കൽപ്പറ്റ: വയനാട് മേപ്പാടി തൗസൻഡ് ഏക്കറിൽ ക്രിസ്മസ് ന്യൂഇയർ കാർണിവൽ ഒരുങ്ങുന്നു. ഡിസംബർ 23 മുതൽ ജനുവരി നാലുവരെയാണ് കാർണിവൽ. ഡിസംബർ 31ന് പ്രമുഖ റാപ്പർ വേടനും ഗൗരി ലക്ഷ്മി എന്നിവർ അവതരിപ്പിക്കുന്ന മ്യൂസിക്കൽ നൈറ്റ് നടക്കും. കേരള വ്യാപാരി വ്യവസായി ഏകോപനസമിതിയും വയനാട് ടൂറിസം അസോസിയേഷനും തൗസൻഡ് ഏക്കർ ലേബർ വെൽഫെയർ കമ്മിറ്റിയ് സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇന്ന് വൈകുന്നേരം നാലുമണിക്ക് മേപ്പാടി ടൗണിൽ നടക്കുന്ന റോഡ് ഷോയോട് കൂടി കാർണിവലിന് തുടക്കമാകും. അന്നേദിവസം വൈകിട്ട് ഏഴുമണിക്ക് സലിം ഫാമിലി അവതരിപ്പിക്കുന്ന മ്യൂസിക്കൽ പ്രോഗ്രാമ്മോടുകൂടി സ്റ്റേജ് പരിപാടികൾക്ക് തുടക്കമാകും.
ഡിസംബർ 24 ന് മോണിറക്ക സ്റ്റാർലിംഗ് അവതരിപ്പിക്കുന്ന മ്യൂസിക്കൽ നൈറ്റ്, 25ന് നാടൻപാട്ട് കലാകാരി പ്രസീത ചാലക്കുടിയുടെ ഗാനമേള, 26ന് മില്ലേനിയം സ്റ്റാർസ് അവതരിപ്പിക്കുന്ന മ്യൂസിക്കൽ നൈറ്റ്, 27 ഐഎംഎഫ് എ യുടെ ഫാഷൻ ഷോ, 28ന് ഗൗതം വിൻസെന്റ് നയിക്കുന്ന മ്യൂസിക്കൽ ബാൻഡ്, 29ന് അവതാർ മ്യൂസിക്കൽ നൈറ്റ് 30ന് ഗിന്നസ് മനോജാണ് ടീം അവതരിപ്പിക്കുന്ന മെഗാ ഷോ എന്നിവയും 31ന് വേടനും ഗൗരിലക്ഷ്മി എന്നിവർ അവതരിപ്പിക്കുന്ന സംഗീത വിരുന്നുമാണ് സംഘടിപ്പിക്കുന്നത്. രാത്രി പാപ്പഞ്ഞിയെ കത്തിക്കുന്ന ചടങ്ങും നടക്കും. 31-ആം തീയതി പാസ് മുഖേന ആയിരിക്കും പ്രവേശനം ഉണ്ടായിരിക്കുക എന്നും സംഘാടകർ അറിയിച്ചു. ഡോ. ബോബി ചെമ്മണ്ണൂർ, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് ജോജിൻ ടി ജോയി, ഇ. ഹൈദ്രു, നിസാർ ദിൽവേ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
മേപ്പാടി: ഡോ.മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി സംഘടിപ്പിച്ച വാർഷിക കായികമേള കോളേജ് പ്രിൻസിപ്പാൾ പ്രൊഫസർ ഡോ. ലാൽ പ്രശാന്ത് എം എൽ ന്റെ സാന്നിധ്യത്തിൽ മുൻ ഇന്ത്യൻ...
ബത്തേരി : പുതുക്കിപ്പണിത നമ്പിക്കൊല്ലി സെന്റ് മേരീസ് യാക്കോബായ സുറിയാനി സിംഹാസന പള്ളിയുടെ വിശുദ്ധ മൂറോനാലുള്ള കൂദാശയും, വിശുദ്ധ ദൈവമാതാവിന്റെ ഓർമപെരുന്നാളും ജനുവരി 15 മുതൽ 18...
മാനന്തവാടി: മിനിലോറിയിലിടിച്ച് ബൈക്ക് പൂർണമായും തകർന്നിട്ടും യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു.എടവക വീട്ടിച്ചാൽ ഉത്ത വീട്ടിൽ മിഥ്ലാജ് (21) നാണ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടത്. മാനന്തവാടി വള്ളിയൂർക്കാവ് റോഡിൽ...
പനമരം: വീടിന്റെ ടെറസിന് മുകളിൽ കഞ്ചാവ് ചെടികൾ നട്ടു വളർത്തിയ കേസിൽ ഒരാൾ പിടിയിൽ. ചെറുകാട്ടൂർ പരക്കുനി, ബീരാളി വീട്ടിൽ യൂനസ് (45)നെയാണ് ജില്ലാ ലഹരി വിരുദ്ധ...
അങ്കമാലി: സാധാരണക്കാർക്ക് മിതമായ നിരക്കിൽ അത്യാധുനിക ശസ്ത്രക്രിയ ചികിത്സകൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ അങ്കമാലി അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റലിൽ വിവിധ വിഭാഗങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് 'മെഗാ സർജിക്കൽ ക്യാമ്പയിൻ'...
കൽപ്പറ്റ: ടെക്നിക്കൽ ഹൈസ്കൂൾ മാനന്തവാടിയുടെ നേതൃത്വത്തിൽ മൂന്നു ദിവസങ്ങളിലായി വയനാട് ജില്ലാ സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന 41 മത് സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കായികമേളയ്ക്ക് തുടക്കം കുറിച്ചു....