മക്കിയാട്: സിൽവസ്ട്രോസ് ബെനഡിക്ടിൻ ആശ്രമം സ്ഥാപകൻ റവ.ഫാദർ ബെനഡിക്ട് കൊടിയൻ പുരയിടം (96) നിര്യാതനായി. . സംസ്ക്കാരo കെ – സി.ബി സി. പ്രസിഡന്റ് കോഴിക്കോട് അതിരൂപതാ ആർച്ച്ബിഷപ്പ് ഡോ.. വർഗ്ഗീസ് ചക്കാലക്കലിന്റെ കാർമ്മികത്വത്തിൽ 2026 ജനവരി ഒന്ന് രാവിലെ 9.30 ന് മക്കിയാട് ബെനഡിക്ടിൻ ആശ്രമ ദേവാലയത്തിൽ നടക്കും. പാലാ മരങ്ങാട്ടു പള്ളി കൊടിയൻ പുരയിടത്തിൽ പരേതരായ കുര്യന്റെയും , അന്നയുടെയും മകനായി 25.5 – 1929ൽ ജനിച്ചു. 1948-ൽ സന്യാസ വൈദിക പഠനത്തിനായി ശ്രീലങ്കയിലേക്ക് പോയി. 1950-ൽ ബെനഡിക്ടിൻ സന്യാസസഭാംഗമായി വൃത വാഗ്ദാനം എടുത്തു. ബിഷപ്പ് ബെർണാട് റേഞ്ഞോയിൽ നിന്ന് 1957 ആഗസ്റ്റ് 6 ന് വൈദിക പട്ടം സ്വീകരിച്ചു. 1964-ൽ മക്കിയാട് എത്തി. 1970 മുതൽ 1979 വരെയും , പിന്നീട് 1986 മുതൽ 1992 വരെയും ആശ്രമം സുപ്പീരിയറായി. ആ ശ്രമം സെമിനാരിയിൽ നോവിസ് മാസ്റ്റർ, ബo ഗ്ളൂര് വനാശ്രമം സുപ്പീരിയർ , മക്കിയാട് ആശ്രമം സെക്രട്ടറി, അഡ്മിനിസ്ട്രേറ്റർ, എന്നീ സ്ഥാനങ്ങളിലും ദീർഘകാലം സേവനമനുഷ്ടിച്ചിട്ടുണ്ട്. അനേകം വൈദികർ , വൈദിക വിദ്യാർത്ഥികൾ, സന്യാസി, സന്യാസിനിമാർ , തുടങ്ങിയവരുടെ ആദ്ധ്യാത്മിക ഗുരുവായിരുന്നു. നിരവധി ബിഷപ്പുമാരും സ്ഥാനം ഏൽക്കും മുമ്പ് ഫാ. ബെനഡിക്ടിനെ സമീപിച്ച് പ്രാർത്ഥനയും, അനുഗ്രഹവും തേടിയിരുന്നു. ഇപ്പോൾ മക്കിയാട് ആശ്രത്തിലെ വൈദികരോടൊപ്പം വിശ്രമജീവിതം നയിച്ചു വരികയായിരുന്നു. മക്കിയാട് പോസ്റ്റ് ഓഫീസ്, ബസ് സൗകര്യങ്ങൾ, വൈദ്യുതി, റോഡ്, പാലങ്ങൾ, ബാങ്കുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങി ഒട്ടെറെ സ്ഥാപനങ്ങളും , വികസന പ്രവർത്തനങ്ങളും എത്തിക്കാൻ നേതൃത്വം നൽകിയ ഫാ. ബെനഡിക്ട് ആദിവാസി കുടുo ബങ്ങൾക്കും , പാവപ്പെട്ട കുടിയേറ്റ ജനതക്കും ജാതി മതഭേതമന്യേ ഏറെ സഹായമായിരുന്നു. മക്കിയാട് പ്രദേശത്ത് നിരവധി പേർക്ക് തൊഴിൽ ലഭിക്കുന്നതിന് വേണ്ടി നിരവധി പ്രസ്ഥാനങ്ങളും , സ്ഥാപനങ്ങളും ഫാ ബെനഡിക്ട് ആരംഭിച്ചിരുന്നു. സന്യാസിനിമാരുടെ സേവനം ഉറപ്പ് വരുത്തി ചികിത്സാ കേന്ദ്രങ്ങളും , വിദ്യാഭ്യാസ സ്ഥാപന ങ്ങളും ആദ്യമായി മക്കിയാട് സ്ഥാപിച്ചതും ഫാ. ബെനഡിക്ടിന്റെ നേതൃത്വത്തിലായിരുന്നു. മക്കിയാട് സെന്റ് ജൂഡ് ഇടവക സ്ഥാപിക്കാനും , ഇടവകക്ക് വേണ്ടി ദേവാലയം നിർമ്മിക്കാനുംഫാ.