.
കൽപ്പറ്റ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന വ്യാപാരി കുടുംബ സുരക്ഷാ പദ്ധതിയിൽ അംഗങ്ങളായിരിക്കെ മരണപ്പെട്ട മൂന്ന് വ്യാപാരികളുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ വീതമുള്ള ധനസഹായം വിതരണം ചെയ്തു. മാനന്തവാടി, വെളളമുണ്ട 8/4, തോമാട്ടുചാൽ യൂണിറ്റുകളിലെ മൂന്ന് വ്യാപാരികളുടെ കുടുംബത്തിനാണ് ധനസഹായം നൽകിയത്. പദ്ധതിയുടെ ഭാഗമായി മരണാനന്തര ധനസഹായവും ചികിത്സാ ധനസഹായവുമായി മൂന്ന് കോടിയോളം രൂപ ഇതുവരെ വിതരണം ചെയ്തു. ധനസഹായ ചെക്കുകളുടെ വിതരണം ജില്ലാ പ്രസിഡന്റ് ജോജിൻ ടി.ജോയി നിർവ്വഹിച്ചു. ജനറൽ സെക്രട്ടറി കെ. ഉസ്മാൻ, ട്രഷറർ നൗഷാദ് കരിമ്പനക്കൽ, ആതിര മത്തായി, ഷിബി എൻ പി, താരിഖ് കടവൻ, ഇ. ഹൈദ്രൂ, സി വി. വർഗ്ഗീസ്, കമ്പ അബ്ദുള്ള ഹാജി, വി.ഡി. ജോസ്, കെ.ടി ഇസ്മായിൽ, പി.വി. മഹേഷ്, എ.പി ശിവദാസ്, അഷ്റഫ് കൊട്ടാരം, പി.വി മഹേഷ്, എൻ.വി. സേവ്യർ, അഷ്റഫ് പി.ടി, പി.കെ അബ്ദുറഹ്മാൻ, വി. ഹരിദാസ്, മുജീബ് ചുണ്ടേൽ, എൻ.വി അനിൽകുമാർ, കുഞ്ഞുമോൻ, റഫീഖ് ട്രന്റ്, ഫൈസൽ പി.കെ, ഷൈജൽകുന്നത്ത്, മുനീർ നെടുങ്കരണ തുടങ്ങിയവർ സംസാരിച്ചു.
ഒരു കുട്ടിയുടെ വളർച്ചയിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നത് അവരുടെ മാതാപിതാക്കളാണ്. പ്രത്യേകിച്ച് ഭിന്നശേഷിയുള്ളതോ അല്ലെങ്കിൽ വളർച്ചയിൽ പ്രത്യേക പിന്തുണ ആവശ്യമായതോ ആയ കുട്ടികളെ പരിപാലിക്കുമ്പോൾ, മാതാപിതാക്കളുടെ ഉത്തരവാദിത്തം...
മാനന്തവാടി: നീറ്റ് പേപ്പര്‍ ചോര്‍ച്ചയില്‍ ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു നടന്ന സമരത്തിന് നായകത്വം വഹിച്ച പ്രിയങ്ക ഗാന്ധി എം പിക്ക് വയനാട്ടിലെ വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍...
കൽപ്പറ്റ: വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര പോലീസ് സേനയിലെയും ഉദ്യോഗസ്ഥർക്കായി ഹൈദ്രാബാദിലെ സെൻട്രൽ ഡിറ്റക്ടീവ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (CDTI) സംഘടിപ്പിച്ച നർകോടിക് കേസുകളുടെ അന്വേഷണ പരിശീലനത്തിൽ വയനാട് ജില്ലാ...
മാനന്തവാടി: ലഹരിവിരുദ്ധ സന്ദേശം സമൂഹത്തിലേക്ക് പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെ മുതിരേരി ലിറ്റിൽ ഫ്ലവർ ചർച്ചിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ ഗോളടിച്ച് എന്ന സന്ദേശവുമായി മിഷൻ ലീഗ് ഫുട്ബോൾ ടൂർണമെന്റ്...
നിലമ്പൂർ: ഗോത്ര മേഖലയിലെ പ്രശ്നങ്ങൾ സംബന്ധിച്ച് ഉദ്യോഗസ്ഥരുടെയും ആദിവാസി പ്രതിനിധികളുടെയും അവലോകനം യോഗം വിളിച്ച് പ്രിയങ്ക ഗാന്ധി എം.പി. നിലമ്പൂർ കെ. ടി. ഡി. സി. താമരിൻഡ്...
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...