കൽപ്പറ്റ: കൽപ്പറ്റ എം.സി.എഫ്. പബ്ലിക് സ്‌കൂളിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച മെഗാ എക്സിബിഷനിൽ, ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ വിവിധ വിഭാഗങ്ങളുടെ നേതൃത്വത്തിൽ ഒരുക്കിയ മെഡിക്കൽ എക്സിബിഷൻ എക്സിക്യൂട്ടീവ് ട്രസ്റ്റി യു. ബഷീറിന്റെ സാന്നിധ്യത്തിൽ മാതൃഭൂമി ഡെപ്യൂട്ടി എഡിറ്റർ പി. പി ശശീന്ദ്രനും ഗായത്രി ശ്രേയാംസ്കുമാറും ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു.
മനുഷ്യശരീരത്തിലെ വിവിധ അവയവങ്ങൾ, വ്യത്യസ്ത വളർച്ചാ ഘട്ടങ്ങളിലുള്ള ഗർഭസ്ഥ ശിശുക്കളുടെ മാതൃകകൾ എന്നിവ കുട്ടികൾക്കും മറ്റു സന്ദർശകർക്ക് വിജ്ഞാനപ്രദമായ ഒരനുഭവമായി. കൂടാതെ, ആരോഗ്യമേഖലയിലെ സാങ്കേതിക മുന്നേറ്റങ്ങൾ പരിചയപ്പെടുത്തുന്നതിനായി വിവിധതരം ബയോമെഡിക്കൽ എഞ്ചിനീയറിംഗ് ഉപകരണങ്ങളും, ഹൃദയത്തിൻ്റെയും രക്തക്കുഴലുകളുടെയും രോഗനിർണയം, നിരീക്ഷണം, ചികിത്സ എന്നിവയ്ക്കായി ഉപയോഗിക്കുന്ന ആധുനിക കാർഡിയോളജി ഉപകരണങ്ങളുടെ പ്രത്യേക പ്രദർശനവും ഒപ്പം, ബി.എൽ.എസ്. (Basic Life Support) പരിശീലനം, സാമൂഹിക സേവന തത്പരരായവർക്ക് ആസ്റ്റർ വോളന്റിയേഴ്സ് രജിസ്ട്രേഷൻ, ആരോഗ്യ രംഗത്തെ ഗവേഷണ പ്രവർത്തനങ്ങളെക്കുറിച്ച് അറിയുന്നതിനും പിന്തുണ നൽകുന്നതിനും ഐ നെസ്റ്റ് റിസർച്ച് ഫൗണ്ടേഷൻ എന്നിവയ്ക്കും പ്രത്യേകം കൗണ്ടറുകളും പ്രദർശന നഗരിയിൽ ഒരുക്കിയിട്ടുണ്ട്. മൂന്നു ദിവസത്തെ എക്സിബിഷൻ നവംബർ 8ന് അവസാനിയ്ക്കും.
. ന്യൂഡല്‍ഹി: പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞനും പശ്ചിമഘട്ട സംരക്ഷണ സമിതി (ഗാഡ്ഗില്‍ കമ്മിറ്റി) അധ്യക്ഷനുമായിരുന്ന പ്രൊഫ. മാധവ് ഗാഡ്ഗില്‍ അന്തരിച്ചു. 83 വയസ്സായിരുന്നു. ബുധനാഴ്ച രാത്രി പൂനെയിലെ...
കൽപ്പറ്റ : സമസ്ത 100-ാം വാർഷിക സമ്മേളനത്തിൻ്റെ ഭാഗമായി നടക്കുന്ന പ്രചാരണ പ്രവർത്തനങ്ങളുടെ സമാപനം കുറിച്ച് ഈ മാസം 28 ന് ജില്ലയിലെ 15 റെയ്ഞ്ചുകളിലും വാഹന...
മേപ്പാടി : ആധുനിക വൈദ്യശാസ്ത്ര മേഖലയിൽ രോഗ നിർണ്ണയത്തിന് ഗണനീയമായ സ്ഥാനമുള്ള റേഡിയോളജി & ഇമേജിങ് സയൻസസ് വിഭാഗത്തിൽ സ്ഥാപിച്ച അത്യാധുനിക സി ടി സ്കാൻ മെഷീൻ...
മൂലങ്കാവ് യൂണിറ്റിൽ നടന്ന ക്രിസ്തുമസ് പുതുവത്സരാഘോഷവും, ജനപ്രതിനിധികൾക്കുള്ള സ്വീകരണവും സുൽത്താൻ ബത്തേരി നഗരസഭ വൈസ് ചെയർമാൻ എം.ജി.ഇന്ദ്രജിത്ത് ഉദ്ഘാടനം ചെയ്തു.യൂണിറ്റ്,മേഖല ഡയറക്ടർ ഫാ.ബെന്നി പനച്ചിപറമ്പിൽ അധ്യക്ഷത വഹിച്ചു.ബത്തേരി...
കൊച്ചി: നാലാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന് മുന്നോടിയായി പ്രൊമോ റൺ സംഘടിപ്പിച്ചു. രാവിലെ ആറിന് രാജേന്ദ്ര മൈതാനത്ത് നിന്നാരംഭിച്ച റൺ ഫെഡറൽ ബാങ്ക് റീജണൽ ഹെഡും...