വയനാട് ബൈസിക്കിൾ ചാലഞ്ച് നാലാമത് എഡിഷന് ആവേശകരമായ സമാപനം. വിവിധ കാറ്റഗറികളിലായി 130 ഓളം റൈഡേഴ്സ് പങ്കെടുത്തു. 2022 ൽ ആരംഭിച്ച വയനാട് ബൈസിക്കിൾ ചാലഞ്ച് മത്സരാർത്ഥികളുടെ പങ്കാളിത്തത്താൽ സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ സൈക്ലിങ് ഇവന്റ് ആയാണ് കണക്കാക്കപ്പെടുന്നത്. പാരിസ്ഥിതിക സുസ്ഥിരത ഉറപ്പുവരുത്തുകയെന്ന ആശയം ഉൾക്കൊണ്ടു കൊണ്ട് നടത്തപ്പെടുന്ന വയനാട് ബൈസിക്കിൾ ചാലഞ്ച് ഇന്ന് ഇന്ത്യയിലും വിദേശത്തുമുള്ള സൈക്ലിസ്റ്റുകളുടെ ഏറ്റവും സുപ്രധാനമായ ഒരു കലണ്ടർ ഇവന്റ് ആയാണ് അറിയപ്പെടുന്നത്. ഇത്തവണ ശുചിത്വ മിഷന്റെ സഹകരണത്തോടെ വയനാടിന്റെ തനതു വിഭവങ്ങൾ ,സംസ്കാരങ്ങൾ ,പ്രകൃതി മനോഹാരിത , ഭൂപ്രകൃതി ‘എന്നിവ കാത്തു സൂക്ഷിക്കേണ്ടതിന്റെ പ്രസക്തി ,അവ അടുത്ത തലമുറക്ക് കൈമാറേണ്ടതിന്റെ ആവശ്യകത എന്നിവ പൊതു ജനങ്ങളിലേക്കെത്തിക്കുകയാണ് ലക്ഷ്യം . വയനാടിൻ്റെ ഹരിത സമ്പന്നതയും കാർഷിക സമൃദ്ധിയും കോർത്തിണക്കി രൂപകൽപന ചെയ്ത സൈക്ളിങ്ങ് ട്രാക്കുകൾ ലോകത്തേമ്പാടുമുള്ള സൈക്കിളി സ്റ്റുകളിലേക്ക് എത്തിക്കാനും വയനാട് ബൈസിക്കിൾ ചലഞ്ച് ഉദ്ദേശിക്കുന്നുണ്ട്.
കൽപ്പറ്റ കെ എം ഹോളിഡേയ്സ് പരിസരത്ത് ആരംഭിച്ച റൈഡ് കൽപ്പറ്റ പിണങ്ങോട് പടിഞ്ഞാറത്തറ പൊഴുതന വൈത്തിരി ചുണ്ടേൽ കപ്പുംകൊല്ലി വഴി 62 കിലോമീറ്റർ പിന്നിട്ട് കൽപ്പറ്റ ബൈപ്പാസിലെ ഫിനിഷിംഗ് പോയിന്റിൽ സമാപിച്ചു. എലൈറ്റ് മെൻ റോഡ് ബൈക്ക് വിഭാഗത്തിൽവയനാടിന്റെ ആദിത്യൻ എൻ ഒന്നാം സ്ഥാനവുംഅച്ഛൽ ബി ഹെബ്ബാർ രണ്ടാം സ്ഥാനവും മുഹമ്മദ് ജുനൈദ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.മാസ്റ്റേഴ്സ് വിഭാഗത്തിൽ സോൾവിൻ ടോം,റിയാസ് സി,ആദിത്യ രാമൻ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.എലൈറ്റ് മെൻ എം ടി ബി വിഭാഗത്തിൽ ധനജയ് എസ്, റബാൻ റോഷൻ,ജുനൈദ് വി യഥാക്രമം ഒന്നും രണ്ടും മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി സീനിയർ വിഭാഗത്തിൽ സി വി കൃഷ്ണകുമാർ ഒന്നാം സ്ഥാനവും ഹരിപാമ്പൂർ രണ്ടാം സ്ഥാനവും ജയ്മോൻ കോര മൂന്നാം സ്ഥാനവും കരസ്ഥമാക്കി വുമൺ കാറ്റഗറിയിൽ വയനാടിന്റെ മെയ്സാബക്കർ ഒന്നാം സ്ഥാനവുംകിയാന ബറുവ രണ്ടാം സ്ഥാനവും കീർത്തന തെരേസ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.നേരത്തെ വയനാട് എസ് പി ശ്രീ തപോഷ് ബസുമതാരി റൈഡ് ഫ്ലാഗ് ഓഫ് ചെയ്തു.കേരള കർണാടക തമിഴ്നാട്മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നുള്ള 130 ഓളം റൈഡേഴ്സ് ചലഞ്ചിൽ പങ്കെടുത്തു.
