കൽപ്പറ്റ: സർക്കാർ – സ്വകാര്യ മേഖലകളിൽ പ്രവർത്തിക്കുന്ന ഫാർമസികളിൽ നിന്നും മരുന്ന് വിതരണം ചെയ്യാൻ അംഗീകൃത ഫാർമസി കോഴ്സ് പൂർത്തീകരിച്ചവരെ മാത്രമേ നിയമിക്കാൻ പാടുള്ളൂവെന്ന ഹൈകോടതി ഉത്തരവ് കർശനമായി നടപ്പാക്കണമെന്ന് ഓൾ കേരള ഫാർമസിസ്റ്റ് യൂണിയൻ (എ.കെ.പി.യു.) സംസ്ഥാന പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് വ്യക്തമായി പരാമർശിക്കുന്ന ഫാർമസി ആക്ട് നിലവിലുള്ളപ്പോഴാണ് ഹൈക്കോടതി വിധി പോലും നടപ്പാക്കാതെ പോകുന്നത്. ഇത് അത്യന്തം ദൗർഭാഗ്യകരമാണ്. വ്യാജ ഫാർമസി അസിസ്റ്റന്റ് കോഴ്സ്കൾ തടയാൻ നിയമ നിർമാണം നടത്തുക, വ്യാജ മരുന്ന് വിപണനം തടയാൻ ഫാർമസിസ്റ്റ്ന്റെ സേവനം ഫാർമസികളിൽ ഉറപ്പുവരുത്തുക, ഫാർമസി ഡ്രഗ്ഗ് ഇൻസ്പെക്ടർമാരെ കൂടുതൽ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങളും കൽപ്പറ്റയിൽ നടന്ന സമ്മേളനം ഉന്നയിച്ചു. റിട്ട. അസി. ഡ്രഗ്സ് കൺട്രോളർ ഹരീഷ് കുമാർ ഉദ്ഘാടനം ചെയ്തു. എ.കെ.പി.യു. ജനറൽ സെക്രട്ടറി പി. ബബീഷ് അധ്യക്ഷത വഹിച്ചു. ഡോ. അജിത് ബാബു ടി.കെ., ഡോ. സുജിത്ത് വർമ്മ. കെ. ഇബ്രാഹിം, വി.ടി. അഫ്സൽ, എസ്.എം അനസ്, എ.ആർ. രശോഭ് കുമാർ, മിനി ബോബി, ബാജി ജോസഫ്, പി.ഗോപിനാഥൻ, പി. അനീഷ് എന്നിവർ സംസാരിച്ചു. എ.കെ.പി.യു. ഏർപ്പെടുത്തിയ ബെസ്റ്റ് ഫാർമസിസ്റ്റ് അവാർഡുകൾ ചടങ്ങിൽ വിതരണം ചെയ്തു. പി. ഷിബില സ്മാരക അവാർഡ് സി. സുമീര, സിസ്റ്റർ പി.എ. ജാൻസി എന്നിവരും വി. അബ്ദുൽ നാസർ സ്മാരക അവാർഡ് പി. വിനോദ്കുമാറും സി.പി. സംഗീതയും. എ. അബ്ദുൽ ഷുക്കൂർ സ്മാരക ബെസ്റ്റ് ഡ്രഗ്സ് ഇൻസ്പെക്ടർ അവാർഡ് വയനാട് ഡ്രഗ്സ് ഇൻസ്പെക്ടർ യു. ശാന്തികൃഷ്ണയും ബെസ്റ്റ് ഫാർമസി ടീച്ചർക്കുള്ള പ്രഫ. ഇ. അബൂബക്കർ സ്മാരക അവാർഡ് ഡോ. ലാൽ പ്രശാന്തും പ്രഫ. പി. ജയരാജ് സ്മാരക ബെസ്റ്റ് ഫാർമസി ടീച്ചർ അവാർഡ് ഡോ. തോമസ് കുര്യനും കെ. വിജയകുമാർ സ്മാരക അവാർഡ് ആർ. മോനിഷയും പി.കെ. രൂപേഷ് സ്മാരക അവാർഡ് ഐ. അനൂപും ബെസ്റ്റ് സ്റ്റുഡൻ്റ്സ് അവാർഡുകൾ എസ്. സംഗീതയും ആശിഖ നസ്റിനും ഏറ്റുവാങ്ങി. ചടങ്ങിൽ ശ്രീരാഗ്. ആർ. നാഥ് സ്വാഗതവും ഉവൈസുൽ ഹാദി നന്ദിയും പറഞ്ഞു.
പടം / കാപ്ഷൻ
ഓൾ കേരള ഫാർമസിസ്റ്റ് യൂണിയൻ സംസ്ഥാന പ്രതിനിധി സമ്മേളനം റിട്ട. അസി. ഡ്രഗ്സ് കൺട്രോളർ ഹരീഷ് കുമാർ ഉദ്ഘാടനം ചെയ്യുന്നു.
. ന്യൂഡല്‍ഹി: പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞനും പശ്ചിമഘട്ട സംരക്ഷണ സമിതി (ഗാഡ്ഗില്‍ കമ്മിറ്റി) അധ്യക്ഷനുമായിരുന്ന പ്രൊഫ. മാധവ് ഗാഡ്ഗില്‍ അന്തരിച്ചു. 83 വയസ്സായിരുന്നു. ബുധനാഴ്ച രാത്രി പൂനെയിലെ...
കൽപ്പറ്റ : സമസ്ത 100-ാം വാർഷിക സമ്മേളനത്തിൻ്റെ ഭാഗമായി നടക്കുന്ന പ്രചാരണ പ്രവർത്തനങ്ങളുടെ സമാപനം കുറിച്ച് ഈ മാസം 28 ന് ജില്ലയിലെ 15 റെയ്ഞ്ചുകളിലും വാഹന...
മേപ്പാടി : ആധുനിക വൈദ്യശാസ്ത്ര മേഖലയിൽ രോഗ നിർണ്ണയത്തിന് ഗണനീയമായ സ്ഥാനമുള്ള റേഡിയോളജി & ഇമേജിങ് സയൻസസ് വിഭാഗത്തിൽ സ്ഥാപിച്ച അത്യാധുനിക സി ടി സ്കാൻ മെഷീൻ...
മൂലങ്കാവ് യൂണിറ്റിൽ നടന്ന ക്രിസ്തുമസ് പുതുവത്സരാഘോഷവും, ജനപ്രതിനിധികൾക്കുള്ള സ്വീകരണവും സുൽത്താൻ ബത്തേരി നഗരസഭ വൈസ് ചെയർമാൻ എം.ജി.ഇന്ദ്രജിത്ത് ഉദ്ഘാടനം ചെയ്തു.യൂണിറ്റ്,മേഖല ഡയറക്ടർ ഫാ.ബെന്നി പനച്ചിപറമ്പിൽ അധ്യക്ഷത വഹിച്ചു.ബത്തേരി...
കൊച്ചി: നാലാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന് മുന്നോടിയായി പ്രൊമോ റൺ സംഘടിപ്പിച്ചു. രാവിലെ ആറിന് രാജേന്ദ്ര മൈതാനത്ത് നിന്നാരംഭിച്ച റൺ ഫെഡറൽ ബാങ്ക് റീജണൽ ഹെഡും...