ഷീ പവർ 2025′ വനിതാ ഉച്ചകോടി 18-ന് കൊച്ചിയിൽ

കൊച്ചി: സാമ്പത്തിക സ്വാതന്ത്ര്യം, ഡിജിറ്റൽ ശാക്തീകരണം, സംരംഭകത്വ ആശയങ്ങൾ എന്നിവയിൽ സ്ത്രീകളെ പ്രാപ്തരാക്കാൻ ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന ‘ഷീ പവർ 2025’ വനിതാ ഉച്ചകോടി ഡിസംബർ 18-ന് കൊച്ചിയിലെ ഹോട്ടൽ റിനൈയിൽ നടക്കും.രാവിലെ 9.30 ന് ആരംഭിക്കുന്ന ഉച്ചകോടി വൈകിട്ട് 5.30 ന് സമാപിക്കും.
സംരംഭകർക്കും പ്രൊഫഷണലുകൾക്കും വീട്ടമ്മമാർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിലാണ് ഉച്ചകോടി വിഭാവനം ചെയ്തിരിക്കുന്നത്. സാമ്പത്തിക ഭദ്രത, തൊഴിൽ മേഖലയിലെ എ.ഐ (AI) സാധ്യതകൾ, സൈബർ സുരക്ഷ, വ്യക്തിഗത ആരോഗ്യം, സ്ത്രീകൾക്ക് തുടങ്ങാവുന്ന സംരംഭങ്ങൾ എന്നീ വിഷയങ്ങളിൽ വിദഗ്ധർ ക്ലാസുകൾ നയിക്കും.
ആധുനിക കാലത്തെ വെല്ലുവിളികളെ നേരിടാൻ സ്ത്രീകളെ പ്രാപ്തരാക്കുകയാണ് ഉച്ചകോടിയുടെ ലക്ഷ്യമെന്ന് സംഘാടക നിഷ കൃഷ്ണൻ അറിയിച്ചു. പങ്കെടുക്കാൻ താൽപ്പര്യമുള്ളവർക്ക് shepower.in എന്ന വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക്-9400816700.

Leave a Reply

Your email address will not be published. Required fields are marked *

Previous post പോറ്റിയേ കേറ്റിയേ’ ; പാരഡി ഗാനം കേസായേക്കും, പരാതി എഡിജിപിക്ക് കൈമാറി
Next post പ്രാദേശിക വിപണിക്ക് പുത്തൻ ഉണർവുമായി ജി.സി യോലോ മാർട്ട്
Close

Thank you for visiting Malayalanad.in