വിസ്മയക്കാഴ്ചകളുമായി മൈസൂരു ദസറ തുടങ്ങി

.
വി​സ്​​മ​യ​ക്കാ​ഴ്ച​ക​ളൊ​രു​ക്കി കർണാട​ക​യു​ടെ സം​സ്ഥാ​ന ഉത്സവമാ​യ മൈ​സൂ​രു ദ​സ​റ ആരംഭിച്ചു. തി​ങ്ക​ളാ​ഴ്ച ന​ട​ന്ന ചടങ്ങിൽ രാ​ഷ്ട്ര​പ​തി ദ്രൗ​പ​തി മു​ർ​മു ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ചാ​മു​ണ്ഡേ​ശ്വ​രി ദേ​വി​യു​ടെ പ്ര​തി​മ​യി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി​യാ​യി​രു​ന്നു ഉ​ദ്​​ഘാ​ട​നം. ഗവർണ​ർ ത​വാ​ർ ച​ന്ദ്​ ഗെ​ഹ്​​ലോ​ട്ട്, മു​ഖ്യ​മ​ന്ത്രി ബ​സ​വ​രാ​ജ്​ ബൊ​മ്മൈ എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു.
രാഷ്ട്രപതി ദ്രൗപദി മുർമു മൈസൂർ സിൽക്ക് സാരിയണിഞ്ഞാണു ദസറയുടെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തത്. മൈസൂരുവിലെ കർണാടക സിൽക്ക് ഇൻഡസ്ട്രീസ് കോർപറേഷന്റെ നെയ്ത്തുശാലയിൽ സ്വർണകരയോട് കൂടി നെയ്തെടുത്ത സാരി ഒരാഴ്ച മുൻപ് തന്നെ രാഷ്ട്രപതി ഭവനിലെത്തിച്ചിരുന്നു. മകൾ ഇതിശ്രീ മുർമുവിനൊപ്പമാണ് രാഷ്ട്രപതി ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ ദർശനം നടത്തിയത്.
ന​വ​രാ​ത്രി ദി​ന​ങ്ങ​ളി​ൽ തു​ട​ങ്ങി വി​ജ​യ​ദശ​മി നാ​ളി​ൽ അ​വ​സാ​നി​ക്കു​ന്ന​താ​ണ്​ പ​ത്തു​ദി​വ​സ​ത്തെ ഉ​ത്സ​വം.
കോ​വി​ഡ്​ മൂ​ലം ര​ണ്ടു​വ​ർ​ഷ​ത്തെ ഇ​ട​വേ​ള​ക്ക്​ ശേ​ഷ​മാ​ണ്​ ദ​സ​റ ആ​ഘോ​ഷം വി​പു​ല​മാ​യി ന​ട​ക്കു​ന്ന​ത്. ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി 34.5 കോ​ടി രൂ​പ​യാ​ണ്​ ചെ​ല​വി​ടു​ന്ന​ത്. മൈസൂരു രാ​ജ​കു​ടും​ബ​ത്തി​ന്‍റെ സ്വ​കാ​ര്യ ദസ​റ ആ​ഘോ​ഷ​വും തി​ങ്ക​ളാ​ഴ്ച തു​ട​ങ്ങി. മൈ​സൂ​രു കൊ​ട്ടാ​ര​ത്തി​ൽ യെ​ദു​വീ​ർ കൃ​ഷ്ണ​ദ​ത്ത ചാ​മ​രാ​ജ വോ​ഡ​യാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണി​ത്.
