കൽപ്പറ്റ: മെക് 7 വയനാട് ജില്ലാ മെഗാ സംഗമം കൽപ്പറ്റ എം.സി.എഫ് പബ്ലിക് സ്കൂൾ ഗ്രൗണ്ടിൽ വിപുലമായ ജനപങ്കാളിത്തത്തോടെ നടന്നു.
മെക് 7 സ്ഥാപകനും ക്യാപ്റ്റനുമായ സലാഹുദ്ദീൻ സംഗമത്തിന്റെ ഭാഗമായി നടന്ന വ്യായാമ പരിശീലനത്തിന് നേതൃത്വം നൽകി. ജില്ലാ ഓർഗനൈസർ പി. കെ. ഫൈസൽ മീനങ്ങാടി സ്വാഗതം പറഞ്ഞു. സ്വാഗതസംഘം ചെയർമാൻ മുസ്തഫ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
ക്യാപ്റ്റൻ സലാഹുദ്ദീൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. വയനാട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി. ഹംസ മുഖ്യാതിഥിയായി പങ്കെടുത്തു. മെക് 7 ബ്രാൻഡ് അംബാസിഡർ അറക്കൽ ബാവ മുഖ്യപ്രഭാഷണം നടത്തി.
മെക് 7 നോർത്ത് സോൺ കോർഡിനേറ്റർ ഡോ. ഇസ്മായിൽ മുജദ്ദിദി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. പ്രസീന ടീച്ചർ സോവനീർ പ്രകാശനം നിർവഹിച്ചു.
വാർഡ് കൗൺസലർ ഷരീഫ് ടീച്ചർ, ഷമീർ ഒടുവിൽ, എം.സി.എഫ് സ്കൂൾ ജനറൽ സെക്രട്ടറി ഡോ. മുസ്തഫ ഫാറൂഖി, നിയാസ് എകരൂൽ, അലിൻ കൽപ്പറ്റ, അലി പേപ്പുലർ ,നാസിർ പാലൂർ, തിജാസ് കുന്നുമ്മൽ, ബാപ്പു, ജസീർ പനമരം,ഹുസൈൻ മാസ്റ്റർ, രജനി ഗിരീഷ് തുടങ്ങിയവർ സംസാരിച്ചു.
വയനാട് ജില്ലാ വനിതാ കോർഡിനേറ്റർ സലീല ഷാജി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
മനശാസ്ത്രകാരനും പ്രശസ്ത ട്രെയിനറും മോട്ടിവേറ്ററുമായ ഷാഫി കളത്തിങ്കൽ മോട്ടിവേഷൻ സ്പീച്ച് നടത്തി. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.
മൂലങ്കാവ് യൂണിറ്റിൽ നടന്ന ക്രിസ്തുമസ് പുതുവത്സരാഘോഷവും, ജനപ്രതിനിധികൾക്കുള്ള സ്വീകരണവും സുൽത്താൻ ബത്തേരി നഗരസഭ വൈസ് ചെയർമാൻ എം.ജി.ഇന്ദ്രജിത്ത് ഉദ്ഘാടനം ചെയ്തു.യൂണിറ്റ്,മേഖല ഡയറക്ടർ ഫാ.ബെന്നി പനച്ചിപറമ്പിൽ അധ്യക്ഷത വഹിച്ചു.ബത്തേരി...
കൊച്ചി: നാലാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന് മുന്നോടിയായി പ്രൊമോ റൺ സംഘടിപ്പിച്ചു. രാവിലെ ആറിന് രാജേന്ദ്ര മൈതാനത്ത് നിന്നാരംഭിച്ച റൺ ഫെഡറൽ ബാങ്ക് റീജണൽ ഹെഡും...
ബത്തേരി : ലെൻസ്ഫെഡ് ജില്ലാ സമ്മേളനത്തിന് തുടക്കം കുറിച്ച് കൊണ്ട് ജില്ലാ പ്രസിഡണ്ട് അറക്കൽ ഹാരിസ് പതാക ഉയർത്തി. ജില്ലാ ജോയിൻ്റ് സെക്രട്ടറി മുസ്തഫ അനുശോചന പ്രഭാഷണം...
കൊച്ചി:ജലാശയങ്ങളിൽ കുളവാഴകൾ സൃഷ്ടിക്കുന്ന പാരിസ്ഥിതിക വെല്ലുവിളികൾക്ക് പരിഹാരം കാണുന്നതിനും അവയുടെ ഫലപ്രദമായ മൂല്യവർദ്ധനവിനും വിനിയോഗത്തിനുമായുള്ള നൂതന മാർഗങ്ങൾ ചർച്ച ചെയ്യുന്നതിനുമായി കൊച്ചി ജെയിൻ സർവകലാശാലയുടെ ഫ്യൂച്ചർ കേരള...
2024 ജൂലൈ 30ന് ഉരുളെടുത്ത് പോയ മുണ്ടക്കൈ, ചൂരല്‍മല പ്രദേശത്തെ കുടുംബങ്ങള്‍ക്കായി തമിഴ്നാട് ജമാഅത്തുല്‍ ഉലമ സഭ നിര്‍മ്മിച്ച 14 വീടുകളുടെ താക്കോല്‍ദാനം നാളെ പദ്ധതി പ്രദേശമായ...