കൊച്ചി: ജെയിന് യൂണിവേഴ്സിറ്റിയുടെ സൗജന്യ സമ്മര്‍ സ്കൂള്‍ പ്രോഗ്രാം രണ്ടാം പതിപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. കാലഘട്ടത്തിനനുസരിച്ച് വിദ്യാഭ്യാസ മേഖലയിലും പാഠ്യപദ്ധതിയിലും മാറ്റങ്ങള്‍ അനിവാര്യമാണെന്ന് മന്ത്രി പറഞ്ഞു. ‘അറിവാണ് ഇന്നത്തെ കാലത്തെ ഏറ്റവും വലിയ സമ്പത്തും മൂലധനവും. വിജ്ഞാനാധിഷ്ഠിതമായ സമ്പദ്വ്യവസ്ഥയിലേക്കുള്ള മാറ്റമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. അതിനാല്‍ വിദ്യാര്‍ത്ഥികള്‍ കേവലം മാര്‍ക്കുകള്‍ക്ക് പിന്നാലെ പോകാതെ ഇഷ്ടമുള്ള വിഷയങ്ങള്‍ ആസ്വദിച്ച് പഠിക്കാനും, അതില്‍ ഒന്നാമതെത്താനും ശ്രമിക്കണം. ഒരു വിഷയത്തെ വിമര്‍ശനാത്മകമായി സമീപിക്കാനും വിശകലനം ചെയ്യാനുമുള്ള കഴിവാണ് ഇന്നത്തെ കാലത്ത് ഏറ്റവും പ്രധാനം. വിദ്യാര്‍ത്ഥികളുടെ അഭിരുചികളെ മനസ്സിലാക്കി അവരെ ശരിയായ ദിശയിലേക്ക് നയിക്കാന്‍ ജെയിന് യൂണിവേഴ്സിറ്റിയുടെ ഈ സമ്മര്‍ സ്കൂളിന് സാധിക്കും. ഭാവിയിലേക്ക് ഉറ്റുനോക്കുന്ന ഇത്തരം പരിപാടികള്‍ മാതൃകാപരമാണ്’.-പി. രാജീവ് പറഞ്ഞു.
ആയിരത്തിലധികം അപേക്ഷകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 60 പേര്‍ക്കാണ് പ്രവേശനം ലഭിച്ചിരിക്കുന്നത്. പരമ്പരാഗത പഠനരീതികള്‍ക്കപ്പുറം വിദ്യാര്‍ത്ഥികള്‍ക്ക് പ്രായോഗിക പരിശീലനം ഉറപ്പാക്കുന്ന രീതിയിലാണ് സമ്മര്‍ സ്കൂളിന്റെ പ്രവര്‍ത്തനം. ആശയവിനിമയം, നേതൃപാടവം, ഡിജിറ്റല്‍ അവബോധം, കരിയര്‍ ഗൈഡന്‍സ് എന്നിവയില്‍ വിദഗ്ദ്ധര്‍ ക്ലാസുകള്‍ നയിക്കും. കലാ-കായിക വിനോദങ്ങള്‍ക്ക് പുറമെ ഇക്കോ-ടൂറിസം വില്ലേജ്, വൃദ്ധസദനം എന്നിവ സന്ദര്‍ശിക്കാനും വിദ്യാര്‍ത്ഥികള്‍ക്ക് അവസരമൊരുക്കും. പ്രമുഖരുമായുള്ള സംവാദവും ക്യാമ്പിന്റെ ഭാഗമാണ്. പഠന ക്ലാസുകള്‍, സന്ദര്‍ശന യാത്രകള്‍, താമസം, ഭക്ഷണം എന്നിവയുള്‍പ്പെടെയുള്ള മുഴുവന്‍ ചെലവുകളും യൂണിവേഴ്സിറ്റി തന്നെയാണ് വഹിക്കുന്നത്.
