.
കേരളത്തിലും ബാംഗ്ലൂർ കേന്ദ്രീകരിച്ച് കർണ്ണാടകത്തിലും മയക്കുമരുന്ന് വിപണനം നടത്തിവന്നിരുന്ന സംഘത്തിലെ പ്രധാന കണ്ണിയായ നൈജീരിയൻ സ്വദേശി എക്സൈസിന്റെ പിടിയിലായി.
മുഹമ്മദ് ജാമിയു അബ്ദു റഹീം എന്നയാളെയാണ് വയനാട് ജില്ല അസിസ്റ്റൻ്റ് എക്‌സൈസ് കമ്മീഷണറുടെ നേതൃത്വത്തിൽ ഉള്ള പ്രത്യേക അന്വേക്ഷണ സംഘം ഇന്ദിരാഗാന്ധി ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വച്ച് അറസ്റ്റ് ചെയ്തത്. വയനാട് ജില്ലയിലെ അന്വേക്ഷണത്തിലിരിക്കുന്ന വിവിധ കൊമേഷ്യൽ ക്വാണ്ടിറ്റി കേസുകളിലെ പ്രതികളിൽ നിന്നും പണം സ്വീകരിച്ച് മയക്കു മരുന്ന് പ്രതികൾക്ക് ലഭ്യമാക്കിയതായി കണ്ടെത്തിയതിനെ തുടർന്നാണ് മുഹമ്മദ് ജാമിയു അബ്ദു റഹീമിനെ അറസ്റ്റ് ചെയ്തിട്ടുള്ളത്. കേരളത്തിലേക്കുള്ള മയക്കുമരുന്ന് കടത്തിന്റെ പ്രധാന ഉറവിടം ബാംഗ്ലൂരാണ്. ഇത്തരത്തിൽ ബാംഗ്ലൂരിലുള്ള മറ്റ് ആഫ്രിക്കൻ സ്വദേശികൾക്ക് മയക്കുമരുന്ന് ലഭ്യമാക്കുന്നത് മുഹമ്മദ് ജാമിയു അബ്ദു റഹീം ആണെന്ന് അന്വേഷണത്തിന് ബോധ്യപ്പെട്ടു . കഴിഞ്ഞ രണ്ട് മാസമായി ഇയാൾ പ്രത്യേക അന്വേക്ഷണ സംഘത്തിൻ്റെ നിരീക്ഷണത്തിൽ ആയിരുന്നു.
മുഹമ്മദ് ജാമിയു അബ്ദു റഹീമിനെ അന്വേക്ഷിച്ച് ഡൽഹിയിൽ എത്തിയ അന്വേക്ഷണ സംഘം ഡൽഹി എത്തുമ്പോഴേക്കും ഇയാൾ എത്യോപ്യ വഴി നൈജീരിയയിലേക്ക് കടന്നിരുന്നു. പിന്നീട് മുഹമ്മദ് ജാമിയു അബ്ദു റഹീമിന്റ പേരിൽ ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിക്കുകയും അതി വിദഗ്‌ദമായി ഇന്ത്യയിലേക്ക് എത്തിക്കുകയും ഇന്ദിരാ ഗാന്ധി വിമാനത്താവളത്തിൽ എത്തി ചേർന്ന ഇയാളെ ബ്യൂറോ ഓഫ് എമിഗ്രേഷന്റെ സഹായത്തോടുകൂടി പ്രത്യേക അന്വേക്ഷണ സംഘം വിമാന ത്താവള ത്തിൽ എത്തി അറസ്റ്റു ചെയ്യുകയുമായിരുന്നു. തുടർന്ന് പ്രതിയെ കേരളത്തിലേക്ക് കൊണ്ടുവരാനായി ഡൽഹി പാട്യാല കോടതിയുടെ അനുമതി തേടി. മുഹമ്മദ് ജാമിയു അബ്ദു റഹീമിനെ വിമാന മാർഗ്ഗം CISF ൻ്റെ പ്രത്യേക സുരക്ഷയോടെ ആണ് നാട്ടിൽ എത്തിച്ചത്. ടിയാനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ആഫ്രിക്കയിലെ പ്രധാനപ്പെട്ട വിമാനത്താവളമായ എത്യോപ്യയിലെ അഡിസ് അബാബ വഴിയാണ് ഇയാൾ നൈജീരിയയിലേക്ക് പോകുന്നതെന്നും സ്ഥിരമായ ഇടവേളകളിൽ ഒരേ ഫ്ലൈറ്റിൽ ആണ് ടിയാൻ പോയി വരുന്നതെന്നും മുഹമ്മദ് ജാമിയു അബ്ദു റഹീം
