നിർമ്മിത ബുദ്ധി വിവിധ മേഖലകളിൽ സൃഷ്ടിയ്ക്കുന്ന അവസരങ്ങളെയും വെല്ലുവിളികളെയും കുറിച്ച് വിമൻ ചേംബർ ഓഫ് കോമേഴ്സ് ഏക ദിന ശിൽപ്പശാല സംഘടിപ്പിയ്ക്കുന്നു . അന്തർ ദേശീയ വനിതാ ദിനത്തോടനുബന്ധിച്ചാണ് പരിപാടി നടത്തുന്നത് . ഫെബ്രുവരി 28 നു ശനിയാഴ്ച ഉച്ചയ്ക്കു രണ്ടു മണിയ്ക്കാണ് പരിപാടി . കൽപ്പറ്റ മടിയൂരിലെ ലിസിയെം മോണ്ടിസോറി സ്കൂളിൽ വച്ചാണ് ബോധവൽക്കരണ സെമിനാർ നടക്കുന്നത് .AI സ്റ്റാർട്ടപ്പ് ന്യൂബിഓം (NeuBiom) ലാബ്സിന്റെ സ്ഥാപകനും സി ഇ ഓ യുമായ സൂരജ് കെ ബാബുവാണ് ശിൽപ്പശാല നയിക്കുന്നത്. സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്നുള്ളവർ സെമിനാറിൽ പങ്കെടുക്കും . കാർഷിക, വിദ്യാഭ്യാസ ഐ.ടി മേഖലകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അവസരങ്ങളും ഒപ്പം തന്നെ വെല്ലുവിളികളും സൃഷ്ടിക്കും . പരമ്പരാഗത തൊഴിൽ ഇടങ്ങളിൽ നിർമിത ബുദ്ധിയുടെ കടന്നു വരവ് നിരവധി തൊഴിൽ മേഖലകളും തൊഴിലവസരങ്ങളും ഇല്ലാതാക്കുകയും നിരവധി പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിയ്ക്കുകയും ചെയ്യും . അങ്ങേയറ്റം കാലികപ്രാധാന്യമുള്ള വിഷയമായതുകൊണ്ടാണ് വനിതാ ദിനത്തോടനുബന്ധിച്ചു പതിവ് രീതികളിൽ നിന്ന് മാറി ഈ വിഷയത്തിൽ ഒരു ബോധവൽക്കരണ സെമിനാർ സംഘടിപ്പിയ്ക്കുന്നതെന്നു വിമൻ ചേംബർ പ്രെസിഡന്റ്റ് ബിന്ദു മിൽട്ടൺ അറിയിച്ചു. കാർഷിക വിദ്യാഭ്യാസ ഐ.ടി മേഖലകൾ , മാധ്യമ രംഗം ,സിനിമ ,ടൂറിസം തുടങ്ങിയ വിവിധ രംഗങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അവസരങ്ങളും ഒപ്പം തെന്നെ വെല്ലുവിളികളും സൃഷ്ടിയ്ക്കും . പരമ്പരാഗത തൊഴിൽ ഇടങ്ങളിൽ വലിയ മാറ്റങ്ങളാണ് എ.ഐ കൊണ്ട് വരുന്നത്. പ്ലാന്റേഷൻ മേഖലയായ വയനാട്ടിൽ എ.ഐ പ്രവചനതീതമായ മാറ്റങ്ങൾ കൊണ്ട് വന്നേക്കാം.റബ്ബർ, കാപ്പി തോട്ട മേഖലകളിൽ എ.ഐ യുടെ വരവ് വലിയ ചലനങ്ങൾ ഉണ്ടാക്കും. . വിദ്യാഭ്യാസ മേഖലയിൽ കൂടുതൽ അവസരങ്ങൾ ഉണ്ടാകുമെന്നാണ് വിദഗ്ധർ പറയുന്നത്. എ.ഐ യുടെ വരവ് അവരവരുടെ മേഖലകളിൽ സൃഷ്ടിക്കാവുന്ന മാറ്റങ്ങളെ കുറിച്ച് സംരഭകരെയും പൊതു സമൂഹത്തെയും ബോധവൽക്കരിക്കുയാണ് ഏക ദിന ശിൽപശാല വഴി ഉദ്ദേശിക്കുന്നതെന്നും വിമൻ ചേംബർ പ്രസിഡന്റ് പറഞ്ഞു. . പങ്കെടുക്കാൻ താല്പര്യമുള്ളവവർ കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ് .8156929302 , 9744701717
കൽപ്പറ്റ ജനറൽ ആശുപത്രിക്ക് കേരള വിഷന്റെ ആംബുലൻസ് കൈമാറി . കേരളത്തിലെ കേബിൾ ഓപ്പറേറ്റർമാരുടെ സംയുക്ത കൂട്ടായ്മയായ കേരള വിഷന്റെ സഹകരണത്തോടെ എൻ എച്ച് അൻവർ ട്രസ്റ്റ്...
. കൽപ്പറ്റ : മുണ്ടക്കൈ - ചൂരൽ മല ഉരുൾ ദുരന്തത്തിൽ അതിജീവിച്ചവർക്കായി സർക്കാർ കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ നിർമ്മിച്ച മാതൃകാ ടൗൺഷിപ്പിൻ്റെ ആദ്യ ഘട്ട ഉദ്ഘാടനം...
കൊച്ചി : പ്രമുഖ എഡ്-ടെക് സ്ഥാപനമായ സൈലം ലേണിംഗ് നീറ്റ്/കീം 2026 പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി ക്രാഷ് കോഴ്സിലേക്കുള്ള പ്രവേശനം ആരംഭിച്ചു. മെഡിക്കൽ, എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷകളിൽ...
ന്യൂഡല്‍ഹി: എപ്സ്റ്റീന് ഫയലുകളില്‍ പേരുണ്ടെന്ന് വെളിപ്പെട്ട കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരിക്കെതിരെ ആക്രമണം കടുപ്പിച്ച് കോണ്‍ഗ്രസ്. അമേരിക്കക്കാരനായ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ഹര്‍ദീപ് സിങ് പുരി...
മാനന്തവാടി: വയനാട് മാനന്തവാടിയിൽ നാലു വയസ്സുകാരിയെ കാണാതായ സംഭവം തട്ടിക്കൊണ്ടു പോകൽ തന്നെയെന്ന് സ്ഥിരീകരിച്ചു. സംഭവത്തിൽ പ്രതി പടിഞ്ഞാറത്തറ പുതുശ്ശേരിക്കടവ് ചാപ്പാളി സ്വദേശി ജിഹാസിനെ(25) പൊലീസ് പിടികൂടി....
മാനന്തവാടി : വ്യാഴാഴ്ച വൈകിട്ട് മാനന്തവാടിയുടെ ഹൃദയം ഒന്നായി. കർഷകർ, തൊഴിലാളികൾ, വിദ്യാർഥികൾ, യുവജനങ്ങൾ, ഗോത്രജനത എന്നിവരെല്ലാം ഒരേ മനസ്സോടെ ജാഥാ ക്യാപ്റ്റനെ കേട്ടു. വികസന വിളംബരമുയുർത്തി...