ഭാവിയെ മുന്‍കൂട്ടി കാണാന്‍ കഴിയുന്ന ഒരു തലമുറയെ വാര്‍ത്തെടുക്കുക എന്നതാണ് ഈ പ്രോഗ്രാമിലൂടെ ലക്ഷ്യമിടുന്നതെന്ന് ജെയിന് യൂണിവേഴ്സിറ്റി ന്യൂ ഇനിഷ്യേറ്റീവ്സ് ഡയറക്ടര്‍ ഡോ. ടോം എം. ജോസഫ് പറഞ്ഞു. ‘മാറുന്ന ലോകത്തിനൊപ്പം സഞ്ചരിക്കുകയല്ല, മറിച്ച് നാളെയുടെ വെല്ലുവിളികളെയും അവസരങ്ങളെയും നയിക്കാന്‍ പ്രാപ്തിയുള്ളവരായി വിദ്യാര്‍ത്ഥികളെ മാറ്റുകയാണ് ജെയിന് യൂണിവേഴ്സിറ്റി ചെയ്യുന്നത്. ഭാവിയിലെ തൊഴിലിടങ്ങള്‍ക്ക് ആവശ്യമായ നൈപുണ്യങ്ങള്‍ വിദ്യാര്‍ത്ഥികളില്‍ ഊട്ടിയുറപ്പിക്കാന്‍ ഈ സമ്മര്‍ സ്കൂള്‍ സഹായിക്കും .’- അദ്ദേഹം വ്യക്തമാക്കി.
യൂണിവേഴ്സിറ്റി ക്യാമ്പസില്‍ നടന്ന ചടങ്ങില്‍ ജെയിന് യൂണിവേഴ്സിറ്റി പ്രൊ വൈസ് ചാന്‍സിലര്‍ പ്രൊഫ. ഡോ. ജെ ലത, ഭാഷാ വിഭാഗം മേധാവിയും സമ്മര്‍ സ്കൂള്‍ കോര്‍ഡിനേറ്ററുമായ ഡോ. ബിന്‍സി ബേബി, ഓപ്പറേഷന്‍സ് മേധാവി സുബി കുര്യന്, സ്കൂള്‍ ഓഫ് ഡിസൈന്‍ ഓപ്പറേഷന്‍സ് മേധാവി ജ്യോത്സ്ന വിശുദ്, ഫിനാന്‍സ് ആന്‍ഡ് അഡ്മിനിസ്ട്രേഷന് വിഭാഗം മേധാവി ഡോ. രാധാകൃഷ്ണന് ഉണ്ണി, ഭാഷാ വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. അശ്വതി ആര്. എന്നിവര്‍ സംസാരിച്ചു.
തിരുവനന്തപുരം : സി.എം.ആർ.എൽ - എക്സാലോജിക് സാമ്പത്തിക ഇടപാടുമായി (മാസപ്പടി കേസ്) ബന്ധപ്പെട്ട് മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്...
പുൽപ്പള്ളി ::പരിശുദ്ധ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ മലബാർ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'ദർശന ദീപം' സംയുക്ത സമ്മേളനം സർവ്വമത തീർത്ഥാടന കേന്ദ്രമായ ചീയംബം മോർ ബസേലിയോസ്...
വിദ്യാഭ്യാസം എന്നത് കേവലം അറിവ് നേടുക എന്നതിലുപരി ഒരു കുട്ടിക്ക് സ്വയം പര്യാപ്തത നേടാനും സമൂഹത്തിന്റെ ഭാഗമാകാനുമുള്ള അവസരമാണ്. ഭിന്നശേഷിയുള്ള കുട്ടികളെ സംബന്ധിച്ചിടത്തോളം 'ഇൻക്ലൂസീവ് എഡ്യൂക്കേഷൻ' അഥവാ...
കാരാപ്പുഴ ഡാമിലെ ജലനിരപ്പ് 757.10 എം.എസ്.എൽ ആയ സാഹചര്യത്തിൽ കാലവർഷ മുന്നൊരുക്കത്തിന്റെ ഭാഗമായി സ്പിൽ വേ ഷട്ടറുകൾ ഉയർത്താൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ...
മുഖ്യമന്ത്രി വി ഡി സതീശൻ മന്ത്രിസഭയിൽ കൃഷി മന്ത്രിയായി ചുമതല ഏറ്റെടുത്തതിനു ശേഷം ആദ്യമായി വയനാട്ടിലെത്തുന്ന അഡ്വ ടി. സിദ്ദീഖിന് ലക്കിടിയിൽ നിന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടുകൂടി...
മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ (20/05/2026) തിരുവനന്തപുരം - കാസര്‍ഗോഡ് സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കിയതായി മുഖ്യമന്ത്രി വി ഡി സതീശന് പറഞ്ഞു. പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട്...