അങ്കമാലി: സാധാരണക്കാർക്ക് മിതമായ നിരക്കിൽ അത്യാധുനിക ശസ്ത്രക്രിയ ചികിത്സകൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ അങ്കമാലി അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റലിൽ വിവിധ വിഭാഗങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് 'മെഗാ സർജിക്കൽ ക്യാമ്പയിൻ'...
കൽപ്പറ്റ: ടെക്നിക്കൽ ഹൈസ്കൂൾ മാനന്തവാടിയുടെ നേതൃത്വത്തിൽ മൂന്നു ദിവസങ്ങളിലായി വയനാട് ജില്ലാ സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന 41 മത് സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കായികമേളയ്ക്ക് തുടക്കം കുറിച്ചു....
. കൽപ്പറ്റ: മാനന്തവാടിയിലെ മെഡിക്കല്‍ കോളജിലുണ്ടായ ചികിത്സാപിഴവുമായി ബന്ധപ്പെട്ട് വയനാട്ടില്‍ നിന്നുള്ള മന്ത്രിയെന്ന നിലയില്‍ എം എല്‍ എ എന്ന നിലയില്‍ ഒ ആര് കേളുവിന് തല്‍സ്ഥാനത്ത്...
ഒന്നാംഘട്ടമായി ഏറ്റെടുക്കുന്നത് 3.24 ഏക്കര്‍ ഭൂമി കല്‍പ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍ദുരന്തബാധിതര്‍ക്കായി കോണ്‍ഗ്രസ് പ്രഖ്യാപിച്ച നൂറുവീടുകളുടെ പദ്ധതിയുടെ ഒന്നാംഘട്ട സ്ഥലമെടുപ്പ് ജനുവരി 13-ഓടെ പൂര്‍ത്തീയാക്കുമെന്ന് ഡി സി സി...
മാനന്തവാടി: മുതിരേരി ചെറുപുഷ്പ ദേവാലയത്തിൽ ഇടവക മദ്ധ്യസ്ഥയായ വിശുദ്ധ കൊച്ചുത്രേസ്യയുടെയും, പരിശുദ്ധ മറിയത്തിൻ്റെയും, വിശുദ്ധ സെബസ്ത്യാനോസിൻ്റെയും, തിരുനാൾ ആഘോഷങ്ങള്‍ക്ക് കൊടിയേറി. ഇന്ന് വൈകുന്നേരം ഇടവക വികാരി റവ.ഫാദർ...
തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പിന് കളം ഒരുങ്ങുമ്പോൾ തൃശൂരിലെ രാഷ്ട്രീയ സമവാക്യങ്ങൾ മാറ്റിമറിക്കാൻ കോൺഗ്രസിൻ്റെ അപ്രതീക്ഷിത നീക്കം. കാലങ്ങളായി എൽഡിഎഫിന്റെ കോട്ടയായി അറിയപ്പെടുന്ന കൈപ്പമംഗലം മണ്ഡലം ഇത്തവണ പിടിച്ചെടുക്കാൻ...