മാസത്തിൽ രണ്ട് തവണ നൈജീരിയയിലേക്ക് പോയി വരാറുണ്ട് എന്നുള്ള കാര്യം അന്വേഷണസംഘം ഡൽഹിയിൽ എത്തി കേന്ദ്ര ഏജൻസികളുടെ സഹായത്തോടെ കണ്ടെത്തിയിരുന്നു. തുടർന്നുള്ള അന്വേഷണത്തിനിടെ പ്രതി നൈജീരിയയിൽ നിന്നും അഡിസ് അബാബ വിമാനത്താവളത്തിലേക്ക് എത്തിയപ്പോഴേക്കും അന്വേഷണത്തിന് വിവരം ലഭിച്ചിരുന്നു. സെൻട്രൽ ഐ.ബിയുടെ സഹായവും അന്വേഷണസംഘത്തിന് മുതൽക്കൂട്ടായി. തുടർന്ന് നിരീക്ഷണശക്തമാക്കുകയും ചെയ്തിരുന്നു. അതിൻറെ അടിസ്ഥാനത്തിൽ വയനാട് ജില്ലാ പോലീസ് സൂപ്രണ്ടിന്റെ സഹായത്തോടെ ലുക്ക് ഔട്ട് സർക്കുലർ പുറത്തിറക്കിയിരുന്നു. തുടർന്ന് വയനാട് ജില്ലാ അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ വൈ. പ്രസാദിന്റെ പഴുതടച്ചുള്ള അന്വേഷണത്തിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷർഫുദിൻ. ടി, സിവിൽ എക്സൈസ് ഓഫീസർമാരായ സുഷാദ് പി. എസ് ,ബേസിൽ സി. എം. ശ്രീജ മോൾ പി. എൻ ,സിനി പി. എം. എന്നിവർ അടങ്ങിയ ആറംഗ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഈ കേസുമായി ബന്ധപ്പെട്ട് നാലു പേരെ മുൻപേ അറസ്റ്റ് ചെയ്തിരുന്നു. പ്രതിയുടെ മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളെക്കുറിച്ച് അന്വേഷണം നടത്തി വരുന്നതായി അസ്സിസ്റ്റ് എക്സൈസ് കമ്മിഷണർ അറിയിച്ചു.
കൽപ്പറ്റ: മുണ്ടക്കൈ ചൂരൽമല ഉരുൾ ദുരന്തബാധിതർക്കായി തൃക്കൈപ്പറ്റ വെള്ളിത്തോട് മുസ്ലിം ലീഗ് നിർമ്മിക്കുന്ന ഭവന സമുച്ചയ പദ്ധതി പ്രദേശം മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ്...
തിരുവനന്തപുരത്ത് നടന്ന 67-ാമത് സ്റ്റേറ്റ് കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ ജൂനിയർ ഗേൾസ് ഹൈകിക്കിൽ ആൽഫിയ സാബുവിന് വെള്ളിമെഡൽ . നടവയൽ സെൻ്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ്...
കൊല്ലം: ഇന്നലെ വാഹനാപകടത്തിൽ മരിച്ച ജ്യോതി ലക്ഷ്മി, ശ്രുതി ലക്ഷ്മി എന്നിവരുടെ സംസ്ക്കാരം ഇന്ന് ഉച്ചക്ക് ഒരു മണിക്ക് കരവാളൂർ നീലാമ്മാൾ പള്ളിവടക്കതിൽ വീട്ടുവളപ്പിൽ നടക്കും. ഇരുവരുടെയും...
കൊച്ചി: മലയാറ്റൂരിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ 19 വയസ്സുള്ള ചിത്രപ്രിയയുടെ മരണത്തിന് പിന്നിൽ ആൺസുഹൃത്ത് തന്നെയെന്ന് പോലീസ്. കാമുകനായ 21 വയസ്സുകാരൻ അലനാണ് ഈ...
മാനന്തവാടി: സ്കൂട്ടറില്‍ കടത്തുകയായിരുന്ന 450 പാക്കറ്റ് ഹാന്‍സുമായി വില്പ്പനക്കാരന് പിടിയില്‍. പാണ്ടിക്കടവ് ചക്കരക്കണ്ടി വീട്ടില്‍ സി.കെ. മനോജി(45)നെയാണ് മാനന്തവാടി പോലീസ് പിടികൂടിയത്. വനിതാ ജങ്ഷനില്‍ പോലീസ് നടത്തിയ...
. നടിയെ ആക്രമിച്ച കേസിൽ പ്രതിചേർക്കാൻ തനിക്കെതിരായി പൊലീസ് നടത്തിയ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകുമെന്ന് ദിലീപ്. അന്വേഷണസംഘം മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചു. അതിജീവിതയുമായി തനിക്ക് ഉണ്ടായിരുന്നത്...