നടവയല്‍/തലപ്പുഴ: കേരളം ഭരിക്കുന്നത് കളവിന് കാവല്‍ നില്ക്കുന്ന സര്‍ക്കാരാണെന്ന് കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ് എം എല്‍ എ. വയനാട് നടവയല്‍, തലപ്പുഴ എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല സ്വര്‍ണ്ണകൊള്ളക്കേസില്‍ കൂടുതല്‍ ഉന്നതന്മാര് കുടുങ്ങാനുണ്ടെന്നാണ് ഹൈക്കോടതി തന്നെ പറഞ്ഞിരിക്കുന്നത്. അറസ്റ്റിലായ പത്മകുമാറിനും വാസുവിനുമെതിരെ നടപടിയെടുക്കാന്‍ ഭയമാണ്. ഇരുവരെയും സി പി എം നേതാക്കള്‍ ഭയപ്പെടുകയാണ്. പാര്‍ട്ടി നടപടി സ്വീകരിച്ചാല്‍ അവര്‍ സത്യം വിളിച്ചുപറയും. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ ഉത്തരവാദികളായ മുതിര്‍ന്ന നേതാക്കന്മാരുടെ പങ്കാളിത്തെ കുറിച്ച് അവര്‍ തുറന്നുപറയും. അതുകൊണ്ട് ശബരിമലയിലെ സ്വര്‍ണം കട്ടെടുത്തവരെ ഭരണത്തില്‍ പൊതിഞ്ഞു സംരക്ഷിക്കുകയാണെന്നും, കളവിന് കാവല്നില്ക്കുന്ന സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടില്‍ ഉള്‍പ്പെടെ വന്യമൃഗശല്യത്തിന് പരിഹാരം കാണുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് അദ്ദേഹം പറഞ്ഞു. വന്യമൃഗ ആക്രമണങ്ങളില്‍ നിരവധി പേരുടെ ജീവനുകള്‍ നഷ്ടമാകുമ്പോഴും ആവശ്യമായ പ്രതിരോധമാര്‍ഗങ്ങള്‍ക്ക് സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ക്കും അഴിമതിക്കുമെതിരായ ജനങ്ങളുടെ വിധിയായിരിക്കും തെരഞ്ഞെടുപ്പില്‍ ഉണ്ടാകുകയെന്നും അദ്ദേഹം പറഞ്ഞു. നടവയലില്‍ നടന്ന കുടുംബയോഗത്തില്‍ ഡി സി സി പ്രസിഡന്റ് അഡ്വ. ടി ജെ ഐസക്, അഡ്വ. ടി സിദ്ധിഖ് എം എല്‍ എ, ഐ സി ബാലകൃഷ്ണന് എം എല്‍ എ, കെ പി സി സി ജനറല്‍ സെക്രട്ടറി കെ എല്‍ പൗലോസ്, കെ കെ വിശ്വനാഥന് മാസ്റ്റന്‍, അഡ്വ. എന്‍ കെ വര്‍ഗീസ്, ഇ എ ശങ്കരന്, ഗിരിജാ കൃഷ്ണന്, സന്ധ്യലിഷു, സിബി സാബു, വിന്‍സെന്റ് ചേരവേലില്‍, കെ ജി ബാബു, ടോമി മാസ്റ്റര്‍, കെ പി മധു, കെ ജെ മാണി സംബന്ധിച്ചു. തലപ്പുഴയില്‍ ഡി സി സി പ്രസിഡന്റ് അഡ്വ. ടി ജെ ഐസക്, പി കെ ജയലക്ഷ്മി, എ പ്രഭാകരന്‍മാസ്റ്റര്‍, എം ജി ബിജു, കെ വി ജോണ്സണ്, ടോമി ഓടക്കല്‍, എന്‍ കെ ജബ്ബാര്‍, ജോണി സെബാസ്റ്റ്യന്‍, എം ജി ബാബു, സ്ഥാനാര്‍ഥികളായ ലിസി ജോസ്, റഫീഖ് കൈപ്പാണി, മീനാക്ഷി രാമന്, റോസമ്മ ബേബി, പാറക്കല്ജോസ്, പി കെ സിദ്ധിഖ്, കൈനിക്കുന്ന് ജോസ് സംസാരിച്ചു.
വയനാട് ജില്ലയിലെ മതപഠന-ട്യൂഷന്-സ്പെഷ്യല്‍ ക്ലാസുകള്‍ക്ക് ഇന്ന് അവധി കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്കിയ സാഹചര്യത്തില്‍ ജില്ലയിലെ മതപഠന ക്ലാസ്സുകള്‍, ട്യൂഷന് സെന്ററുകള്‍, സ്പെഷ്യല്‍ ക്ലാസ്സുകള്‍,...
Nanotechnology leaders, researchers, industry and startups converge in Bengaluru to advance the next frontier of Innovation. Devadas TP -Industry Technology...
കെട്ടിട ഉടമകളുടെ പ്രധാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന നേതൃത്വം...
ഒരു കുട്ടിയുടെ വളർച്ചയിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നത് അവരുടെ മാതാപിതാക്കളാണ്. പ്രത്യേകിച്ച് ഭിന്നശേഷിയുള്ളതോ അല്ലെങ്കിൽ വളർച്ചയിൽ പ്രത്യേക പിന്തുണ ആവശ്യമായതോ ആയ കുട്ടികളെ പരിപാലിക്കുമ്പോൾ, മാതാപിതാക്കളുടെ ഉത്തരവാദിത്തം...
മാനന്തവാടി: നീറ്റ് പേപ്പര്‍ ചോര്‍ച്ചയില്‍ ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു നടന്ന സമരത്തിന് നായകത്വം വഹിച്ച പ്രിയങ്ക ഗാന്ധി എം പിക്ക് വയനാട്ടിലെ വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍...
കൽപ്പറ്റ: വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര പോലീസ് സേനയിലെയും ഉദ്യോഗസ്ഥർക്കായി ഹൈദ്രാബാദിലെ സെൻട്രൽ ഡിറ്റക്ടീവ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (CDTI) സംഘടിപ്പിച്ച നർകോടിക് കേസുകളുടെ അന്വേഷണ പരിശീലനത്തിൽ വയനാട് ജില്ലാ...