നടവയല്‍ (വയനാട്): ദേശീയപാത തകരാന്‍ കാരണം നിര്‍മ്മാണത്തിലെ ഗുരുതരവീഴ്ചയാണെന്നും സംസ്ഥാനസര്‍ക്കാരിന് ഇതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞുമാറാനാവില്ലെന്നും കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ് എം എല്‍ എ. വയനാട് നടവയലില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ദേശീയപാതയുടെ കാര്യത്തില്‍ അവകാശവാദം ഉന്നയിക്കുന്നത് സംസ്ഥാനസര്‍ക്കാര്‍ കൂടിയാണെങ്കില്‍ ഇതില്‍ അവര്‍ക്ക് കൂടി ഉത്തരവാദിത്വമുണ്ട്. പൊതുമരാമത്ത് വകുപ്പ് മന്ത്രി എത്ര സ്ഥലത്താണ് റീല്‍ എടുത്തതെന്നും, തകര്‍ന്നുവീഴുമ്പോള്‍ തള്ളിപ്പറഞ്ഞാല്‍ പോരെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തില്‍ ഉത്തരവാദികള്‍ക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൂരിയാട് ദേശീയപാത തകര്‍ന്നപ്പോള്‍ ലോകസഭയില്‍ പബ്ലിക് അക്കൗണ്ട് കമ്മിറ്റിയുടെ ചെയര്മാന് കെ സി വേണുഗോപാലാണ് യോഗം വിളിച്ച് ഉത്തരവാദികളായ ഉദ്യോസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും കോണ്‍ട്രാക്ടര്‍മാരെ അയോഗ്യരാക്കണമെന്നും തീരുമാനമെടുത്തു. ഇക്കാര്യത്തില്‍ കേന്ദ്ര-കേരള സര്‍ക്കാരുകള്‍ ഒത്തുകളിക്കുകയാണ്. എന്‍ എച്ചിന്റെ എഞ്ചിനീയര്‍മാരെ നിയന്ത്രിക്കുന്നതും അവര്‍ക്ക് ശമ്പളം കൊടുക്കുന്നതും കേരള സര്‍ക്കാരാണ്. കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പിന്റെ കീഴില്‍ തന്നെയാണ് ഇവരുള്ളത്. അതുകൊണ്ട് തന്നെ സംസ്ഥാന സര്‍ക്കാരിന് ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞുമാറാനാവില്ല. ഇത്തരത്തില്‍ ദേശീയപാത തകരുന്നത് വലിയ ആശങ്കയാണുണ്ടാക്കുന്നത്. വലിയ തുകക്ക് കോണ്‍ട്രാക്ട് എടുക്കുന്നയാളുകള്‍ സബ് കോണ്‍ട്രാക്ട് കൊടുക്കുന്നത് പകുതി തുകക്കാണ്. ഇതില്‍ അഴിമതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയില്‍ കൂടുതല്‍ ഉന്നതന്മാര് കുടുങ്ങാനുണ്ടെന്നാണ് ഹൈക്കോടതി പറഞ്ഞത്. സ്വര്‍ണകൊള്ളയില്‍ അറസ്റ്റിലായ പത്മകുമാറിനെയും വാസുവിനെയും സി പി എം നേതാക്കള്‍ ഭയപ്പെടുകയാണ്. പാര്‍ട്ടി നടപടി സ്വീകരിച്ചാല്‍ അവര്‍ സത്യം പറയും. കൂടുതല്‍ ഉത്തരവാദികളായ മുതിര്‍ന്ന നേതാക്കന്മാരുടെ പങ്കാളിത്തെ കുറിച്ച് അവര്‍ തുറന്നുപറയും. അതുകൊണ്ട് ശബരിമലയിലെ സ്വര്‍ണം കട്ടെടുത്തവരെ ഭരണത്തില്‍ പൊതിഞ്ഞു സംരക്ഷിക്കുകയാണ്. തദ്ദേശതെരഞ്ഞെടുപ്പില്‍ കേരളസര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍, അഴിമതി, മോഷണം അത് പിടിക്കപ്പെടും. ജനങ്ങളുടെ കോടതിയില്‍ അവര്‍ക്കെതിരായ വിധി പ്രഖ്യാപിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു.
. ന്യൂഡല്‍ഹി: പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞനും പശ്ചിമഘട്ട സംരക്ഷണ സമിതി (ഗാഡ്ഗില്‍ കമ്മിറ്റി) അധ്യക്ഷനുമായിരുന്ന പ്രൊഫ. മാധവ് ഗാഡ്ഗില്‍ അന്തരിച്ചു. 83 വയസ്സായിരുന്നു. ബുധനാഴ്ച രാത്രി പൂനെയിലെ...
കൽപ്പറ്റ : സമസ്ത 100-ാം വാർഷിക സമ്മേളനത്തിൻ്റെ ഭാഗമായി നടക്കുന്ന പ്രചാരണ പ്രവർത്തനങ്ങളുടെ സമാപനം കുറിച്ച് ഈ മാസം 28 ന് ജില്ലയിലെ 15 റെയ്ഞ്ചുകളിലും വാഹന...
മേപ്പാടി : ആധുനിക വൈദ്യശാസ്ത്ര മേഖലയിൽ രോഗ നിർണ്ണയത്തിന് ഗണനീയമായ സ്ഥാനമുള്ള റേഡിയോളജി & ഇമേജിങ് സയൻസസ് വിഭാഗത്തിൽ സ്ഥാപിച്ച അത്യാധുനിക സി ടി സ്കാൻ മെഷീൻ...
മൂലങ്കാവ് യൂണിറ്റിൽ നടന്ന ക്രിസ്തുമസ് പുതുവത്സരാഘോഷവും, ജനപ്രതിനിധികൾക്കുള്ള സ്വീകരണവും സുൽത്താൻ ബത്തേരി നഗരസഭ വൈസ് ചെയർമാൻ എം.ജി.ഇന്ദ്രജിത്ത് ഉദ്ഘാടനം ചെയ്തു.യൂണിറ്റ്,മേഖല ഡയറക്ടർ ഫാ.ബെന്നി പനച്ചിപറമ്പിൽ അധ്യക്ഷത വഹിച്ചു.ബത്തേരി...
കൊച്ചി: നാലാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന് മുന്നോടിയായി പ്രൊമോ റൺ സംഘടിപ്പിച്ചു. രാവിലെ ആറിന് രാജേന്ദ്ര മൈതാനത്ത് നിന്നാരംഭിച്ച റൺ ഫെഡറൽ ബാങ്ക് റീജണൽ ഹെഡും...