പ്രതിഷേധമിരമ്പി ബസ് തൊഴിലാളികളുടെ പ്രതിഷേധ പ്രകടനം: ആവശ്യങ്ങൾ അംഗീകരിച്ചപ്പോൾ സമരം പിൻവലിച്ചു.

കൽപ്പറ്റ:
കൺസഷൻ കാർഡില്ലാതെ വിദ്യാർത്ഥികൾ ബസിൽ കയറാൻ ശ്രമിച്ചത് ചോദ്യം ചെയ്ത കണ്ടക്ടറെ പോലീസ് പിടിച്ചു കൊണ്ട് പോയതിൽ ബസ് ജീവനക്കാരുടെ പ്രതിഷേധത്തെ തുടർന്ന് കണ്ടക്ടറെ ഇന്നലെ തന്നെ വിട്ടയച്ചിരുന്നു .എന്നാൽ പോലീസ് തങ്ങളോട് അപമര്യാദയായി പെരുമാറിയെന്നും അനീതി കാട്ടിയെന്നും ആരോപിച്ചാണ് ഇന്ന് സ്വകാര്യ ബസ് തൊഴിലാളികൾ പണിമുടക്ക് നടത്തിയത് .നൂറ് കണക്കിന് ബസ് തൊഴിലാളികൾ കൽപ്പറ്റ നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി. പോലീസിനെതിരെ രൂക്ഷമായ മുദ്രാവാക്യമുയർത്തിയായിരുന്നു പ്രകടനം – എച്ച്.ഐ.എം. യു.പി.സ്കൂളിന് മുമ്പിൽ നടന്ന പ്രതിഷേധ സംഗമത്തിൽ വിവിധ തൊഴിലാളി യൂണിയനുകളുടെ നേതാക്കൾ സംസാരിച്ചു
സ്വകാര്യ ബസ് തൊഴിലാളികളുടെ സമരത്തെ തുടർന്ന് ജനങ്ങൾ വലഞ്ഞു കെ.എസ്.ആർ.ടി.സി. സർവ്വീസ് നടത്തിയിരുന്നെങ്കിലും സ്വകാര്യ ബസ് മാത്രമുള്ള റൂട്ടുകളിൽ ഓട്ടോറിക്ഷകളുടെയും ടാക്സി ജീപ്പുകളുടെയും സമാന്തര സർവ്വീസ് മാത്രമായിരുന്നു ജനങ്ങൾക്ക് ആശ്രയം.

വയനാട് ജില്ലയിൽ സ്വകാര്യ ബസ് സമരം പിൻവലിച്ചു.ബസ് തൊഴിലാളി സംയുക്ത യൂണീയൻ ഭാരവാഹികളുമായി എ.ഡി.എമ്മിൻ്റ അധ്യക്ഷതയിൽ നടത്തിയ ചർച്ചയിൽ ബസ് ഞാഴിലാളികളുടെ ആവശ്യങ്ങൾ അംഗീകരിച്ചതിനെ തുടർന്നാണ് സമരം പിൻവലിച്ചത്. ഇന്നലെ നടന്ന സംഭവത്തിൽ ഒരാഴ്ചക്കുള്ളിൽ ആരോപണ വിധേയരായവർക്കെതിരെ നടപടി സ്വീകരിക്കും. ബസ് സ്റ്റാൻഡുകളിൽ പോലീസ് സേവനം ഉറപ്പ് വരുത്തും. വിദ്യാർത്ഥികൾക്ക് ഐ.ഡി.കാർഡും യൂണീഫോമും റൂട്ട് രേഖപ്പെടുത്തിയ കൺസഷൻ കാർഡും നിർബന്ധമാക്കുമെന്ന് യോഗത്തിൽ ധാരണയായതായി യൂണിയൻ നേതാക്കൾ പറഞ്ഞു.
ചർച്ചയിൽ എ .എസ് – പി. സബോഷ് ബസുമതാരി, ആർ.ടി.ഒ. മോഹൻ ദാസ് , സ്പെഷൽ ബ്രാഞ്ച് ഡി .വൈ .എസ് .പി . സി.ഐ.ടി.യു. ജില്ലാ സെക്രട്ടറി എം.എസ്. സുരേഷ് ബാബു, ജില്ലാ പ്രസിഡണ്ട് വിനോദ് കൽപ്പറ്റ , ജില്ലാ കമ്മിറ്റിയംഗം നൗഷാദ് കൽപ്പറ്റ , സംസ്ഥാന ജനറൽ കൗൺസിൽ അംഗം ടി. ജംഷീർ, പി.ജെ.ജെയിംസ്, ബി.എം.എസ്. ജില്ലാ സെക്രട്ടറി കെ.സന്തോഷ് കുമാർ, പ്രസിഡണ്ട് വി.കെ. അച്യുതൻ, സുരേന്ദ്രൻ, ഐ.എൻ.ടി.യു.സി. ജില്ലാ പ്രസിഡണ്ട് പി.പി. ആലി, അരുൺ, എ.ഐ.ടി.യു.സി. ടി. മണി, എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *