പ്രാദേശിക വിപണിക്ക് പുത്തൻ ഉണർവുമായി ജി.സി യോലോ മാർട്ട്

കൽപ്പറ്റ: പ്രാദേശിക ഉത്പാദകരെയും ഉപഭോക്താക്കളെയും ഒരേ വലയത്തിൽ ബന്ധിപ്പിച്ച് വിപണിക്ക് പുതിയ ഊർജ്ജം പകരുന്ന ജി.സി യോലോ മാർട്ട് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമിന്റെ പ്രോഡക്റ്റ് ഉദ്ഘാടനം മെത്രാപ്പോലീത്തൻ ആർച്ച് ബിഷപ്പ് റവ. വർഗീസ് ചക്കാലക്കൽ പിതാവും കൽപ്പറ്റ നിയോജക മണ്ഡലത്തിലെ ജനപ്രതിനിധിയായ അഡ്വ. ടി. സിദ്ധിഖ് എംഎൽഎയും ചേർന്ന് നിർവഹിച്ചു.
കൽപ്പറ്റ ആസ്ഥാനമായി പ്രവർത്തിക്കുന്ന ജി.സി യോലോ മാർട്ട്, “ലൂപ്പ് ലോക്കൽ മൂവ്‌മെന്റ്” എന്ന ആശയത്തെ അടിസ്ഥാനമാക്കി പ്രാദേശിക വിപണിയെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമിടുന്നത്. പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന ഉയർന്ന നിലവാരമുള്ള ഉൽപ്പന്നങ്ങളെ കൃത്യമായ മാനദണ്ഡങ്ങൾക്ക് വിധേയമാക്കി തിരഞ്ഞെടുത്ത് ദേശീയ-അന്താരാഷ്ട്ര വിപണികളിലേക്ക് എത്തിക്കുന്നതിനൊപ്പം, നാട്ടിലെ ഉത്പാദകരുടെ വരുമാനം വർധിപ്പിക്കുകയും പ്രാദേശിക സമ്പദ് വ്യവസ്ഥയെ കരുത്തുറ്റതാക്കുകയും ചെയ്യുന്നതാണ് ഈ സംരംഭത്തിന്റെ മുഖ്യ ലക്ഷ്യം.
ഉദ്ഘാടന ചടങ്ങിൽ സംസാരിച്ച അഡ്വ. ടി. സിദ്ധിഖ് എംഎൽഎ, ഉപഭോക്തൃ സംസ്കാരം അതിവേഗം മാറുന്ന കാലഘട്ടത്തിൽ ഉത്പാദകനും ഉപഭോക്താവും ഒരുപോലെ ഗുണം നേടുന്ന സിംബയോട്ടിക് സമീപനമാണ് ജി.സി യോലോ മാർട്ടിന്റെ പ്രത്യേകതയെന്ന് പറഞ്ഞു. ഇത്തരത്തിലുള്ള സംരംഭങ്ങൾ പ്രാദേശിക സമൂഹത്തിന്റെ സമഗ്ര വികസനത്തിന് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുതിയ കാലഘട്ടത്തിന്റെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് രൂപം കൊണ്ട ഇത്തരം സംരംഭങ്ങളാണ് നവീന സമൂഹത്തിന് ആവശ്യമായതെന്ന് മെത്രാപ്പോലീത്തൻ ആർച്ച് ബിഷപ്പ് റവ. വർഗീസ് ചക്കാലക്കൽ പിതാവ് അഭിപ്രായപ്പെട്ടു. പ്രാദേശിക ഉത്പാദനത്തിനും സംരംഭകത്വത്തിനും കരുത്തേകുന്ന മുന്നേറ്റമായി ജി.സി യോലോ മാർട്ട് മാറുമെന്ന് അദ്ദേഹം ആശംസിച്ചു.
ചുണ്ടേൽ എസ്റ്റേറ്റിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ചേലോട് സമിതി അംഗങ്ങൾ, തൊഴിലാളികൾ, ജി.സി യോലോ മാർട്ട് ടീം അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഷീ പവർ 2025′ വനിതാ ഉച്ചകോടി 18-ന് കൊച്ചിയിൽ
Next post സി.ഐ.എ.എസ്.എൽ  അക്കാദമിയിൽ ബിരുദധാരികൾക്കായി സൗജന്യ എവിയേഷൻ കരിയർ സെമിനാർ
Close

Thank you for visiting Malayalanad.in