വയനാട്ടിൽ കാറുകൾ കൂട്ടിയിടിച്ച് 11 പേർക്ക് പരിക്ക്
മാനന്തവാടി: : പേര്യ 34 ൽ (താഴെ പേര്യ) കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് 11 പേർക്ക് പരിക്കേറ്റു. തലശ്ശേരി, പാനൂർ സ്വദേശികൾക്കാണ് പരിക്കേറ്റത്. ചമ്പാട് ഷാജിമ നിവാസ് അൻവിൻ (16), ഷൈബി (41), കേളോത്ത് താഴെ കുഴിയിൽ അനുഷ (29), കരുണാലയം അനുശ്രീ (30), ഷാജിമ നിവാസ് ബാലൻ (81), പുത്തൻപുരയിൽ രാജൻ (68) എന്നിവർ മാനന്തവാടി മെഡി ക്കൽ കോളേജിലും, കരുണാലയം ഷാഹി (30), അമ്പിളി (25), ഇസ (5), അയ്നിസ (5), രാധാമാധവം അമൽജിത്ത് (31) എന്നിവർ മാനന്തവാടി സെന്റ് ജോസഫ്സ് ആശുപത്രിയിലും ചികിത്സ തേടി. വിനോദയാത്ര പോയി തിരിച്ചു പോകുകയായിരുന്ന തലശ്ശേരി സ്വദേശികൾ സഞ്ചരിച്ച കാറും, എതിരെ വന്ന പാനൂർ സ്വദേശികളും സഞ്ചരിച്ച കാറുമാണ് അപകടത്തിൽ പെട്ടത്. ഇന്ന് രാവിലെ ആണ് സംഭവം. ആരുടേയും നില അതീവ ഗുരുതരമല്ല.
More Stories
മകളുടെ കൊലപാതകം: പ്രതിയെ വീട്ടിൽക്കയറി വെട്ടിക്കൊന്ന് പിതാവ്
ചെന്നൈ ∙ മകളെ കൊലപ്പെടുത്തിയയാളെ ജാമ്യത്തിലിറങ്ങിയതിനു പിന്നാലെ പിതാവ് വെട്ടിക്കൊന്നു. തഞ്ചാവൂരിൽ പ്രണയത്തിൽ നിന്നു പിന്മാറിയതിന്റെ വൈരാഗ്യത്തിൽ അധ്യാപികയായിരുന്ന കാവ്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതി കെ.അജിത് കുമാറാണു...
ഫാ.ബാബു നീറ്റുംകരക്ക് യാത്രയയപ്പ് നൽകി.
പുതുശേരിക്കടവ്: സെൻ്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയിൽ നിന്നും സ്ഥലം മാറി പോകുന്ന വികാരി ഫാ.ബാബു നീറ്റും കരക്ക് യാത്രയയപ്പ് നൽകി. ട്രസ്റ്റി ജോർജ്കുട്ടി പാറ്റായിൽ അധ്യക്ഷത...
വിദ്യാഭ്യാസ മേഖലയില്‍ കാലോചിത മാറ്റം അനിവാര്യം: മന്ത്രി പി.രാജീവ്. ജെയിന് സമ്മര്‍ സ്കൂള്‍ രണ്ടാം പതിപ്പിന് തുടക്കമായി
കൊച്ചി: ജെയിന് യൂണിവേഴ്സിറ്റിയുടെ സൗജന്യ സമ്മര്‍ സ്കൂള്‍ പ്രോഗ്രാം രണ്ടാം പതിപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. കാലഘട്ടത്തിനനുസരിച്ച് വിദ്യാഭ്യാസ മേഖലയിലും പാഠ്യപദ്ധതിയിലും മാറ്റങ്ങള്‍ അനിവാര്യമാണെന്ന്...
ചിൽട്ടൻ റഫ്രിജറേഷന്റെ ‘ഡ്യുവൽ പർപ്പസ് എസി’ക്ക് കെ.എം.എ സസ്റ്റൈനബിൾ ഇന്നൊവേഷൻ പുരസ്കാരം
കൊച്ചി: കുറഞ്ഞ വൈദ്യുതി ഉപയോഗത്തിൽ തണുപ്പിനൊപ്പം ചൂടുവെള്ളവും ലഭ്യമാക്കുന്ന ചിൽട്ടൻ റഫ്രിജറേഷന്റെ 'ഡ്യുവൽ പർപ്പസ് എസി'ക്ക് കേരള മാനേജ്മെന്റ് അസോസിയേഷന്റെ (കെ.എം.എ) സസ്റ്റൈനബിൾ ഇന്നൊവേഷൻ പുരസ്കാരം. കൊച്ചി...
കൊച്ചി ബിനാലെയിൽ ഡച്ച് കലാകാരി അഫ്ര എയ്സ്മയുടെ ശില്പശാലയും സംവാദവും സംഘടിപ്പിച്ചു
കൊച്ചി: മ്യൂസിയം ഓഫ് ആർട്ട് ആൻഡ് ഫോട്ടോഗ്രാഫിയുടെ (MAP) നേതൃത്വത്തിൽ ഫോർട്ട് കൊച്ചി ഡച്ച് വെയർഹൗസിൽ നടന്നുവരുന്ന 'മൈൽഡ് ടൂത്ത് ഓഫ് മിൽക്ക്' എന്ന പ്രദർശനത്തിന്റെ ഭാഗമായി...
തെരഞ്ഞെടുപ്പില്‍ ജനവിധി തേടുന്നത് തികഞ്ഞ ആത്മവിശ്വാസത്തോടെ: ടി സിദ്ധിഖ്
കല്‍പ്പറ്റ: നിയമസഭാ തെരഞ്ഞെടുപ്പില്‍ കല്‍പ്പറ്റ നിയോജകമണ്ഡലത്തില്‍ രണ്ടാംതവണ ജനവിധി തേടുന്ന അഡ്വ. ടി സിദ്ധിഖിന് ആവേശോജ്വല സ്വീകരണമൊരുക്കി യു ഡി എഫ് പ്രവര്‍ത്തകര്‍. കല്‍പ്പറ്റ നിയോജകമണ്ഡലം യു...
