സി.വി.ഷിബു
കൽപ്പറ്റ: വയനാട്ടിലെ ഏറ്റവും വലിയ ഗോത്ര ജന വിഭാഗമായ പണിയ വിഭാഗത്തിന് അഭിമാന ദിവസമായിരുന്നു ഡിസംബർ 26. പിന്നോക്കാവസ്ഥയിലുള്ള പണിയ സമൂഹത്തിൽ നിന്ന് രാജ്യത്ത് ആദ്യമായി രണ്ട് വട്ടം ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ട കൽപ്പറ്റ എടഗുനി കുരുന്തൻ ഉന്നതിയിലെ പി. വിശ്വനാഥൻ കൽപ്പറ്റയുടെ പ്രഥമ പൗരനായി സത്യപ്രതിജ്ഞ ചെയ്തു. സത്യ പ്രതിജ്ഞക്ക് ശേഷം എടഗുനിയിലെ തൻ്റെ കൊച്ചു വീട്ടിലെത്തി മാതാപിതാക്കളുടെ അനുഗ്രഹം വാങ്ങി.
ഭൂമിയുടെ അവകാശികളായ തങ്ങളുടെ സമൂഹത്തിന് മെച്ചപ്പെട്ടൊരു വാസസ്ഥലം അതാണ് വിശ്വനാഥൻ്റ സ്വപ്നം.
ചെറുപ്പം മുതൽ സി.പി.എം. പ്രവർത്തകനായ വിശ്വനാഥൻ ആദിവാസി ക്ഷേമ സമിതിയുടെ പ്രവർത്തകനായാണ് പൊതുരംഗത്ത് സജീവമായത്. ഇപ്പോൾ ആദിവാസി ക്ഷേമസമിതി (എ.കെ.എസ്) ജില്ലാ പ്രസിഡന്റ് കൂടിയാണ് നാൽപതുകാരൻ.
കൽപ്പറ്റയിലെ 28–ാം വാർഡായ എടഗുനിയിലെ ജനറൽ സീറ്റിൽ മത്സരിച്ച് നഗരസഭയിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷം നേടിയാണ് ഇത്തവണ വിജയിച്ചത്.
മേപ്പാടി : ആധുനിക വൈദ്യശാസ്ത്ര മേഖലയിൽ രോഗ നിർണ്ണയത്തിന് ഗണനീയമായ സ്ഥാനമുള്ള റേഡിയോളജി & ഇമേജിങ് സയൻസസ് വിഭാഗത്തിൽ സ്ഥാപിച്ച അത്യാധുനിക സി ടി സ്കാൻ മെഷീൻ...
മൂലങ്കാവ് യൂണിറ്റിൽ നടന്ന ക്രിസ്തുമസ് പുതുവത്സരാഘോഷവും, ജനപ്രതിനിധികൾക്കുള്ള സ്വീകരണവും സുൽത്താൻ ബത്തേരി നഗരസഭ വൈസ് ചെയർമാൻ എം.ജി.ഇന്ദ്രജിത്ത് ഉദ്ഘാടനം ചെയ്തു.യൂണിറ്റ്,മേഖല ഡയറക്ടർ ഫാ.ബെന്നി പനച്ചിപറമ്പിൽ അധ്യക്ഷത വഹിച്ചു.ബത്തേരി...
കൊച്ചി: നാലാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന് മുന്നോടിയായി പ്രൊമോ റൺ സംഘടിപ്പിച്ചു. രാവിലെ ആറിന് രാജേന്ദ്ര മൈതാനത്ത് നിന്നാരംഭിച്ച റൺ ഫെഡറൽ ബാങ്ക് റീജണൽ ഹെഡും...
ബത്തേരി : ലെൻസ്ഫെഡ് ജില്ലാ സമ്മേളനത്തിന് തുടക്കം കുറിച്ച് കൊണ്ട് ജില്ലാ പ്രസിഡണ്ട് അറക്കൽ ഹാരിസ് പതാക ഉയർത്തി. ജില്ലാ ജോയിൻ്റ് സെക്രട്ടറി മുസ്തഫ അനുശോചന പ്രഭാഷണം...
കൽപ്പറ്റ: മെക് 7 വയനാട് ജില്ലാ മെഗാ സംഗമം കൽപ്പറ്റ എം.സി.എഫ് പബ്ലിക് സ്കൂൾ ഗ്രൗണ്ടിൽ വിപുലമായ ജനപങ്കാളിത്തത്തോടെ നടന്നു. മെക് 7 സ്ഥാപകനും ക്യാപ്റ്റനുമായ സലാഹുദ്ദീൻ...