ബത്തേരി : ലെൻസ്ഫെഡ് ജില്ലാ സമ്മേളനത്തിന് തുടക്കം കുറിച്ച് കൊണ്ട് ജില്ലാ പ്രസിഡണ്ട് അറക്കൽ ഹാരിസ് പതാക ഉയർത്തി. ജില്ലാ ജോയിൻ്റ് സെക്രട്ടറി മുസ്തഫ അനുശോചന പ്രഭാഷണം നടത്തി ജില്ലാ സെക്രട്ടറി രവീന്ദ്രൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡണ്ട് അദ്ധ്യക്ഷത വഹിച്ചു തുടർന്ന് പട്ടികജാതി പട്ടിക വർഗ്ഗ ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു സമ്മേളനം ഉദ്ഘാടനം ചെയ്തു. കൺസ്ട്രക്ഷൻ മേഖലയിൽ വയനാടിനു വേണ്ടി മാസ്റ്റർ പ്ലാൻ തയ്യാറാക്കണമെന്നും , ഹൈറിസ്ക്ക് ബിൽഡിങ്ങിന് പ്രാധാന്യം കൊടുക്കണമെന്നും പഞ്ചായത്ത് മുനിസിപ്പാലിറ്റി എന്നീ തരം തിരിച്ചുള്ള കെട്ടിട നിർമ്മാണത്തിലെ ഉയരത്തിലുള്ള നിയന്ത്രണം ഒഴിവാക്കണമെന്നും ജില്ലാ സമ്മേളനം സർക്കാരിനോടാവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡണ്ട് സി.എസ് വിനോദ് കുമാർ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന ജോയിൻ്റ് സെക്രട്ടറി സലീൻ കുമാർ, എ.സി. മധുസുധനൻ , സംസ്ഥാന വൈസ് പ്രസിഡണ്ട് മാരായ കെ. സുരേന്ദ്രൻ , ഇ.പി. ഉണ്ണികൃഷ്ണൻ , സുൽത്താൻ ബത്തേരി മുനിസിപ്പൽ കൗൺസിലർ മംഗലശ്ശേരി നൗഷാദ്, ജില്ലാ ട്രഷറർ ടി. രാമകൃഷ്ണൻ ജില്ലാ സ്റ്റാറ്റ്യൂട്ടറി അംഗം ബെഞ്ചമിൻ എന്നിവർ സംസാരിച്ചു.
മൂലങ്കാവ് യൂണിറ്റിൽ നടന്ന ക്രിസ്തുമസ് പുതുവത്സരാഘോഷവും, ജനപ്രതിനിധികൾക്കുള്ള സ്വീകരണവും സുൽത്താൻ ബത്തേരി നഗരസഭ വൈസ് ചെയർമാൻ എം.ജി.ഇന്ദ്രജിത്ത് ഉദ്ഘാടനം ചെയ്തു.യൂണിറ്റ്,മേഖല ഡയറക്ടർ ഫാ.ബെന്നി പനച്ചിപറമ്പിൽ അധ്യക്ഷത വഹിച്ചു.ബത്തേരി...
കൊച്ചി: നാലാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന് മുന്നോടിയായി പ്രൊമോ റൺ സംഘടിപ്പിച്ചു. രാവിലെ ആറിന് രാജേന്ദ്ര മൈതാനത്ത് നിന്നാരംഭിച്ച റൺ ഫെഡറൽ ബാങ്ക് റീജണൽ ഹെഡും...
കൽപ്പറ്റ: മെക് 7 വയനാട് ജില്ലാ മെഗാ സംഗമം കൽപ്പറ്റ എം.സി.എഫ് പബ്ലിക് സ്കൂൾ ഗ്രൗണ്ടിൽ വിപുലമായ ജനപങ്കാളിത്തത്തോടെ നടന്നു. മെക് 7 സ്ഥാപകനും ക്യാപ്റ്റനുമായ സലാഹുദ്ദീൻ...
കൊച്ചി:ജലാശയങ്ങളിൽ കുളവാഴകൾ സൃഷ്ടിക്കുന്ന പാരിസ്ഥിതിക വെല്ലുവിളികൾക്ക് പരിഹാരം കാണുന്നതിനും അവയുടെ ഫലപ്രദമായ മൂല്യവർദ്ധനവിനും വിനിയോഗത്തിനുമായുള്ള നൂതന മാർഗങ്ങൾ ചർച്ച ചെയ്യുന്നതിനുമായി കൊച്ചി ജെയിൻ സർവകലാശാലയുടെ ഫ്യൂച്ചർ കേരള...
2024 ജൂലൈ 30ന് ഉരുളെടുത്ത് പോയ മുണ്ടക്കൈ, ചൂരല്‍മല പ്രദേശത്തെ കുടുംബങ്ങള്‍ക്കായി തമിഴ്നാട് ജമാഅത്തുല്‍ ഉലമ സഭ നിര്‍മ്മിച്ച 14 വീടുകളുടെ താക്കോല്‍ദാനം നാളെ പദ്ധതി പ്രദേശമായ...