ബെനഡിക്ട് പങ്ക് വഹിച്ചിട്ടുണ്ട്. കാലം ചെയ്ത മാനന്തവാടി രൂപതയുടെ പ്രഥമബിഷപ്പ് ഡോ.ജേക്കബ് തൂ ങ്കുഴി ഫാ. ബെനഡിക്ടിന്റെ നിർദ്ദേശമനുസരിച്ച് മക്കിയാട് ഇടവകയിൽ പത്ത് വർഷം ബെനഡിക്ടിൻ ആശ്രമത്തിൽ നിന്നുള്ള വൈദികരായിരുന്നു ഇടവകാ വികാരിമാരുടെ ചുമതല വഹിച്ചിരുന്നത്. ഇന്നലെ രാവിലെ മുതൽ ബെനഡിക്ടിൻ ആശ്രമ ദേവാലയത്തിൽ പൊതു ദർശനത്തിന് വെച്ചപ്പോൾ നാനാ മതസ്ഥരായ ഒട്ടറെ പേരും , വിവിധ രൂപതകളിൽ നിന്നും, സന്യാസ സഭകളിലെയും ,വൈദികർ , കന്യാസ് റികൾ തുടങ്ങിയർ അന്തിമോപചാരമർപ്പിക്കാൻ എത്തി. മാനന്തവാടി രൂപതാ ബിഷപ്പ് മാർ ജോസ് പൊരുന്നേടത്തിന്റെ കാർമ്മികത്വത്തിൽ പ്രത്യേക പ്രാത്ഥനകളും നടന്നു.
കൊച്ചി: നാലാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന് മുന്നോടിയായി പ്രൊമോ റൺ സംഘടിപ്പിച്ചു. രാവിലെ ആറിന് രാജേന്ദ്ര മൈതാനത്ത് നിന്നാരംഭിച്ച റൺ ഫെഡറൽ ബാങ്ക് റീജണൽ ഹെഡും...
ബത്തേരി : ലെൻസ്ഫെഡ് ജില്ലാ സമ്മേളനത്തിന് തുടക്കം കുറിച്ച് കൊണ്ട് ജില്ലാ പ്രസിഡണ്ട് അറക്കൽ ഹാരിസ് പതാക ഉയർത്തി. ജില്ലാ ജോയിൻ്റ് സെക്രട്ടറി മുസ്തഫ അനുശോചന പ്രഭാഷണം...
കൽപ്പറ്റ: മെക് 7 വയനാട് ജില്ലാ മെഗാ സംഗമം കൽപ്പറ്റ എം.സി.എഫ് പബ്ലിക് സ്കൂൾ ഗ്രൗണ്ടിൽ വിപുലമായ ജനപങ്കാളിത്തത്തോടെ നടന്നു. മെക് 7 സ്ഥാപകനും ക്യാപ്റ്റനുമായ സലാഹുദ്ദീൻ...
കൊച്ചി:ജലാശയങ്ങളിൽ കുളവാഴകൾ സൃഷ്ടിക്കുന്ന പാരിസ്ഥിതിക വെല്ലുവിളികൾക്ക് പരിഹാരം കാണുന്നതിനും അവയുടെ ഫലപ്രദമായ മൂല്യവർദ്ധനവിനും വിനിയോഗത്തിനുമായുള്ള നൂതന മാർഗങ്ങൾ ചർച്ച ചെയ്യുന്നതിനുമായി കൊച്ചി ജെയിൻ സർവകലാശാലയുടെ ഫ്യൂച്ചർ കേരള...
2024 ജൂലൈ 30ന് ഉരുളെടുത്ത് പോയ മുണ്ടക്കൈ, ചൂരല്‍മല പ്രദേശത്തെ കുടുംബങ്ങള്‍ക്കായി തമിഴ്നാട് ജമാഅത്തുല്‍ ഉലമ സഭ നിര്‍മ്മിച്ച 14 വീടുകളുടെ താക്കോല്‍ദാനം നാളെ പദ്ധതി പ്രദേശമായ...