ഇ​ക്കു​റി ദ​സ​റ ആ​ഘോ​ഷ​ത്തി​ൽ പ​​ങ്കെ​ടു​ക്കു​ന്ന​ത്​ 13 ആ​ന​ക​ളാ​ണ്. ആ​വ​ശ്യ​മാ​യ പ​രി​ശീ​ല​ന​മ​ട​ക്കം ആ​ന​ക​ൾ​ക്ക്​ ന​ൽ​കി​ക്ക​ഴി​ഞ്ഞു. വി​ജ​യ​ദ​ശ​മി ദി​ന​ത്തി​ൽ ന​ട​ക്കു​ന്ന ജം​ബോ​സ​വാ​രി​യു​ടെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​ണ്​ ഈ ​ആ​ന​ക​ൾ. പീ​ര​ങ്കി പ​രി​ശീ​ല​ന​വും ന​ൽ​കി. ജം​ബോ​സ​വാ​രി​യി​ൽ പീ​ര​ങ്കി​വെ​ടി മു​ഴ​ങ്ങു​മ്പോ​ൾ ആ​ന​ക​ൾ പ​രി​ഭ്ര​മി​ക്കാ​തി​രി​ക്കാ​നാ​ണി​ത്. ഭീ​മ, മ​ഹേ​ന്ദ്ര, ധ​ന​ഞ്ജ​യ, കാ​വേ​രി, ചൈ​ത്ര, അ​ർ​ജു​ന, ഗോ​പാ​ല​സ്വാ​മി, അ​ഭി​മ​ന്യു, പാ​ർ​ഥ​സാ​ര​ഥി, വി​ജ​യ, ഗോപി, ശ്രീ​രാ​മ, സു​ഗ്രീ​വ എ​ന്നി​വ​യാ​ണ്​ ആ​ന​ക​ൾ.
ദസറ ആഘോഷത്തിന് തിരിതെളിഞ്ഞതോടെ വർണ വെളിച്ചം വിതറി കൊട്ടാര നഗരി. 124 കിലോമീറ്റർ ദൂരത്തിലാണ് ദസറ ദീപാലങ്കാരം ഒരുക്കിയിരിക്കുന്നത്. സ്വർണനിറത്തിൽ മുങ്ങി നിൽക്കുന്ന അംബാവിലാസ് കൊട്ടാരം കാണാനായിരുന്നു തിരക്കേറെ. വൈകിട്ട് 7 മുതൽ രാത്രി 9 വരെയാണ് കൊട്ടാരത്തിലെ ദീപാലങ്കാരം. നഗരത്തിലെ പ്രധാന ജംക്‌ഷനുകളിൽ കന്നഡ നാടിന്റെ സാംസ്കാരിക തനിമ വ്യക്തമാക്കുന്ന മാതൃകകളാണ് ദീപാലങ്കാരത്തിൽ ഒരുക്കിയിരിക്കുന്നത്
ദ​സ​റ​യോ​ട​നു​ബ​ന്ധി​ച്ച ദ​സ​റ പു​ഷ്പ​മേള കു​പ്പ​ണ്ണ പാ​ർ​ക്കി​ൽ ആ​രം​ഭി​ച്ചു. ഗ്ലാസ്​ ഹൗ​സി​ൽ രാ​ഷ്ട്ര​പ​തി​ഭ​വ​ന്‍റെ മാതൃ​ക​യാ​ണ്​ പൂ​ക്ക​ൾ കൊ​ണ്ട്​ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. 35 അ​ടി ഉ​യ​ര​ത്തി​ലും 50 അ​ടി വീ​തി​യി​ലു​മാ​ണ്​ രാ​ഷ്ട്ര​പ​തി ഭ​വ​ന്‍റെ മാ​തൃ​ക​യു​ള്ള​ത്. അ​ന്ത​രി​ച്ച ന​ട​ൻ പു​നീ​ത്​ രാ​ജ്​​കു​മാ​റി​​ന്​ ആ​ദ​രാ​ഞ്ജ​ലി​യു​മാ​യി പ്ര​ത്യേ​ക പ​വലി​യ​നും മേ​ള​യി​ലു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Previous post വയനാട് ഡി.ടി.പി.സിക്ക് മെട്രോ എക്സ്പെടിഷൻ മികച്ച ഡി.ടി.പി.സി അവാർഡ്
Next post പെരിക്കല്ലൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ സ്കൂൾ കലോത്സവത്തിന് തുടക്കമായി
Close

Thank you for visiting Malayalanad.in