അരുണഗിരി റസിഡൻസ് അസോസിയേഷൻ പുതുവൽസരാഘോഷം സംഘടിപ്പിച്ചു.

കാക്കവയൽ : അരുണഗിരി റസിഡൻസ് അസോസിയേഷൻ പുതുവൽസരാഘോഷം മീനങ്ങാടി ഗ്രാമപഞ്ചായത്ത് മെമ്പർ വി എം വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡൻ്റ് പി ഐ മാത്യു അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ സജിത്ത് ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. വിമുക്തി വയനാട് മിഷൻ കോ-ഓർഡിനേറ്റർ എൻ സി സജിത്ത്കുമാർ അച്ചൂരാനം ലഹരി വിരുദ്ധ സന്ദേശം നൽകി. അസോസിയേഷനിലെ മുതിർന്ന അംഗങ്ങളെ ആദരിക്കൽ, വിവിധ കലാപരിപാടികൾ, ക്യാമ്പ്ഫയർ, ആകാശ വിസ്മയം എന്നിവ ആഘോഷപരിപാടികളുടെ ഭാഗമായി നടന്നു. സി ടി ഉലഹന്നാൻ, എ കെ സുരേഷ് ബാബു, പി എസ് ഗിരീഷ്കുമാർ, പി ജെ ബിനീഷ്, പി കെ സുമി എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post    മക്കിയാട് സിൽവസ്ട്രോസ് ബെനഡിക്ടിൻ ആശ്രമം സ്ഥാപകൻ ഫാദർ ബെനഡിക്ട് കൊടിയൻ പുരയിടം (96) നിര്യാതനായി.
Next post പുതുജീവനേകി പുതുവത്സരാഘോഷം: കൂട് പദ്ധതിയിൽ രണ്ട് പേർക്ക് ഇലക്ട്രിക് വീൽ ചെയറുകൾ നൽകി.
Close

Thank you for visiting Malayalanad.in