സി.ഐ.എ.എസ്.എൽ  അക്കാദമിയിൽ ബിരുദധാരികൾക്കായി സൗജന്യ എവിയേഷൻ കരിയർ സെമിനാർ

നെടുമ്പാശ്ശേരി: എവിയേഷൻ രംഗത്ത് മികച്ച കരിയർ ആഗ്രഹിക്കുന്ന ബിരുദധാരികൾക്കായി സിയാസൽ അക്കാദമി സൗജന്യ ‘കരിയർ ലോഞ്ച്’ സെമിനാർ സംഘടിപ്പിക്കുന്നു. ഡിസംബർ 20 ന് രാവിലെ 10.30-ന് അക്കാദമി ക്യാമ്പസിലാണ് സെമിനാർ. എവിയേഷൻ രംഗത്ത് 25 വർഷത്തെ പ്രവൃത്തിപരിചയമുള്ള പ്രമുഖ പരിശീലകനും വിദഗ്ധനുമായ ദീപക് ശങ്കർ സെമിനാർ നയിക്കും. എയർലൈനുകളിലും വിമാനത്താവളങ്ങളിലും തൊഴിൽ നേടുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ, ഈ മേഖലയിലെ ആഗോള തൊഴിലവസരങ്ങൾ, നൂതന പരിശീലന രീതികൾ എന്നിവയെക്കുറിച്ച് അദ്ദേഹം ക്ലാസുകൾ നയിക്കും. താത്പര്യമുള്ള വിദ്യാർത്ഥികൾ 8848000901 എന്ന നമ്പരിൽ ബന്ധപ്പെടണമെന്ന് അക്കാദമി അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post പ്രാദേശിക വിപണിക്ക് പുത്തൻ ഉണർവുമായി ജി.സി യോലോ മാർട്ട്
Close

Thank you for visiting Malayalanad.in