മാനന്തവാടി : വ്യാഴാഴ്ച വൈകിട്ട് മാനന്തവാടിയുടെ ഹൃദയം ഒന്നായി. കർഷകർ, തൊഴിലാളികൾ, വിദ്യാർഥികൾ, യുവജനങ്ങൾ, ഗോത്രജനത എന്നിവരെല്ലാം ഒരേ മനസ്സോടെ ജാഥാ ക്യാപ്‌റ്റനെ കേട്ടു. വികസന വിളംബരമുയുർത്തി ചുരം കയറി എത്തിയ എൽ.ഡി.എഫ് വടക്കൻ മേഖല വികസന മുന്നേറ്റ ജാഥയുടെ ആദ്യസ്വീകരണം മാനന്തവാടിയിലായിരുന്നു. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന ജാഥ വൈകിട്ട് ആറോടെയാണ് മാനന്തവാടിയിലേക്ക് എത്തിയത്. തലപ്പുഴയിൽ നേതാക്കളുടെ സ്വീകരണത്തിനുശേഷം ടൗണിൽ ജോസ് തിയറ്റർ ജങ്ഷനിൽ ജനാവലി ഉജ്വല വരവേൽപ്പേകി. പൊതസമ്മേളന നഗരി ഗാന്ധി പാർക്ക് ജനനിബിഡമായി. ജാഥ ക്യാപ്റ്റനെ സംഘാടക സമിതി കൺവീനർ പി വി സഹദേവന്‍ ഷാളണിയിച്ചു. വാദ്യമേളങ്ങളോടെയും മുത്തുക്കുകകളുടെയും അകന്പടിയോടെയായിരുന്നു വരവേൽപ്പ്. കൈക്കൊട്ടിക്കളിയും പടക്കവും മത്താപ്പും കൊഴുപ്പേകി. ടാക്‌സി, ചുമട്ട് തൊഴിലാളികളും യുവജനങ്ങളെല്ലാം ജാഥയ്ക്ക് അഭിവാദ്യമര്‍പ്പിച്ചു. ബാനറിന് പിന്നിൽ മുത്തുക്കുടകൾക്കുകീഴെ ജാഥാ ക്യാപ്റ്റനും ജാഥാ അംഗങ്ങളും നീങ്ങി. പിന്നിൽ എല്‍ഡിഎഫ് നേതാക്കളും പ്രവര്‍ത്തകരും ഒഴുകി. ജാഥയുടെ പ്രധാന്യം വിവരിച്ചും ജനാവലിയുമായി സംവദിച്ച നായകന്റെ പ്രസംഗം മുക്കാൽ മണിക്കൂർ നീണ്ടു. കേരളത്തിന്റെ കുതുപ്പിന് കരുത്ത് പകർന്നായിരുന്നു സമാപനം. ജാഥാ അംഗങ്ങളായ കെ എസ് സലീഖ, പി പി ദിവാകരന്‍ എന്നിവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ വി കെ ശശിധരന്‍ അധ്യക്ഷനായി. കൺവീനർ പി വി സഹദേവൻ സ്വാഗതവും പി ടി ബിജു നന്ദിയും പറഞ്ഞു. മന്ത്രി ഒ ആര്‍ കേളു, എൽ.ഡി.എഫ് ജില്ലാ കൺവീനർ സി കെ ശശീന്ദ്രന്‍, സി.പി.ഐ എം ജില്ലാ സെക്രട്ടറി കെ റഫീഖ്, സി.പി.ഐ സംസ്ഥാന സമിതി അംഗം പി കെ മൂര്‍ത്തി, ആർ.ജെ.ഡി സംസ്ഥാന സെക്രട്ടറി കെ കെ ഹംസ, എൻ.സി.പി സംസ്ഥാന സെക്രട്ടറി സി എം ശിവരാമൻ, കേരള കോൺഗ്രസ് എം സംസ്ഥാന ജനറൽ സെക്രട്ടറി കെ ജെ ദേവസ്യ, വി പി വർക്കി, മുഹമ്മദ് പഞ്ചാര, രഞ്ജിത്ത്, ടി കെ പുഷ്പന്‍ തുടങ്ങിയവർ പങ്കെടുത്തു.
വയനാട് ജില്ലയിലെ മതപഠന-ട്യൂഷന്-സ്പെഷ്യല്‍ ക്ലാസുകള്‍ക്ക് ഇന്ന് അവധി കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്കിയ സാഹചര്യത്തില്‍ ജില്ലയിലെ മതപഠന ക്ലാസ്സുകള്‍, ട്യൂഷന് സെന്ററുകള്‍, സ്പെഷ്യല്‍ ക്ലാസ്സുകള്‍,...
Nanotechnology leaders, researchers, industry and startups converge in Bengaluru to advance the next frontier of Innovation. Devadas TP -Industry Technology...
കെട്ടിട ഉടമകളുടെ പ്രധാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന നേതൃത്വം...
ഒരു കുട്ടിയുടെ വളർച്ചയിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നത് അവരുടെ മാതാപിതാക്കളാണ്. പ്രത്യേകിച്ച് ഭിന്നശേഷിയുള്ളതോ അല്ലെങ്കിൽ വളർച്ചയിൽ പ്രത്യേക പിന്തുണ ആവശ്യമായതോ ആയ കുട്ടികളെ പരിപാലിക്കുമ്പോൾ, മാതാപിതാക്കളുടെ ഉത്തരവാദിത്തം...
മാനന്തവാടി: നീറ്റ് പേപ്പര്‍ ചോര്‍ച്ചയില്‍ ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു നടന്ന സമരത്തിന് നായകത്വം വഹിച്ച പ്രിയങ്ക ഗാന്ധി എം പിക്ക് വയനാട്ടിലെ വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍...
കൽപ്പറ്റ: വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര പോലീസ് സേനയിലെയും ഉദ്യോഗസ്ഥർക്കായി ഹൈദ്രാബാദിലെ സെൻട്രൽ ഡിറ്റക്ടീവ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (CDTI) സംഘടിപ്പിച്ച നർകോടിക് കേസുകളുടെ അന്വേഷണ പരിശീലനത്തിൽ വയനാട് ജില്ലാ...