കൽപ്പറ്റ: സൃഷ്ടികളിലെ ചരിത്രപരവും രാഷ്ട്രീയവും ആയ ഘടകങ്ങളാണ് ഋതിക് ഘട്ടക്കിനെ ഒരു നൂറ്റാണ്ട് പിന്നിടുമ്പോഴും പ്രസക്തനാക്കുന്നതെന്ന് പ്രമുഖ ചലിച്ചിത്ര പ്രവർത്തകൻ മധു ജനാർദ്ദനൻ പറഞ്ഞു. സമകാലികനായ സത്യജിത് റായി ഇന്ത്യയിലെ ഗ്രാമീണ ജനങ്ങളോട് അനുകമ്പ കാണിച്ചപ്പോൾ റിഥ്വിക് ഘട്ടക്ക് ഇന്ത്യയിലെ പാവപ്പെട്ടവരുടെ വേദന സ്വന്തം വേദനയായി സ്വാംശീകരിച്ച് രചനകളെ കാവ്യാത്മകമാക്കുകയുമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.ജന്മശതാബ്ദിയോടനുബന്ധിച്ച് നേതിഫിലിം സൊസൈറ്റി സംഘടിപ്പിച്ച ഘട്ടക് ചലച്ചിത്രോത്സവത്തിൽ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു മധു ജനാർദ്ദനൻ. ഘട്ടക്ക് സിനിമൾക്കൊപ്പം നോൺ ഫീച്ചർ വിഭാഗത്തിൽ ദേശീയ പുരസ്കാരം ലഭിച്ച നെകൽ – ക്രോണിക്കിൾ ഓഫ് ദി പാഡിമെനും പ്രദർശിപ്പിച്ചു. വയനാടിന്റെ ചരിത്രം, കുറിച്യരുടെ ചരിത്രം, അവരുടെ ജീവിത ദർശനം, കാർഷിക സംസ്കാരം എന്നിവയിൽ നിന്ന് ചെറുവയൽ രാമനിലേക്കുള്ള പരിണാമം ദൃശ്യമല്ല. അതൊരു ഒഴുക്കാണ്. ഇതെല്ലാം പങ്ക് വെക്കുന്നതാണ് നെ കലുകൾ. പശ്ചിമഘട്ട സംരക്ഷണ സമിതിയുമായി സഹകരിച്ച് സംവിധായകൻ എം കെ രാമദാസിനെ ചടങ്ങിൽ ആദരിച്ചു. സി.കെ സതീഷ് ബാബു,പശ്ചിമഘട്ട സംരക്ഷണ സമിതി പ്രസിഡൻ്റ് വർഗീസ് വട്ടേക്കാട്ടിൽ, എം.കെ രാമദാസ്, സി.ആർ രാധാകൃഷ്ണൻ, ഇ.എൻ രവീന്ദ്രൻ, കെ.വി സെയ്തലവി, പി.ജി മോഹൻദാസ്, എം ജെ പ്രത്യുഷസ്,എം പി വേണുഗോപാൽ, രമിത് കെ. ആർ, സുലോചന രാമകൃഷ്ണൻ , ശ്രീരാമകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
മൂലങ്കാവ് യൂണിറ്റിൽ നടന്ന ക്രിസ്തുമസ് പുതുവത്സരാഘോഷവും, ജനപ്രതിനിധികൾക്കുള്ള സ്വീകരണവും സുൽത്താൻ ബത്തേരി നഗരസഭ വൈസ് ചെയർമാൻ എം.ജി.ഇന്ദ്രജിത്ത് ഉദ്ഘാടനം ചെയ്തു.യൂണിറ്റ്,മേഖല ഡയറക്ടർ ഫാ.ബെന്നി പനച്ചിപറമ്പിൽ അധ്യക്ഷത വഹിച്ചു.ബത്തേരി...
കൊച്ചി: നാലാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന് മുന്നോടിയായി പ്രൊമോ റൺ സംഘടിപ്പിച്ചു. രാവിലെ ആറിന് രാജേന്ദ്ര മൈതാനത്ത് നിന്നാരംഭിച്ച റൺ ഫെഡറൽ ബാങ്ക് റീജണൽ ഹെഡും...
ബത്തേരി : ലെൻസ്ഫെഡ് ജില്ലാ സമ്മേളനത്തിന് തുടക്കം കുറിച്ച് കൊണ്ട് ജില്ലാ പ്രസിഡണ്ട് അറക്കൽ ഹാരിസ് പതാക ഉയർത്തി. ജില്ലാ ജോയിൻ്റ് സെക്രട്ടറി മുസ്തഫ അനുശോചന പ്രഭാഷണം...
കൽപ്പറ്റ: മെക് 7 വയനാട് ജില്ലാ മെഗാ സംഗമം കൽപ്പറ്റ എം.സി.എഫ് പബ്ലിക് സ്കൂൾ ഗ്രൗണ്ടിൽ വിപുലമായ ജനപങ്കാളിത്തത്തോടെ നടന്നു. മെക് 7 സ്ഥാപകനും ക്യാപ്റ്റനുമായ സലാഹുദ്ദീൻ...
കൊച്ചി:ജലാശയങ്ങളിൽ കുളവാഴകൾ സൃഷ്ടിക്കുന്ന പാരിസ്ഥിതിക വെല്ലുവിളികൾക്ക് പരിഹാരം കാണുന്നതിനും അവയുടെ ഫലപ്രദമായ മൂല്യവർദ്ധനവിനും വിനിയോഗത്തിനുമായുള്ള നൂതന മാർഗങ്ങൾ ചർച്ച ചെയ്യുന്നതിനുമായി കൊച്ചി ജെയിൻ സർവകലാശാലയുടെ ഫ്യൂച്ചർ കേരള...