്യ ചികിത്സ നൽകുന്നു. 2026 മെയ് 16 മുതൽ ജൂൺ 14 വരെ നീണ്ടുനിൽക്കുന്ന ഈ ക്യാമ്പിലൂടെ , സൗജന്യ ഒ.പി സേവനങ്ങൾ കൂടാതെ ഡോക്ടർമാർ നിർദ്ദേശിയ്ക്കുന്ന രോഗികൾക്ക് ലാബ് പരിശോധനകൾ, റേഡിയോളജി സേവനങ്ങൾ, മരുന്നുകൾ അടക്കമുള്ള കിടത്തി ചികിത്സകളും ഉൾപ്പെടുത്തിയിരിയ്ക്കുന്നു. കൂടാതെ ഗുരുതരാവസ്ഥയിലുള്ള കുട്ടികൾക്ക് പീഡിയാട്രിക് ഐ. സി. യു പരിചരണവും (NICU ഒഴികെ ) പദ്ധതിയുടെ ഭാഗമായി സൗജന്യമായി നൽകുന്നതായിരിയ്ക്കും. സമൂഹത്തിലെ നിർദ്ദനരായ കുട്ടികൾക്ക് മികച്ച ചികിത്സാ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനും ആരോഗ്യ രംഗത്തെ ആശുപത്രിയുടെ പ്രതിബദ്ധത ശക്തിപ്പെടുത്തുന്നതിനുമായാണ് ഡി എം ആശ്വാസ് എന്ന പദ്ധതി നടപ്പിലാക്കിവരുന്നത്. ക്യാമ്പിൽ പങ്കെടുക്കുന്നതിനായി മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി 8111881051, 8943 899 899 എന്നീ നമ്പറുകളിൽ വിളിക്കുക.
മാനന്തവാടി: ലഹരിവിരുദ്ധ സന്ദേശം സമൂഹത്തിലേക്ക് പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെ മുതിരേരി ലിറ്റിൽ ഫ്ലവർ ചർച്ചിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ ഗോളടിച്ച് എന്ന സന്ദേശവുമായി മിഷൻ ലീഗ് ഫുട്ബോൾ ടൂർണമെന്റ്...
നിലമ്പൂർ: ഗോത്ര മേഖലയിലെ പ്രശ്നങ്ങൾ സംബന്ധിച്ച് ഉദ്യോഗസ്ഥരുടെയും ആദിവാസി പ്രതിനിധികളുടെയും അവലോകനം യോഗം വിളിച്ച് പ്രിയങ്ക ഗാന്ധി എം.പി. നിലമ്പൂർ കെ. ടി. ഡി. സി. താമരിൻഡ്...
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...
തരിയോട്: തരിയോട് ഫൊറോന വൈദിക സമിതിയുടെ ആഭിമുഖ്യത്തിൽ ചേർന്ന ഫൊറോന വൈദിക സമ്മേളനത്തിൽ വിവിധ ജനകീയ-കാർഷിക വിഷയങ്ങൾ ഉന്നയിച്ച് മൂന്ന് പ്രമേയങ്ങൾ പാസാക്കി. പടിഞ്ഞാറത്തറ–പൂഴിത്തോട് റോഡിന്റെ നിർമ്മാണം...
കൽപ്പറ്റ: ജില്ലയില്‍ അഞ്ച് കുട്ടികള്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഏഴാം തീയതി പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലമാണ് പോസിറ്റീവായത്. അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, 11 വയസ്സുള്ള...
മാനന്തവാടി കോണ്ഗ്രിഗേഷന് ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് വിന്‍സന്റ് ഡി പോള്‍(വിന്‍സന്‍ഷ്യന്‍ സിസ്റ്റേഴ്സ്) സന്യാസിനീസമൂഹാംഗം സിസ്റ്റര്‍ ഫ്രാന്‍സിസ്ക വടശേരില്‍ എസ്സിവി(85)അന്തരിച്ചു. സംസ്കാരം നാളെ...