.
കൽപ്പറ്റ: ദാറുൽ ഫലാഹിൽ ഇസ്‌ലാമിയ്യുടെ സമ്മേളനത്തിന് പ്രൗഢമായ സമാപനം. ജ്ഞാനമേഖലയിൽ എഴുപത്തി അഞ്ച് ബിരുദധാരികളായ മതപണ്ഡിതൻമാരെ സമൂഹത്തിന് സമർപ്പിച്ച് കൊണ്ടാണ് സമ്മേളനം സമാപിച്ചത്. രണ്ട് ദിവസങ്ങളിലായി വിദ്യാർത്ഥികളുടെ സർവ്വാത്മക കഴിവുകൾ പരിപോഷിപ്പിക്കുന്നന് വേണ്ടി സംഘടിപ്പിച്ച ഇൻ്റൻസിയ 2025 ൽ ഇരുനൂറോളം വിദ്യാർത്ഥികൾ മാറ്റുരച്ചു. സമാപന സമ്മേളനത്തിൽ പി ഹസ്സൻ മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. ഫലാഹ് സെക്രട്ടറി കെ കെ മുഹമ്മദലി ഫൈസി സന്ദേശ പ്രഭാഷണം നടത്തി. സയ്യിദ് ഷറഫുദ്ദീൻ ജമലുല്ലൈലി, കെ സി അബൂബക്കർ ഹസ്റത്ത് സനദ് ദാനം നടത്തി. സമസ്ത സെകട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫി സനദ് ദാന പ്രഭാഷണം നടത്തി. ആത്മീയ രംഗത്തുള്ള വ്യാജന്മാരെ കരുതിയിരിക്കണമെന്നും ത്വരീഖത്ത് എന്നത് ആത്മസമസ്കരണത്തിന്റെ മാർഗ്ഗമാണെന്നും ഇസ്ലാമിൻറെ യഥാർത്ഥ സരണിയിലൂടെ മാത്രമേ അത് സാധ്യമാകുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. പരിപാടിയിൽ കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി, അലിമുസ്ലിയാർ വെട്ടത്തൂർ കെ ഒ അഹമ്മദ് കുട്ടി ബാഖവി, ഷറഫുദ്ദീൻ അഞ്ചാം പീടിക, ബഷീർ സഅദി നെടുങ്കരണ, അബ്ദുസ്സലാം മുസ്‌ലിയാർ മേപ്പാടി, റംഷാദ് ബുഖാരി തുടങ്ങിയവർ സംസാരിച്ചു. സയ്യിദ് ഫസൽ ജിഫ്രി, അബ്ദുള്ള കുട്ടി ബാഖവി, കെ എസ് മുഹമ്മദ് സഖാഫി, പി ഉസ്മാൻ മുസ്ലിയാർ, നാസർ മാസ്റ്റർ തരുവണ, ലത്തീഫ് കാക്കവയൽ, ഇ പി അബ്ദുല്ല സഖാഫി, ബീരാൻകുട്ടി ഓടത്തോട്, അലവി സഅദി റിപ്പൺ, മുസ്തഫ തലപ്പുഴ (ദുബൈ), ജംഷീർ മേപ്പാടി (സൗദി അറേബ്യ) തുടങ്ങിയവർ സംബന്ധിച്ചു. ഉമർ സഖാഫി സ്വാഗതവും മൂസ മൈലാടി നന്ദിയും പറഞ്ഞു.
കൊച്ചി:ജലാശയങ്ങളിൽ കുളവാഴകൾ സൃഷ്ടിക്കുന്ന പാരിസ്ഥിതിക വെല്ലുവിളികൾക്ക് പരിഹാരം കാണുന്നതിനും അവയുടെ ഫലപ്രദമായ മൂല്യവർദ്ധനവിനും വിനിയോഗത്തിനുമായുള്ള നൂതന മാർഗങ്ങൾ ചർച്ച ചെയ്യുന്നതിനുമായി കൊച്ചി ജെയിൻ സർവകലാശാലയുടെ ഫ്യൂച്ചർ കേരള...
2024 ജൂലൈ 30ന് ഉരുളെടുത്ത് പോയ മുണ്ടക്കൈ, ചൂരല്‍മല പ്രദേശത്തെ കുടുംബങ്ങള്‍ക്കായി തമിഴ്നാട് ജമാഅത്തുല്‍ ഉലമ സഭ നിര്‍മ്മിച്ച 14 വീടുകളുടെ താക്കോല്‍ദാനം നാളെ പദ്ധതി പ്രദേശമായ...
ഞാന്‍ പേടിച്ചു പോയെന്ന് ചാനലുകള്‍ക്ക് വാര്‍ത്ത നല്കിയവരോട് പറഞ്ഞേക്ക്; തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി പുനര്‍ജ്ജനിയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന റിപ്പോര്‍ട്ട് ഒരു വര്‍ഷം മുന്‍പുള്ളത്; ഈ കേസില്‍...
. വെള്ളമുണ്ട.ജിദ്ദ കെ എം സി സി.സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ലത്തീഫ് ചാക്കനെ വെള്ളമുണ്ട സിറ്റി ശാഖ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ആദരിച്ചു.റഷീദ്...
. രണ്ട് മ(ന്ത്രിതല യോഗങ്ങളിലായി സർക്കാർ കൈക്കൊണ്ട തീരുമാനങ്ങളും തൊഴിലാളികളുടെ മിനിമം കൂലി 700/- രൂപയാക്കുമെന്ന എൽ ഡി എഫിൻ്റെ പ്രകടന പത്രികാ വാഗ്ദാനവും നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട്...