കെമിസ്ട്രിയിൽ  ഡോക്ടറേറ്റ് കരസ്ഥമാക്കി ഫൈറൂസ പൂവൻ.

കൽപ്പറ്റ:
ജർമ്മനിയിലെ ലീഡിംഗ് റിസർച്ച് ഗ്രൂപ്പായ മത്യാസ് ബെല്ലർ റിസർച്ച് ഗ്രൂപ്പിൽ അംഗമായ ഫൈറൂസ വേസ്റ്റ് കുക്കിംഗ് ഓയിലും, പോളിമർ വേസ്റ്റും ഉപയോഗിച്ച് കെമിക്കൽസ് നിർമ്മിക്കുന്നതിനുള്ള ഗവേഷണത്തിലാണ് ഈ നേട്ടം കൈവരിച്ചത്. വിവിധ അന്താരാഷ്ട്ര ജേണലുകളിൽ പ്രസിദ്ധീകരിക്കപ്പെട്ട ഈ ഗവേഷണ പ്രബന്ധം ജർമ്മൻ വാർത്താ മാധ്യമങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജർമ്മനിയിലെ മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ടിൽ പോസ്റ്റ് ഡോക് ചെയ്യുകയാണിപ്പോൾ. പിണങ്ങോട് WOHSS പ്രിൻസിപ്പൽ ഡോ.പി എ ജലീലിന്റെയും കല്ലോടി സെന്റ് ജോസഫ്സ് യു പി സ്കൂൾ അധ്യാപിക നസ്റിന്റെയും മകളാണ്. വെള്ളിലാടി സ്വദേശി ഹമീദ് ചൊക്രൻ ആണ് ഭർത്താവ്.

Leave a Reply

Your email address will not be published. Required fields are marked *

Previous post തണലറ്റവർക്ക് തുണയാവുക’ മെഡിക്കൽ കാർഡ് വിതരണം നടത്തി
Next post പാതിരി വനത്തിൽ അതിക്രമിച്ചു കയറിയ യൂട്യൂബർമാർക്കെതിരെ കേസ്
Close

Thank you for visiting Malayalanad.in